- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈൻലീയ്ക്ക് മാത്രം ബെർത്ത്ഡേ വർഷം രണ്ട് തവണ; ജനിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഗർഭപാത്രത്തിന് പുറത്തെടുത്ത് ഓപ്പറേഷൻ നടത്തി വീണ്ടും ഉദരത്തിൽ നിക്ഷേപിച്ച പെൺകുട്ടിയുടെ കഥ
വലുതാകുമ്പോൾ വർഷത്തിൽ രണ്ട് ബെർത്ത് ഡേ ആഘോഷിക്കണമെന്നാവശ്യപ്പെടാൻ സാധിക്കുന്നത് ലൈൻലീ ബോമെർ എന്ന പെൺകുട്ടിക്ക് മാത്രമായിരിക്കും. ജനിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഗർഭപാത്രത്തിന് പുറത്തെടുത്ത് ഓപ്പറേഷൻ നടത്തി വീണ്ടും ഉദരത്തിൽ നിക്ഷേപിച്ച പെൺകുട്ടിയുടെ കഥയാണിത്. ഇതു വരെ പുറത്ത് വന്ന റിപ്പോർട്ടുകളനുസരിച്ച് രണ്ട് പ്രാവശ്യം ജനിച്ചുവെന്ന ക്രെഡിറ്റ് ലോകത്തിൽ ഈ കുഞ്ഞിന് മാത്രമായിരിക്കും. ഗർഭത്തിൽ വെറും 16ആഴ്ചകൾ പിന്നിട്ടപ്പോൾ അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെ കുട്ടിക്ക് ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്ത് നിർണായകമായ ഓപ്പറേഷന് വിധേയമാക്കി തിരിച്ച് അമ്മയുടെ ഗർഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിക്കുകയായിരുന്നു. മാർഗററ്റ് ബോമെറാണ് ലൈൻലിയുടെ അമ്മ. അന്ന് 20 മിനുറ്റെടുത്തായിരുന്നു ഈ നിർണായകമായ ഓപ്പറേഷൻ ഡോക്ടർമാർ നടത്തിയിരുന്നത്. കുഞ്ഞ് ജീവിക്കുമോ മരിക്കുമോയെന്ന് ഡോക്ടർമാർക്ക് പോലും നിശ്ചയമില്ലാത്ത ഓപ്പറേഷനായിരുന്നു അത്. തുടർന്ന് അമ്മ മാർഗററ്റ് ബെഡ്റെസ്റ്റിലായിരുന്ന
വലുതാകുമ്പോൾ വർഷത്തിൽ രണ്ട് ബെർത്ത് ഡേ ആഘോഷിക്കണമെന്നാവശ്യപ്പെടാൻ സാധിക്കുന്നത് ലൈൻലീ ബോമെർ എന്ന പെൺകുട്ടിക്ക് മാത്രമായിരിക്കും. ജനിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഗർഭപാത്രത്തിന് പുറത്തെടുത്ത് ഓപ്പറേഷൻ നടത്തി വീണ്ടും ഉദരത്തിൽ നിക്ഷേപിച്ച പെൺകുട്ടിയുടെ കഥയാണിത്.
ഇതു വരെ പുറത്ത് വന്ന റിപ്പോർട്ടുകളനുസരിച്ച് രണ്ട് പ്രാവശ്യം ജനിച്ചുവെന്ന ക്രെഡിറ്റ് ലോകത്തിൽ ഈ കുഞ്ഞിന് മാത്രമായിരിക്കും. ഗർഭത്തിൽ വെറും 16ആഴ്ചകൾ പിന്നിട്ടപ്പോൾ അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെ കുട്ടിക്ക് ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്ത് നിർണായകമായ ഓപ്പറേഷന് വിധേയമാക്കി തിരിച്ച് അമ്മയുടെ ഗർഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിക്കുകയായിരുന്നു. മാർഗററ്റ് ബോമെറാണ് ലൈൻലിയുടെ അമ്മ.
