- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാൾ ലൊക്കേഷനിൽ ബിരിയാണി വിതരണം ചെയ്ത് നടി ഉത്തര ശരത്ത്; ആഘോഷം മനോജ് കാനയുടെ 'ഖെദ്ദ'യുടെ ലൊക്കേഷനിൽ
നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്ത് പിറന്നാൾ ആഘോഷിച്ചു. താൻ അരങ്ങേറ്റം കുറിച്ച പുതിയ ചിത്രമായ പ്രമുഖ സംവിധായകൻ മനോജ് കാനയുടെ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര പിറന്നാൾ ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്റെ പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് എല്ലാവർക്കും മധുരം പങ്കിട്ട് ഉത്തര തന്റെ സിനിമാ ജീവിതത്തിലെ ആദ്യപിറന്നാൾ ഗംഭീരമാക്കി.
കേരളത്തിൽ വെച്ച് ആദ്യമായിട്ടാണ് ഉത്തര പിറന്നാൾ ആഘോഷിക്കുന്നത്. ആദ്യസിനിമയുടെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു. ആശാ ശരത്തും ഉത്തരയും അമ്മയും മകളുമായി ഒന്നിച്ച് അഭിനയിക്കുന്ന മനോജ് കാനയുടെ ഖെദ്ദയുടെ പ്രധാന ലൊക്കേഷൻ ആലപ്പുഴ എഴുപുന്നയിലാണ്.
അവിടെവച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ. കേരളത്തിൽ വെച്ച് ഉത്തരയുടെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതും; അത് അവളുടെ ആദ്യ സിനിമയുടെ ലൊക്കേഷനിൽ ആഘോഷിക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നേടിയ പ്രതാപ് പി നായർ ക്യാമറയും അശോകൻ ആലപ്പുഴ ചിത്രത്തിൽ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. പട്ടണം ഷാ, മനോജ് കണ്ണോത്ത്, ഹരി വെഞ്ഞാറമൂട്, തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ. വിനീഷ് ഫ്‌ളാഷ് ബാക്കാണ് സ്റ്റിൽസ്.
മറുനാടന് ഡെസ്ക്