- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രുക്സാനയുമായി ഇപ്പോൾ ബന്ധമില്ല; ഇരകളെ പൊലീസുകാരും ബ്ലാക് മെയിൽ ചെയ്യുന്നു; കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനൊപ്പം കഴിയുന്നത് താനല്ല; ബ്ലാക് മെയിൽ കേസിൽ വിശദീകരണവുമായി ബിന്ധ്യാസ്
കൊച്ചി:കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്ലൂ ബ്ലാക്ക്‌മെയ്‌ലിങ്് കേസിൽ പ്രതികളുടെ ഫോൺ കോൾ ലിസ്റ്റും തട്ടിപ്പിനായി ഉപയോഗിച്ച ദൃശ്യങ്ങളും വച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ബ്ലാക്ക്‌മെയിലിങ്. സമ്പന്നരായവരും പ്രമുഖരായവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അവരറിയാതെ പിടിച്ച ദൃശ്യങ്ങൾ കാട്ടി ഇരകളെ ബ്ലാക് മെയിൽചെയ്തു പണം പിടുങ്ങിയെ
കൊച്ചി:കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്ലൂ ബ്ലാക്ക്‌മെയ്‌ലിങ്് കേസിൽ പ്രതികളുടെ ഫോൺ കോൾ ലിസ്റ്റും തട്ടിപ്പിനായി ഉപയോഗിച്ച ദൃശ്യങ്ങളും വച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ബ്ലാക്ക്‌മെയിലിങ്. സമ്പന്നരായവരും പ്രമുഖരായവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അവരറിയാതെ പിടിച്ച ദൃശ്യങ്ങൾ കാട്ടി ഇരകളെ ബ്ലാക് മെയിൽചെയ്തു പണം പിടുങ്ങിയെന്നായിരുന്നു കേസ്്.
ബ്ലൂ ബ്ലാക്ക്‌മെയ്‌ലിങ് കേസ് തുടക്കം മുതൽ അന്വേഷിച്ച സംഘത്തലവൻ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥർക്കെതിരായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. കേസിൽ പ്രധാന പ്രതിയായ ബിന്ദ്യാസ് തോമസാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കേസിൽ പിടിച്ചെടുത്തെന്നു പറയുന്ന തെളിവുകൾ മുൻനിർത്തിയാണ് പ്രമുഖനായ പൊലീസ് ഓഫീസറുടെ ഒത്താശയിൽ വൻകിട മുതലാളിമാരിൽനിന്ന് ഭീഷണിപ്പെടുത്തി പൊലീസ് പണം തട്ടിയതത്രേ.
ബിന്ദ്യാസിന്റേയും രുക്‌സാനയുടേയും ഫോൺ കോൾ വിവരങ്ങൾ എടുത്താണ് പണപ്പിരിവ് നടത്തിയതെന്നാണ് ബിന്ദ്യാസ് തോമസ് പറയുന്നത്. തങ്ങളുടെ കോൾ ലിസ്റ്റിലുള്ള കൂടുതൽ ദൈർഘ്യം സംസാരിച്ചവരെ തരം തിരിച്ചാണ് പൊലീസ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. '...ബിന്ദ്യാസിന്റെ കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേരു പറഞ്ഞുകേൾക്കുന്നുണ്ട്, ഉടൻ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്...'എന്നൊക്കെ ഇടനിലക്കാരെ വച്ച് വിളിച്ചുപറയിപ്പിച്ചാണ് പൊലീസ് പണപ്പിരിവ് നടത്തിയത്. വൻതുകകളാണ് പലരുടേയും പക്കൽ നിന്ന് ഇവർ ഇത്തരത്തിൽ വാങ്ങിയെടുത്തത്.
കേസ് തുടക്കം മുതൽ അന്വേഷിച്ച നോർത്ത് പൊലീസ് സംഘത്തിലെ ചിലർ ലക്ഷങ്ങളാണ് ഈ ഇനത്തിൽ നേടിയെടുത്തതെന്നും പറയപ്പെടുന്നു. വൻ മാദ്ധ്യമശ്രദ്ധ കേസിനു കൈവന്നതോടെ അന്വേഷണ സംഘത്തിൽനിന്ന് ഈ ചുമതല ഷാഡോ പൊലീസിലെ അന്നത്തെ പ്രധാന ഉദ്യോഗസ്ഥൻ ഏറ്റെടുക്കുകയായിരുന്നു. ഷാഡോ പൊലീസിൽനിന്ന് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പിന്നീട് ഇയാൾക്ക് പ്രമോഷനോടെ സ്ഥലം മാറ്റം ലഭിച്ചതിനു പിന്നിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു വേണ്ട ഇടപാടുകൾ ബ്ലൂ ബ്ലാക്ക്‌മെയിൽ കേസിൽ നടത്തിക്കൊടുത്തതിനാലെന്നാണ് കൊച്ചിയിലെ പൊതുസംസാരം.
