- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി ബിപിനെ വെട്ടിക്കൊന്ന രണ്ട് പോപ്പുലർ ഫ്രണ്ടുകാർ കൂടി അറസ്റ്റിൽ; പിടിയിലായതുകൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ; ഇതേസംഘം ബിപിനെ മുമ്പ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പ്രതികളുടെ കുറ്റസമ്മതം
മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. ആലത്തിയൂർ പരപ്പേരി സ്വദേശി സാബിനൂർ , തിരൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടു പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന കുറ്റത്തിന് നേരത്തെ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കൊല്ലപ്പെട്ട ബിപിന്റെ നാട്ടുകാരൻ കൂടിയാണ് ഇപ്പോൾ അറസ്റ്റിലായ സാബിനൂർ. ബിപിന്റെ ചലനങ്ങൾ മനസിലാക്കി പിന്തുടർന്നിരുന്നത് സാബി നൂറിന്റെ നേതൃത്വത്തിലായിരുന്നു. മൂന്ന് ബൈക്കിലായി എത്തിയ ആറ് പേരാണ് ബിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ മൂന്ന് പേർ ചേർന്നായിരുന്നു കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. അറസ്റ്റിലായ സാബി നൂർ, സിദ്ധീഖ് എന്നിവർ ബിപിനെ പിന്തുടർന്ന് വെട്ടിയ കൂട്ടത്തിൽപ്പെട്ടവരാണ്. ഇതേ സംഘത്തിന്റെ
മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. ആലത്തിയൂർ പരപ്പേരി സ്വദേശി സാബിനൂർ , തിരൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടു പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന കുറ്റത്തിന് നേരത്തെ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.
കൊല്ലപ്പെട്ട ബിപിന്റെ നാട്ടുകാരൻ കൂടിയാണ് ഇപ്പോൾ അറസ്റ്റിലായ സാബിനൂർ. ബിപിന്റെ ചലനങ്ങൾ മനസിലാക്കി പിന്തുടർന്നിരുന്നത് സാബി നൂറിന്റെ നേതൃത്വത്തിലായിരുന്നു. മൂന്ന് ബൈക്കിലായി എത്തിയ ആറ് പേരാണ് ബിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ മൂന്ന് പേർ ചേർന്നായിരുന്നു കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. അറസ്റ്റിലായ സാബി നൂർ, സിദ്ധീഖ് എന്നിവർ ബിപിനെ പിന്തുടർന്ന് വെട്ടിയ കൂട്ടത്തിൽപ്പെട്ടവരാണ്.
ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ ബിപിനെ മുമ്പ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പ്രതികൾ പൊലീസിനോടു പറഞ്ഞു. ബിപിൻ കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രിയിലും സംഘം പിന്തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇന്ന് അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൃത്യത്തിൽ പങ്കാളികളായ മറ്റു പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് തിരൂർ ബി.പി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികിൽ ബിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിപിൻ, ഫൈസലിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളായിരുന്നു.