- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവി പിള്ളയും ഗോകുലം ഗോപാലനും ഉപാധി വച്ചതോടെ മറ്റുവഴികൾ തേടി കോടിയേരി കുടുംബം; ബിനോയിയെ ദുബായിൽ നിന്ന് രക്ഷിക്കാൻ കാസർഗോഡ് നിന്ന് പുതിയ അവതാരം; മർസൂഖിക്ക് 1.72 കോടി നൽകാൻ സമ്മതിച്ചത് ഉന്നത സിപിഎം നേതാവിന്റെ ബന്ധുവായ പ്രവാസി വ്യവസായി; ഒത്തുതീർപ്പിന് സമ്മതം മൂളി ജാസ് ടൂറിസം ഉടമയും; സിപിഎം സംസ്ഥാന സമ്മേളനത്തിന് മുമ്പേ സെക്രട്ടറിയുടെ മകൻ മടങ്ങിയെത്തുമെന്ന് ഉറപ്പിക്കാൻ തിരക്കിട്ട നീക്കം
തിരുവനന്തപുരം: രവി പിള്ള കൈവിട്ടെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് സഹായവുമായി കാസർഗോഡ് നിന്നുള്ള വ്യവസായി രംഗത്ത് വന്നതായി സൂചന. ഇതോടെ ദുബായിൽ യാത്രാവിലക്കിന് കാരണമായ കേസ് ഒത്തുതീരും. കാസർകോട് നിന്നുള്ള ഒരു വ്യവസായിയാണ് 1.72 കോടി രൂപ ബിനോയിക്ക് വേണ്ടി നൽകുക. ഇത് സംബന്ധിച്ച് ധാരണയായതിനെ തുടർന്ന് കേസ് തീർക്കാനായി പരാതിക്കാരനായ യു.എ.ഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുമായി പ്രാഥമിക ചർച്ചകൾ നടത്തി. നേരത്തെ കോടിയേരിയും ഇത്തരത്തിലൊരു ഉറപ്പ് മർസൂഖിക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മർസൂഖി യുഎഇയിലേക്ക് മടങ്ങിയത്. കേസ് ഒത്തുതീർപ്പാക്കാനായി നേരത്തെ രവി പിള്ള പണം നൽകിയിരുന്നു. എന്നാൽ ഇത് മർസൂഖിക്ക് കൊടുത്തില്ല. ഈ സാഹചര്യത്തിൽ ഇനിയും പണം നൽകാനാകില്ലെന്ന നിലപാടിൽ രവി പിള്ള എത്തി. ഗോകുലം ഗോപാലനും സമാന നിലപാടുകാരനായിരുന്നു. ഈ സാഹചര്യത്തിലാണ് കാസർഗോഡ് നിന്നുള്ള ഇടപെടൽ എത്തുന്നത്. കാസർകോട് സ്വദേശിയായ വ്യവസായ
തിരുവനന്തപുരം: രവി പിള്ള കൈവിട്ടെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് സഹായവുമായി കാസർഗോഡ് നിന്നുള്ള വ്യവസായി രംഗത്ത് വന്നതായി സൂചന. ഇതോടെ ദുബായിൽ യാത്രാവിലക്കിന് കാരണമായ കേസ് ഒത്തുതീരും. കാസർകോട് നിന്നുള്ള ഒരു വ്യവസായിയാണ് 1.72 കോടി രൂപ ബിനോയിക്ക് വേണ്ടി നൽകുക.
ഇത് സംബന്ധിച്ച് ധാരണയായതിനെ തുടർന്ന് കേസ് തീർക്കാനായി പരാതിക്കാരനായ യു.എ.ഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുമായി പ്രാഥമിക ചർച്ചകൾ നടത്തി. നേരത്തെ കോടിയേരിയും ഇത്തരത്തിലൊരു ഉറപ്പ് മർസൂഖിക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മർസൂഖി യുഎഇയിലേക്ക് മടങ്ങിയത്. കേസ് ഒത്തുതീർപ്പാക്കാനായി നേരത്തെ രവി പിള്ള പണം നൽകിയിരുന്നു. എന്നാൽ ഇത് മർസൂഖിക്ക് കൊടുത്തില്ല. ഈ സാഹചര്യത്തിൽ ഇനിയും പണം നൽകാനാകില്ലെന്ന നിലപാടിൽ രവി പിള്ള എത്തി. ഗോകുലം ഗോപാലനും സമാന നിലപാടുകാരനായിരുന്നു. ഈ സാഹചര്യത്തിലാണ് കാസർഗോഡ് നിന്നുള്ള ഇടപെടൽ എത്തുന്നത്.