കേസിലെ ആദ്യപരാതിക്കാരനായ പ്രശസ്ത ജൂവലറി ഉടമയിൽ നിന്നും, കേസിൽ ബന്ധമുള്ളതായി സംശയിക്കപ്പെട്ട പ്രമുഖ സിനിമാ നടനിൽ നിന്നുമൊക്കെ കോടികളാണത്രെ ഈ പൊലീസുകാർ കൈപ്പറ്റിയത്. ഇതോടെ ബിന്ദ്യയുടെ പക്കൽനിന്നു തെളിവായി പിടിച്ചെടുത്തെന്നു പറയപ്പെടുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കും കാണാതായി, ഇത് സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും അന്വേഷണസംഘത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നുമില്ല. തുടക്കത്തിൽ കേസിന് എല്ലാ മേൽനോട്ടവും വഹിച്ചിരുന്ന അന്നത്തെ എ സി പി ആർ നിശാന്തിനിയെ പകുതിക്കു വച്ച് ബ്ലാക്ക്‌മെയിൽ കേസിന്റെ എല്ലാ ചുമതലകളിൽ നിന്നു മേലുദ്യോഗസ്ഥർ ഇടപെട്ട് മാറ്റിയതും ഏറെ ചർച്ചക്ക് വഴിവച്ചിരുന്നു.
കേസിന്റെ എല്ലാ അന്വേഷണങ്ങളും പൂർത്തിയായിട്ടും ഇതുവരെ കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കാൻ പൊലീസിനായിട്ടുമില്ല. അന്ന് എഫ് ഐ ആറിൽ ഉണ്ടായിരുന്ന പല തെളിവുകളും ഇപ്പോൾ പൊലീസിന്റെ പക്കലില്ലെന്നാണ് വിവരം. ഇതിനിടെ ഒരു പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും ഒരുമിച്ചാണ് താമസിക്കുന്നതെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകഴിഞ്ഞ ദിവസം പ്രമുഖചാനലും സ്ഥിരീകരിച്ചു വാർത്തനൽകി.
സംഗതി ഇത്രത്തോളമായതോടെ കേസിലെ പ്രതി ബിന്ധ്യാസ് തോമസ്, അന്വേഷണ ഉദ്യോഗസ്ഥനൊപ്പം കഴിയുന്നതു താനല്ലെന്നും മറ്റാരെങ്കിലുമായിരിക്കുമെന്നും പറഞ്ഞ് രംഗത്തെത്തി. കേസിൽ താൻ മാത്രമല്ല പ്രതിയെന്ന് ബിന്ദ്യാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരായി വെളിപ്പെടുത്തൽ നടത്തുമെന്നും ബിന്ധ്യാസ് തോമസ് പറയുന്നു. കോടതിയിൽ പോലും എത്തിക്കാതെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും രുരുക്‌സാനയും താനുമായി ഇപ്പോൾ യാതൊരുരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
കേസിൽ ബ്ലാക്ക്‌മെയിൽ നടത്തിയ ഏഴു പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരവും തെളിവുകളും ബിന്ധ്യയുടെ പക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു വർഷം പിന്നിട്ടിട്ടും കേസ് ഇപ്പോഴും ശൈശവദശയിൽ തന്നെ തുടരുകയാണ്. അന്നുകേസിലെ പ്രതികളായ ബിന്ദ്യാസ് തോമസ്,രുരുക്‌സാന, ജയചന്ദ്രൻ എന്നിവരെല്ലാം ഇപ്പോൾ ജാമ്യത്തിലുമാണ്. ഇതിൽ ജയചന്ദ്രൻ എന്ന കോൺഗ്രസ്സുകാരനെ എംഎൽഎ ഹോസ്റ്റലിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയായിരുന്നു കേസിന് കൃത്യമായ രാഷ്ട്രീയമാനം കൈവന്നത്. എന്തായാലും കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും ആരോപണങ്ങളും സൂചിപ്പിക്കുന്നത് അട്ടിമറിക്കു പിന്നിൽ വലിയപണമിടപാടുകൾ നടന്നിട്ടുണ്ടെന്നുതന്നെയാണ്.