അന്ന് 20 മിനുറ്റെടുത്തായിരുന്നു ഈ നിർണായകമായ ഓപ്പറേഷൻ ഡോക്ടർമാർ നടത്തിയിരുന്നത്. കുഞ്ഞ് ജീവിക്കുമോ മരിക്കുമോയെന്ന് ഡോക്ടർമാർക്ക് പോലും നിശ്ചയമില്ലാത്ത ഓപ്പറേഷനായിരുന്നു അത്. തുടർന്ന് അമ്മ മാർഗററ്റ് ബെഡ്റെസ്റ്റിലായിരുന്നു. പിന്നീട് ഗർഭം 36 ആഴ്ചകൾക്കടുത്തെത്തിയപ്പോൾ കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്റെ ഗർഭം 16 ആഴ്ചകൾ പിന്നിട്ടപ്പോൾ നടത്തിയ അൾട്രാസൗണ്ട് ഫലം കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ടെക്സാസിലെ മാർഗററ്റ് പ്രതികരിച്ചിരിക്കുന്നത്. ട്യൂമർ ബാധിച്ച തന്റെ കുഞ്ഞ് ജീവിച്ചിരിക്കില്ലെന്നായിരുന്നു താൻ പേടിച്ചിരുന്നതെന്നും അവർ പറയുന്നു.നവജാതശിശുക്കളിൽ കണ്ട് വരുന്ന ടെറാടോമയെന്ന ട്യൂമറായിരുന്നു ലൈൻലീയെ ബാധിച്ചിരുന്നതെന്നാണ് ടെക്സാസിലെ ബേയ്ലർ കോളജ് മെഡിസിനിലെ ചിൽഡ്രൻസ് ഫെറ്റൽ സെന്ററിലെ അസോസിയേറ്റ് പ്രഫസർ ഓഫ് സർജറി, പീഡിയാട്രിക്സ് ആൻഡ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയും കോ-ഡയറക്ടറുമായ ഡാ. ഡാറെൽ കാസ് വെളിപ്പെടുത്തുന്നത്. എന്നാൽ ഗർഭസ്ഥ ശിശുവിന് ഇത് ബാധിക്കുന്നത് ഏറ്റവും അപൂർവമായ കേസാണെന്നും അദ്ദേഹം പറയുന്നു.
ഇത്തരം ട്യൂമറിന്റെ കാരണം അജ്ഞാതമാണ്. ആൺകുട്ടികളേക്കാൾ നാലിരട്ടി കൂടുതൽ ഇത് പെൺകുഞ്ഞുങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. 30,000 മുതൽ 70,000 വരെയുള്ള ജനനങ്ങളിൽ ഒരു കുട്ടിക്ക് മാത്രം കണ്ട് വരുന്ന അസുഖമാണിത്. ചില സന്ദർഭങ്ങളിൽ ഇത്തരം ട്യൂമർ കുട്ടിയുടെ ജനത്തിന് ശേഷമാണ് ഓപ്പറേഷൻ ചെയ്യുന്നത്. എന്നാൽ ലൈൻലീയുടെ കാര്യത്തിൽ ഇത് സാധ്യമല്ലായിരുന്നു. അതായത് ഗർഭസ്ഥ ശിശുവിന്റെ ജീവന് ഭീഷണിയാകുന്ന തരത്തിലായിരുന്നു ഇവിടെ ട്യൂമർ വളർന്നിരുന്നതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. ചില ഘട്ടങ്ങളിൽ ട്യൂമർ വളർന്ന് ഗർഭസ്ഥ ശിശു മരിക്കാറുണ്ടെന്നും ഡോ.കാസ് പറയുന്നു.
ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ കാർന്ന് തിന്ന് വളരുന്ന ട്യൂമറാണിത്. ചിലർ ഈ അവസരങ്ങളിൽ ഗർഭം ഇല്ലാതാക്കുന്നതും പതിവാണ്. ഓപ്പറേഷൻ നടക്കുമ്പോൾ ലൈൻലീ ഗർഭത്തിൽ 24 ആഴ്ച പിന്നിട്ടിരുന്നു. ആ സമയത്ത് ട്യൂമറിന് ഗർഭസ്ഥ ശിശുവിന്റെ വലുപ്പം തന്നെ യുണ്ടായിരുന്നു. പ്രധാനപ്പെട്ട സർജറി 20 മിനുറ്റകൾക്കുള്ളിൽ പൂർത്തിയാക്കിയിരുന്നുവെങ്കിലും മൊത്തം പ്രക്രിയകൾക്ക് അഞ്ച് മണിക്കൂറെടുത്തിരുന്നു. ഗർഭപാത്രം കീറി കുട്ടിക്ക് ഓപ്പറേഷൻ നിർവഹിച്ചത് തികച്ചും നാടകീയമായിരുന്നുവെന്നും ഡോ. കാസ് വെളിപ്പെടുത്തുന്നു. സർജറിക്കിടെ കുട്ടിയുടെ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലായത് ഡോക്ടർമാരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ജനിച്ച് എട്ടാഴ്ച പിന്നിട്ടപ്പോൾ ലൈൻലീയെ വീണ്ടും ഓപ്പറേഷൻ ടേബിളിലെത്തിച്ചിരുന്നു. ആദ്യ തവണ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കാത്ത ട്യൂമറിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.