മീററ്റ്: വോട്ടിങ് മെഷീനിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. ഉത്തർപ്രദേശിലെ മീററ്റിലെ വോട്ടിങ്ങിനിടെയാണ് കൃത്രിമം കണ്ടെത്തിയത്. ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് ബിഎസ്‌പി സ്ഥാനാർത്ഥിക്ക് ചെയ്ത വോട്ട് ബിജെപിക്ക് ലഭിച്ചത്.

ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കൃത്രിമം കണ്ടെത്തിയത്. ബിഎസ്‌പി സ്ഥാനാർത്ഥിക്ക് ചെയ്ത വോട്ട് ബിജെപിക്ക് ലഭിക്കുന്നതായി ഒരു വോട്ടർ മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തായത്.

തസ്ലിം അഹമ്മദ് എന്ന വോട്ടറാണ് ബിഎസ്‌പിക്ക് വോട്ട് ചെയ്യാൻ ശ്രമിക്കുന്നത്. 'ഞാൻ വോട്ട് ചെയ്തത് ബിഎസ്‌പി സ്ഥാനാർത്ഥിക്കാണ്. ബട്ടൺ ഞാൻ ഇപ്പോഴും അമർത്തിപ്പിടിച്ചിട്ടുമുണ്ട്. എന്നാൽ എന്റെ വോട്ട് ബിജെപിക്കാണെന്നാണ് മെഷിൻ കാണിക്കുന്നത്. ഒരു മണിക്കൂറായി ഞാൻ കാത്തിരിക്കുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല വോട്ട് അഹമ്മദ് പറഞ്ഞു.

വോട്ടർമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വച്ചതോടെ വോട്ടിങ് മെഷിൻ മാറ്റി. മെഷിൻ തകരാറാണെന്ന് അധികൃതർ അവകാശപ്പെട്ടെങ്കിലും ബോധപൂർവ്വം ബിജെപിക്ക് അനുകൂലമായി കൃത്രിമം നടത്തിയതാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.