കാസർകോട് സ്വദേശിയായ വ്യവസായി ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ്. ശേഷിക്കുന്ന 20 ലക്ഷം ദിർഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ കൂടി ബിനോയ്‌ക്കെതിരെ ദുബായ് കോടതിയിൽ കമ്പനി നൽകുമെന്നാണു പറയുന്നത്. ഇതിലും യാത്രാവിലക്ക് ഏർപ്പെടുത്തിയാൽ പ്രശ്‌നം സങ്കീർണമാകും. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കും 49 ശതമാനം മലയാളിയായ രാഹുൽ കൃഷ്ണയ്ക്കുമാണ്. കാര്യങ്ങൾ നോക്കി നടത്തിയിരുന്ന രാഹുൽ കമ്പനിയുടെ പേരിൽ വായ്പയെടുത്താണു ബിനോയിക്കു നൽകിയത്. എന്നാൽ, പണം തിരികെ കിട്ടാതെ വന്നതോടെ മർസൂഖി നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നൽകാനുണ്ടെന്നാണു കമ്പനി പറയുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുൻപ് പ്രശ്‌നം അവസാനിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയിൽ. ദുബായിലെ രണ്ടു പ്രമുഖ വ്യവസായികളും പ്രശ്‌നപരിഹാരത്തിനു രംഗത്തുണ്ട്.
ഈ മാസം ഒന്നു മുതലാണ് ബിനോയിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ, ദുബായിലുണ്ടായിരുന്ന ബിനോയിക്ക് പുറത്തേക്ക് പോകാനായിരുന്നില്ല. ബിനോയ് പണം തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അൽ മർസൂഖി നൽകിയ പരാതിയിലാണ് നടപടി. 30 ലക്ഷം ദിർഹം വായ്പ നൽകിയതിൽ 20 ലക്ഷം ദിർഹമാണ് തിരിച്ചു നൽകിയത്. ഇതിൽ 10 ലക്ഷം ദിർഹം ബാക്കിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മർസൂഖി ദുബായ് പൊലീസിൽ പരാതി നൽകിയത്. വായ്പ നൽകിയതിന് ഈടായി നൽകിയ ചെക്ക് ഹാജരാക്കിയാണ് മർസൂഖി കേസ് നൽകിയത്. കേസ് ഒത്തുതീർപ്പായാൽ മാത്രമെ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. ഇത് സിപിഎമ്മിനേയും പ്രതിരോധത്തിലാക്കി.
പാർട്ടി സമ്മേളനത്തിൽ കോടിയേരിയെ നിശബ്ദനാക്കാൻ ഈ ആരോപണത്തിലൂടെ സിപിഎമ്മിലെ യെച്ചൂരി പക്ഷത്തിന് കഴിഞ്ഞു. ബംഗാൾ ഘടകം നടപടി പോലും ആവശ്യപ്പെട്ടു. ഇതോടെയാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുമ്പ് പ്രശ്‌നപരിഹാരമെന്ന ലക്ഷ്യത്തോടെ ഇടപെടലുകൾ നടന്നത്. തൃശൂരിലെ പാർട്ടി സമ്മേളനത്തിന് മുമ്പ് ബിനോയിയെ നാട്ടിലെത്തിക്കാനാണ് കോടിയേരിയുടെ ലക്ഷ്യം. നിലവിൽ മാധ്യമങ്ങളിൽ നിന്ന് കോടിയേരി അകലം പാലിക്കുകയാണ്. എന്നാൽ പാർട്ടി സമ്മേളന വേദിയിൽ സെക്രട്ടറിക്ക് മാധ്യമങ്ങളെ ഒഴിവാക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പണം കൊടുത്ത് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം.
കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ഉയർന്ന ആരോപണം പൊളിറ്റ് ബ്യൂറോ ചർച്ചചെയ്യണമെന്ന ബംഗാളിലെ ഒരുവിഭാഗം നേതാക്കളുടെ നിലപാടോടെ പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ്. രണ്ടു വ്യക്തികൾ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള തർക്കം ബന്ധപ്പെട്ടവർതന്നെ തീർക്കട്ടെയെന്നാണ് കേരള നേതൃത്വം പറയുന്നത്. പാർട്ടി ഇതിൽ ഇടപെടേണ്ടതില്ല. കേസുമായി കോടിയേരിയെ ബന്ധിപ്പിക്കാനുള്ള ശ്രമം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും കേരളനേതൃത്വം വിശദീകരിക്കുന്നു. ബിനോയിക്കെതിരേ ഉയർന്ന ആരോപണം ചർച്ചചെയ്യണമെന്നത് ബംഗാളിലെ ഏതാനും നേതാക്കളുടെ മാത്രം അഭിപ്രായമാണ്. ബംഗാൾ ഘടകത്തിന്റെ മൊത്തം അഭിപ്രായമായി ഇതിനെ കണക്കിലെടുക്കാനാകില്ലെന്ന് കേരള നേതാക്കൾ പറയുന്നു.
സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊൽക്കത്തയിൽ ബംഗാൾ സംസ്ഥാനസമിതിയിൽ കോടിയേരിക്കെതിരേ വിമർശനമുയർന്നിരിക്കുന്നത്. ഇതിനിടെയാണ് കേസിന് കാരണമായ 1.72 കോടി രൂപ ബിനോയ്ക്ക് വേണ്ടി നൽകാൻ തയ്യാറെന്ന് വ്യവസായി സമ്മതിച്ചത്. 3. അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസിൽ ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന് എതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് രാകുൽ കൃഷ്ണ. ഇയാൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം. പരാതി അടുത്ത ദിവസം തന്നെ നൽകുമെന്നും തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും രാഹുൽ കൃഷ്ണ വിശദീകരിച്ചിട്ടുണ്ട്.