- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെ വാങ്ങാൻ കഴിയുന്നത് ഭാര്യമാർ അറിയാതെ ഉപയോഗിക്കാൻ വയാഗ്ര മാത്രം; ദിവസവും ഉയരുന്നത് കടലാസിലെ വില മാത്രം; ലോകത്തൊരു റിസർവ്വ് ബാങ്കും അംഗീകാരം നൽകിയിട്ടില്ല; ഏത് നിമിഷവും ബലൂൺ പോലെ ചുരുങ്ങി പോകും; പിന്നാമ്പുറത്ത് നിറയെ വ്യാജന്മാരും തട്ടിപ്പുകാരും; ആകാശം മുട്ടേ വളരുന്ന വില കണ്ട് ആരും ബിറ്റ് കോയിനിൽ കൊണ്ട് തലവയ്ക്കരുതേ!
വാഷിങ്ടൺ: ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 14000 ഡോളർ കടന്നു. 14,485 ഡോളറാണ് വ്യാഴാഴ്ചയിലെ ബിറ്റ്‌കോയിനിന്റെ ഉയർന്ന മൂല്യം. 2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ഉയരാൻ തുടങ്ങിയത്. ഇതുവരെ 1400 ശതമാനം വരെ നേട്ടം ബിറ്റ്‌കോയിനുണ്ടായിട്ടുണ്ട്. അതേ സമയം, ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് മുന്നറിയിപ്പ് ധനകാര്യ എജൻസികൾ നൽകിയിട്ടുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്, ആർ.ബി.ഐ എന്നിവരും ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുമ്പോൾ കരുതലുണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. അതായത് ഊതി വീർപ്പിച്ച ബലൂണിനെ പോലെയാണ് ബിറ്റ് കോയിൻ അത് ഇപ്പോൾ വേണമെങ്കിലും തകർന്നടിയാം. ഒരു സുരക്ഷിതത്വവുമില്ലാത്ത നിക്ഷേപമാണ് ഇത്. പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്‌കോയിൻ. ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല
വാഷിങ്ടൺ: ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 14000 ഡോളർ കടന്നു. 14,485 ഡോളറാണ് വ്യാഴാഴ്ചയിലെ ബിറ്റ്‌കോയിനിന്റെ ഉയർന്ന മൂല്യം. 2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ഉയരാൻ തുടങ്ങിയത്. ഇതുവരെ 1400 ശതമാനം വരെ നേട്ടം ബിറ്റ്‌കോയിനുണ്ടായിട്ടുണ്ട്. അതേ സമയം, ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് മുന്നറിയിപ്പ് ധനകാര്യ എജൻസികൾ നൽകിയിട്ടുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്, ആർ.ബി.ഐ എന്നിവരും ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുമ്പോൾ കരുതലുണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. അതായത് ഊതി വീർപ്പിച്ച ബലൂണിനെ പോലെയാണ് ബിറ്റ് കോയിൻ അത് ഇപ്പോൾ വേണമെങ്കിലും തകർന്നടിയാം. ഒരു സുരക്ഷിതത്വവുമില്ലാത്ത നിക്ഷേപമാണ് ഇത്.
പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്‌കോയിൻ. ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്‌റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിൻ മുന്നോട്ട് വയ്ക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്‌കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും റിസർവ്വ് ബാങ്കുകൾക്കുണ്ട്. അതുകൊണ്ട് തന്നെ ആരും ഇതിനെ അംഗീകരിക്കുന്നുമില്ല. ഇത്തരമൊരു കോയിനാണ് ഊതിവീർപ്പിച്ച കണക്കുമായെത്തുന്നത്. അതുകൊണ്ട് ബിറ്റ് കോയിനിനെ സംശയത്തോടെ തന്നെ കാണുകയാണ് സാമ്പത്തിക വിദഗ്ദ്ധർ.
ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്‌കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്‌ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്‌കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. നിലവിലെ നാണയ സംവിധാനങ്ങളിലെല്ലാം കറൻസിയുടെ മൂല്യം ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന് നമ്മുടെ കറൻസിയുടെ മൂല്യവും വിതരണവുമെല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇത്തരമൊരു സുരക്ഷിതത്വം ബിറ്റ് കോയനില്ല.
അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും ചതി തേടിയെത്തും. ബിറ്റ്കോയിൻ വാലറ്റ് നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കുക അസാധ്യം. വാലറ്റ് നഷ്ടമാവുകയോ പാസ്വേഡ് മറന്നുപോവുകയോ ചെയ്താൽ വാലറ്റിലെ പണവും നഷ്ടമാകും. അങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഇതിൽ ഒളിച്ചിരിക്കുന്നത്.
വാങ്ങാനാവുന്നത് വയാഗ്ര മാത്രം
ഈയിടെ ഒരു പ്രഖ്യാപനം വന്നു. ഓൺലൈനിലൂടെ വയാഗ്ര വാങ്ങാൻ ബിറ്റ് കോയിൻ ഉപയോഗിക്കാമെന്നതായിരുന്നു അത്. ഭാര്യമാരിൽ നിന്ന് പോലും വയാഗ്ര വാങ്ങിയത് മറച്ചുവയ്ക്കാമെന്ന പരസ്യ വാചകവുമായാണ് ഈ പ്രഖ്യാപനമെത്തിയത്. ഇത് തന്നെയാണ് ബിറ്റ് കോയിനെ സംശയ നിഴലിൽ നിർത്തുന്നത്. സർവ്വത്ര ദുരൂഹതയും രഹസ്യവും. രഹസ്യ ഇടപാടുകൾക്ക് വേണ്ടിയുള്ളതാണ് ബിറ്റ് കോയിനെന്ന ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടും. വയാഗ്രയ്ക്ക് അപ്പുറം എന്തെങ്കിലും ഇതു കൊണ്ട് വാങ്ങാനാകുമോ എന്ന് ആർക്കും അറിയില്ല. എന്നിട്ടും പ്രതീക്ഷയോടെ ആളുകൾ ബിറ്റ് കോയിന് പിന്നാലെയാണ്. സോപ്പ് കുമിള പോലെ പൊട്ടുന്ന കച്ചവടക്കളിയാകും ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒട്ടനവധി നിഗൂഢതകൾ നിറഞ്ഞ് നിൽക്കുന്ന, ജന്മം തന്നെ എവിടെ നിന്നാണെന്ന് അറിയാത്ത ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നിലധികം തവണ ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത യാഥാർഥ്യമല്ലാത്ത വെർച്വൽ കറൻസിയാണ് ബിറ്റ് കോയിൻസ്. കംപ്യൂട്ടർ ശൃംഖലകളിലൂടെ ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന നേരിൽ കാണാൻ സാധിക്കാത്ത ബിറ്റ് കോയിനുകളുടെ ഉപജ്ഞാതാക്കളെക്കുറിച്ച് ഇനിയും വ്യക്തതയില്ല.
ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ലോകത്തെവിടെയുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രയവിക്രയം നടത്താനും പണമിടപാടുകൾ പൂർത്തിയാക്കാനും സാധ്യമാക്കിക്കൊണ്ടാണ് ക്രിപ്റ്റോ കറൻസികൾ വ്യാപകമാകുന്നത്. ആര് എവിടെ നിന്ന് പുറപ്പെടുവിപ്പിക്കുന്നുവെന്നോ വിനിമയ മൂല്യം എങ്ങനെ ഉരുത്തിരിഞ്ഞ് വരുമെന്നോ തർക്കങ്ങൾക്കും പരാതികൾക്കും ആര് ഇടനിലക്കാരനാകുമെന്നോ ഒന്നും നിശ്ചയമില്ലാത്ത പൂർണമായ ദുരൂഹതകൾ നിറഞ്ഞതാണ് ക്രിപ്റ്റോ കറൻസികൾ. ഉപജ്ഞാതാക്കൾ തന്നെ നാട്ടുകാർ ശേഖരിച്ചുണ്ടാക്കിയ മൂല്യം കവർന്നെടുത്ത് എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാം.
