- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണി ഉണ്ടാക്കാൻ അറിയോ...? ഇല്ലെങ്കിൽ നിന്നെ ഉപേക്ഷിക്കുന്നു; ബിരിയാണിയുണ്ടാക്കാൻ അറിയാത്തതിനാൽ ഭാര്യയെ ഉപേക്ഷിച്ചതായി പരാതി; നിരാഹാര സമരവുമായി ഭാര്യ; ബിരിയാണി തകർത്ത ഒരു ദാമ്പത കഥ
വാറങ്കൽ: പെൺകുട്ടികളെ നിങ്ങൾ ഇന്ന് തന്നെ ബിരിയാണി ഉണ്ടാക്കി പഠിച്ചോളു ഇല്ലെങ്കിൽ നിങ്ങളെ ഭർത്താവ് ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. ബിരിയാണി തകർത്ത ഒരു ദാമ്പ്യത്തിന്റെ കഥയാണ് ആന്ധ്രപ്രദേശിലെ വാറങ്കലിൽ നിന്ന് വരുന്നത്. കമ്പ്യൂട്ടർ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരിൽ ഭാര്യ മാനസയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി തരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഉണ്ടാക്കാൻ തനിക്കറിയില്ലെന്ന് ഭാര്യ അറിയിച്ചു. ഇതോടെ ഇയാൾ ഭാര്യയെ വീടിന് പുറത്താക്കി.ഒടുവിൽ വീടിന് പുറത്ത് മാനസ നിരാഹാര സമരം തന്നെ നടത്തിയാണ് ഇതിനെതിരെ രംഗത്ത് വന്നത്. എന്നാൽബിരിയാണി ഉണ്ടാക്കാനറിയാത്തവൾക്ക് വീട്ടിൽ സ്ഥാനമില്ലെന്ന നിലപാടിലാണ് രാജേന്ദ്ര പ്രസാദ് സംഭവം പുറത്തറിഞ്ഞതോടെ അയൽക്കാരും സ്ത്രീ സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടു. മാനുഷിക പരിഗണന പോലും നൽകാതെ ഇറക്കിവിട്ട ഭർത്താവിനെതിരെ മാനസ പൊലീസിൽ പരാതിയും നൽകി. സംഭവ ദിവസം ഇയാൾ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും അകാരണമായി വാക്കേറ്റം നടത
വാറങ്കൽ: പെൺകുട്ടികളെ നിങ്ങൾ ഇന്ന് തന്നെ ബിരിയാണി ഉണ്ടാക്കി പഠിച്ചോളു ഇല്ലെങ്കിൽ നിങ്ങളെ ഭർത്താവ് ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. ബിരിയാണി തകർത്ത ഒരു ദാമ്പ്യത്തിന്റെ കഥയാണ് ആന്ധ്രപ്രദേശിലെ വാറങ്കലിൽ നിന്ന് വരുന്നത്.
കമ്പ്യൂട്ടർ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരിൽ ഭാര്യ മാനസയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി തരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഉണ്ടാക്കാൻ തനിക്കറിയില്ലെന്ന് ഭാര്യ അറിയിച്ചു. ഇതോടെ ഇയാൾ ഭാര്യയെ വീടിന് പുറത്താക്കി.ഒടുവിൽ വീടിന് പുറത്ത് മാനസ നിരാഹാര സമരം തന്നെ നടത്തിയാണ് ഇതിനെതിരെ രംഗത്ത് വന്നത്. എന്നാൽബിരിയാണി ഉണ്ടാക്കാനറിയാത്തവൾക്ക് വീട്ടിൽ സ്ഥാനമില്ലെന്ന നിലപാടിലാണ് രാജേന്ദ്ര പ്രസാദ്
സംഭവം പുറത്തറിഞ്ഞതോടെ അയൽക്കാരും സ്ത്രീ സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടു. മാനുഷിക പരിഗണന പോലും നൽകാതെ ഇറക്കിവിട്ട ഭർത്താവിനെതിരെ മാനസ പൊലീസിൽ പരാതിയും നൽകി. സംഭവ ദിവസം ഇയാൾ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും അകാരണമായി വാക്കേറ്റം നടത്തുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നും മാനസ പറഞ്ഞു.
ബിരിയാണിയുടെ പേരിലാണ് ഇറക്കി വിട്ടതെങ്കിലും സ്ത്രീധനം ചോദിച്ചും തന്നെ എപ്പോഴും മർദ്ധിക്കാറുണ്ടായിരുന്നെന്നും മാനസ പറഞ്ഞു. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും രാജേന്ദ്രയും കുടുംബവും വഴങ്ങിയില്ല. തുടർന്ന് ഭർത്താവിന്റെ പേരിൽ ഗാർഹിക പീഡനത്തിന് കേസെടുക്കുകയും ചെയ്തു. ഒരു ബിരിയാണിയിൽ തുടങ്ങിയ വഴക്ക് ദാമ്പത്യം തന്നെ അവസാനിപ്പിക്കുന്ന കാഴ്ചയാണ് ആന്ധ്രയിൽ നിന്ന് വന്നത്.