- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്പത്തിൽ ശബരിമല ചവിട്ടിയ മകൾ കാതോലിക്കറ്റ് കോളേജിൽ പഠിക്കുമ്പോൾ നക്സലൈറ്റായി; എതിർത്തപ്പോൾ ചോദിച്ചത് അതെല്ലാം എന്റെ ഇഷ്ടമല്ലേയെന്ന്; ഞാൻ കോൺഗ്രസുകാരിയും; ആരേലും ഇളക്കി വിട്ടതാണെങ്കിലും ഇപ്പോൾ ശബരിമലയ്ക്ക് പോകേണ്ട ആവശ്യമില്ലായിരുന്നു; ശബരിമല ദർശനത്തിനെത്തിയ ബിന്ദുവിന്റെ മാതാവ് കോൺഗ്രസുകാരി; അമ്മണി മറുനാടനോട്
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്സലൈറ്റ് പാർട്ടിയിൽ ചേർന്നതെന്നും പിന്നീട് ഇതിന്റെ പേരിൽ ഒരു ദിവസം ജയിലിൽ കിടന്നിട്ടുമുണ്ടെന്ന് മാതാവ് പ്രമാടം ചാഞ്ഞപറമ്പിൽ അമ്മിണി. ഇന്നലെ ശബരിമല ദർശനത്തിനെത്തി വിവാദ നായികയായി മാറിയ മകളെ കുറിച്ച് മനസു തുറക്കുകയായിരുന്നു അവർ. അവൾ ചെറുപ്പത്തിൽ ശബരിമലയ്ക്ക് പോയിട്ടുണ്ട്. ഇപ്പോൾ അവൾക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഞ്ചു മക്കളാണ് എനിക്ക്. മൂന്നാണും രണ്ടു പെണ്ണും. പഠിക്കാൻ ഏറ്റവും മിടുക്കി ബിന്ദുവാണ്. പ്രമാടം നേതാജി ഹൈസ്‌കൂൾ, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠിക്കുന്ന സമയത്താണ് നക്സലൈറ്റുകളുടെ സംഘത്തിൽ ചേരുന്നത്. ഞാൻ എതിർത്തപ്പോൾ അതൊക്കെ തന്റെ ഇഷ്ടമല്ലേ എന്നാണ് ചോദിച്ചത്. എനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാൽ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നുവെന്നും അമ്മിണി. ഇപ്പോഴത്തെ ബിന്ദുവിന്റെ ശബരിമല ദർശനത്തിന് പിന്നിൽ ആരോ ഉണ്ട്. പരപ്രേരണയാൽ ആണെങ്കിലും അത് ചെയ്യാൻ പാടില്ലായിരുന്നു. നാട്ടിൽ
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്സലൈറ്റ് പാർട്ടിയിൽ ചേർന്നതെന്നും പിന്നീട് ഇതിന്റെ പേരിൽ ഒരു ദിവസം ജയിലിൽ കിടന്നിട്ടുമുണ്ടെന്ന് മാതാവ് പ്രമാടം ചാഞ്ഞപറമ്പിൽ അമ്മിണി. ഇന്നലെ ശബരിമല ദർശനത്തിനെത്തി വിവാദ നായികയായി മാറിയ മകളെ കുറിച്ച് മനസു തുറക്കുകയായിരുന്നു അവർ.
അവൾ ചെറുപ്പത്തിൽ ശബരിമലയ്ക്ക് പോയിട്ടുണ്ട്. ഇപ്പോൾ അവൾക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഞ്ചു മക്കളാണ് എനിക്ക്. മൂന്നാണും രണ്ടു പെണ്ണും. പഠിക്കാൻ ഏറ്റവും മിടുക്കി ബിന്ദുവാണ്. പ്രമാടം നേതാജി ഹൈസ്‌കൂൾ, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠിക്കുന്ന സമയത്താണ് നക്സലൈറ്റുകളുടെ സംഘത്തിൽ ചേരുന്നത്. ഞാൻ എതിർത്തപ്പോൾ അതൊക്കെ തന്റെ ഇഷ്ടമല്ലേ എന്നാണ് ചോദിച്ചത്.
എനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാൽ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നുവെന്നും അമ്മിണി. ഇപ്പോഴത്തെ ബിന്ദുവിന്റെ ശബരിമല ദർശനത്തിന് പിന്നിൽ ആരോ ഉണ്ട്. പരപ്രേരണയാൽ ആണെങ്കിലും അത് ചെയ്യാൻ പാടില്ലായിരുന്നു. നാട്ടിൽ നിന്ന് ബിന്ദു പോയിട്ട് 20 വർഷമായി. വീടു വച്ച് കോഴിക്കോട്ടാണ് താമസം. കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു വർഷം വരെ ഞാനുമായി ബന്ധമൊന്നും ഇല്ലായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴാണ് വീണ്ടും ബിന്ദുവിനെ വിളിക്കുന്നത്.
മകൻ ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. സമരക്കാർ ഇവിടെയും വന്നു. അതു കാരണം ഉപജീവനമാർഗമായ കട തുറക്കാൻ കഴിഞ്ഞില്ല. ഒടുക്കം പൊലീസിനെ വിളിച്ചു വരുത്തി. ബിന്ദു പാർട്ടിയിൽ പ്രവർത്തിച്ചു നടന്നപ്പോഴായിരുന്നു കല്യാണം. ഒരു തവണ തെരഞ്ഞെടുപ്പിലും മൽസരിച്ചു. ആർ ശ്രീലേഖ പത്തനംതിട്ട എസ്‌പിയായിരുന്നപ്പോൾ നക്സലൈറ്റ് പാർട്ടിയുടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു. തന്റെ നിരപരാധിത്വം വിശദീകരിച്ചതോടെ എസ്‌പി അവളെ വിട്ടയച്ചു.
അവൾ വന്ന് അഡ്വ ആനിസ്വീറ്റിയുടെ ഓഫീസിൽ കയറിയപ്പോഴേക്കും വീണ്ടും പൊലീസ് വന്ന് പിടിച്ചു കൊണ്ടു പോയി. ഐജിയുടെ നിർദ്ദേശപ്രകാരമായിരുന്നു രണ്ടാമത് അറസ്റ്റ് ചെയ്തത്. ഒരു ദിവസം ജയിലിലും കിടന്നു. തന്നെ സാമ്പത്തികമായി സഹായിക്കാൻ ബിന്ദു തയാറാണ്. പക്ഷേ, ചോദിക്കാറില്ലെന്നും അമ്മണി പറഞ്ഞു. താൻ കോൺഗ്രസുകാരിയാണെന്നും അമ്മിണി പറയുന്നു.