ക്രിപ്‌റ്റോ കറൻസികൾ എന്ന വിളിക്കപ്പെടുന്ന ഡിജിറ്റൽ അസെറ്റിൽ ഇപ്പോൾ കുറെ ഏറെ എണ്ണം ഓരോ ദിവസവും പുറത്തു വരുന്നുണ്ട്. ബിറ്‌കോയിന് കടിഞ്ഞൂൽ ആയതു കൊണ്ട് ജനശ്രദ്ധ കിട്ടുന്നു എന്നെ ഉള്ളൂവെന്നാണ് സാമ്പത്തക വിദഗ്ദർ പറയുന്നത്. ഈ സാഹചര്യത്തിൽ പല തട്ടിപ്പുകാരും ക്രിപ്‌റ്റോ കറൻസിയുമായി എത്തുമെന്ന ആശങ്കയും സജീവമാണ്്.
ട്യൂലിപ് മാനിയ, ജപ്പാൻ ബെഡ് പോലെ ഉള്ള തട്ടിപ്പ്
ട്യൂലിപ് മാനിയ, ജപ്പാൻ ബെഡ് പോലെ ഉള്ള തട്ടിപ്പാണ് ബിറ്റ് കോയിനും എന്ന് വിലയിരുത്തുന്നവരുമുണ്ട്. അതിനിടെ ബിറ്റ്കോയിൻ എന്നത് ഇന്ത്യയിൽ നിയമവിരുദ്ധമെന്ന് ധനകാര്യ മന്ത്രി ജെയ്റ്റ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. പുകഴ്‌ത്തലിനേക്കാളേറെ രോഷം ഏറ്റുവാങ്ങിക്കൊണ്ടാണ് ബിറ്റ്കോയിൻ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഓഹരി രംഗത്തെ പ്രമുഖരും സ്ഥാപനങ്ങളും വിവിധ സർക്കാരുകളും തട്ടിപ്പെന്ന് വിശേഷിപ്പിച്ചിട്ടും ബിറ്റ്കോയിനിൽ പ്രതീക്ഷയർപ്പിക്കാൻ ആളുകളുണ്ടായി. ചൈനയും ദക്ഷണി കൊറിയയും അടക്കമുള്ള രാജ്യങ്ങൾ ബിറ്റ്കോയിന്റെ മൂല്യം ഉയർന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.
വിഖ്യാത ധനതത്വ ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവും സബ് പ്രൈം ക്രൈസിസ് വോൾ സ്ട്രീറ്റിന്റെയും ഊഹക്കച്ചവട കഴുകന്മാരുടെ സൃഷ്ടിയുമെന്നു വിശേഷിപ്പിച്ച ജോസ്ഫ് സ്റ്റിഗ്ലിറ്‌സും എല്ലാ രാജ്യങ്ങളും ഈ തട്ടിപ്പിനെ നിരോധിക്കണം എന്നും അത് സമൂഹത്തിനു ഒരു ഗുണവും ചെയ്യാത്ത കറൻസി എന്ന വ്യാജപേരിൽ റിയപ്പെടുന്ന ഊഹക്കച്ചവട ഉപകരണമാണെന്നും പറയുന്നു. ഏതെങ്കിലും സെൻട്രൽ ബാങ്കിന്റെ പിന്തുണയോ നിയമ വിധേയമായ വിനിമയ മൂല്യമോ ഇല്ലാതിരുന്ന ബിറ്റ്കോയിൻ 2009 ൽ പ്രത്യക്ഷപ്പെട്ടപ്പോൾ വില ഏതാനും യു.എസ് സെന്റുകൾ മാത്രമായിരുന്നു. അവിടെനിന്നാണ് നിഗൂഢതകൾ ഇനിയും അകലാത്തതും ജന്മം തന്നെ എവിടെ നിന്നാണെന്ന് അറിയാത്തതുമായ ഈ ക്രിപ്റ്റോ കറൻസിയുടെ വളർച്ച.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും മാറ്റി സാങ്കേതിക വിദ്യ ഒരുക്കി പൂർണ സജ്ജമായ ഇന്ത്യയിലും ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന മനുഷ്യക്കടത്തും അതിനു ഉപയോഗിച്ച് വരുന്ന ബിറ്റ്-കോയിൻ രീതിയും തടയാൻ ആഹ്വാനം ചെയ്തു കൊണ്ട് വത്തിക്കാൻ പോലും രംഗത്തുവന്നു.
എല്ലാം രഹസ്യ ഇടപാട്
ബിറ്റ്കോയിൻ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്. പണം വെളുപ്പിക്കുന്ന വമ്പന്മാരും, ആയുധക്കച്ചവടക്കാരും മയക്കുമരുന്നിടപാടുകാരുമൊക്കെ ബിറ്റ്കോയിൻ ഉപയോഗിക്കാൻ തുടങ്ങിയാൽ എങ്ങനെയൊണ് അതിൽ ഇടപെടുക എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ബിറ്റ്കോയിൻ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്.
ഏതു കമ്പ്യൂട്ടറാണ് ബിറ്റ്കോയിൻ ഉല്പാദിപ്പിച്ചെടുത്തത് എന്നു കണ്ടെത്താനാവും. അത്രതന്നെ. പക്ഷേ അതിനെയും മറി കടക്കാനാവുന്ന സോഫ്റ്റ് വെയറുകൾ ഇതിനകം വികസിപ്പിച്ചെടുത്തു കഴിഞ്ഞു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വളരെ കൃത്യമായും പ്രഖ്യാപിച്ചതുപോലെ 'പലരും ബിറ്റ്കോയിനെ ഒരു നാണയമെന്ന് വിശേഷിപ്പിക്കുന്നു. ഒരു മോണിറ്ററി അഥോറിറ്റിയും പുറത്തിറക്കുന്നതല്ല അത് എന്നതുകൊണ്ടുതന്നെ അത് യഥാർത്ഥ നാണയമല്ല. ബിറ്റ്കോയിൻ ഒരു അയഥാർത്ഥ സാധനമാണ്. (അതിന് നിയമാനുസൃത പദവിയില്ല. അതുകൊണ്ടുതന്നെ കമ്പോളത്തിൽ പ്രചാരമുള്ള കറൻസിയായി ഉപയോഗിക്കാനാവില്ല; പാടില്ല'. ഏറ്റവും കൂടുതൽ ബിറ്റ്കോയിനുകൾ കൈകാര്യം ചെയ്യുന്ന ചൈനയിൽ ഈ നിയന്ത്രണ ഉത്തരവ് വന്നതോടെ, ബിറ്റ്കോയിന്റെ വില കുത്തനെ ഇടിയുമെന്നായിരുന്നു ധാരണ, പക്ഷേ പ്രതീക്ഷിച്ച കുലുക്കമൊന്നും നമ്മുടെ ബിറ്റ്കോയിനെ ബാധിച്ചില്ല എന്നതാണ് വസ്തുത.
2013 തുടക്കത്തിൽ ബിറ്റ്കോയിന്റെ മൂല്യം 14 ഡോളറായിരുന്നു. വർഷാവസാനമെത്തും മുമ്പ് 800 ലേറെയായി വളർന്നു. ഡിസംബർ 4 ന് 1200 ഡോളറായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. കൂടുതൽ കൂടുതലാളുകൾ തേടിയെത്തിയതു കൊണ്ടാണ് ഇതെന്നു വ്യക്തം. അത്തരമൊരവസ്ഥയിലാണ് പോൾ ക്രൂഗ്മാനെപ്പോലൊരാൾ ''ബിറ്റ്കോയിൻ തിന്മയാണ്'' എന്ന് പ്രഖ്യാപിക്കുന്നത്. എവിടെ നിന്നാണ് ഈ കോയിന് മൂല്യം വന്നു ചേരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വെറുമൊരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പ്രയോഗത്തിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രചാരം നേടാനാവുന്നതും അതിന് മൂല്യമുണ്ടാവുന്നതും.
ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് താക്കീത് നൽകിക്കൊണ്ട് ആദ്യം രംഗത്തെത്തിയത് ബാങ്ക് ഓഫ് ലെബനണും ന്യൂസിലാന്റ് കേന്ദ്രബാങ്കും ആസ്ട്രേലിയൻ കേന്ദ്രബാങ്കുമാണ്. യൂറോപ്യൻ കേന്ദ്രബാങ്കാവട്ടെ, കുറേക്കൂടി കർക്കശമായി ബിറ്റ്കോയിൻ ഇടപാടുകൾ മരവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കരുതിക്കളിച്ചാൽ മതിയെന്നും പൊതുജനങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.