- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ ചേനയും വെള്ളി വെള്ളരിക്കയും വിറ്റ് കാശുണ്ടാക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പ്; മണി ചെയിൻ തട്ടിപ്പുകാർ കാശുണ്ടാക്കുന്നത് ലോട്ടറി അടിച്ച പ്രതീതിയോടെ; റിസർവ് ബാങ്ക് ലക്ഷ്മി ഇറക്കും മുമ്പ് കാശുണ്ടാക്കാം എന്ന് പറഞ്ഞ് ടോപ്പർ കറൻസിക്കാരൻ കാശടിച്ചു മാറ്റുന്ന തട്ടിപ്പ് പൊളിച്ച് മാതൃഭൂമിയുടെ ഒളി ക്യാമറാ ഓപ്പറേഷൻ
കോഴിക്കോട്: ഇന്ത്യയിൽ ഇതുവരെ ക്രിപ്റ്റോ കറൻസി നിയമവിധേയമാക്കിയിട്ടില്ല. നിയമപരമായി വിലക്കുമില്ല. ഡിജിറ്റൽ കോയിന്റെ വ്യാപാരം അംഗീകൃത ഏജൻസികൾവഴി അല്ലാത്തതിനാൽ പണം നിേക്ഷപിക്കുന്നതിനെതിെര റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിചെയിൻ തട്ടിപ്പുപോലെയാണ് സാങ്കല്പിക നാണയമെന്ന് മന്ത്രാലയം ഡിസംബർ 29-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പക്ഷേ ഇതൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കൂട്ടർക്ക് പ്രശ്‌നമല്ല. എങ്ങനേയും കാശുണ്ടാക്കാനാണ് നീക്കം. ഇത് അറിഞ്ഞ് ഡിജിറ്റൽ കറൻസിയുടെ പേരിൽ സംസ്ഥാനം കേന്ദ്രീകരിച്ച് കോടികളുടെ ഇടപാട് നടക്കുകയാണ്. 'ടോപ്പർകാഷ്' എന്ന ക്രിപ്റ്റോ കറൻസി നേടി കോടിപതികളാവാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിക്കുന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 'ടി.പി.സി. യൂണിറ്റി ഹാഷ് ലിമിറ്റഡ്' എന്ന കമ്പനിയാണ് ഇതിനുപിന്നിൽ. സ്വർണ്ണ ചേനയും വെള്ളി വെള്ളരിക്കയും മാഞ്ചിയവും ആടും എല്ലാം പോലെ മറ്റൊരു കാശിറക്കി കളി. ഇതിനിടെയാണ് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് കന
കോഴിക്കോട്: ഇന്ത്യയിൽ ഇതുവരെ ക്രിപ്റ്റോ കറൻസി നിയമവിധേയമാക്കിയിട്ടില്ല. നിയമപരമായി വിലക്കുമില്ല. ഡിജിറ്റൽ കോയിന്റെ വ്യാപാരം അംഗീകൃത ഏജൻസികൾവഴി അല്ലാത്തതിനാൽ പണം നിേക്ഷപിക്കുന്നതിനെതിെര റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിചെയിൻ തട്ടിപ്പുപോലെയാണ് സാങ്കല്പിക നാണയമെന്ന് മന്ത്രാലയം ഡിസംബർ 29-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പക്ഷേ ഇതൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കൂട്ടർക്ക് പ്രശ്‌നമല്ല. എങ്ങനേയും കാശുണ്ടാക്കാനാണ് നീക്കം. ഇത് അറിഞ്ഞ് ഡിജിറ്റൽ കറൻസിയുടെ പേരിൽ സംസ്ഥാനം കേന്ദ്രീകരിച്ച് കോടികളുടെ ഇടപാട് നടക്കുകയാണ്. 'ടോപ്പർകാഷ്' എന്ന ക്രിപ്റ്റോ കറൻസി നേടി കോടിപതികളാവാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിക്കുന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 'ടി.പി.സി. യൂണിറ്റി ഹാഷ് ലിമിറ്റഡ്' എന്ന കമ്പനിയാണ് ഇതിനുപിന്നിൽ. സ്വർണ്ണ ചേനയും വെള്ളി വെള്ളരിക്കയും മാഞ്ചിയവും ആടും എല്ലാം പോലെ മറ്റൊരു കാശിറക്കി കളി.
ഇതിനിടെയാണ് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് കന്പനി കാൻവാസിങ് നടത്തുന്നത്. 'മാതൃഭൂമി' നടത്തിയ ഒളിക്യാമറ അന്വേഷണത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇടപാട് നടത്തുന്നതായി കണ്ടെത്തി. മണിചെയിൻ മാതൃകയിൽതന്നെയാണ് ഇപ്പോഴിതിന്റെ പ്രവർത്തനം. റിസർവ് ബാങ്ക് 'ലക്ഷ്മി' എന്ന പേരിൽ ക്രിപ്റ്റോ കറൻസി ഇറക്കാൻ പോവുന്നുണ്ടെന്നും അതിനുമുൻപേ തങ്ങൾ തുടക്കം കുറിക്കുകയാണെന്നാണ് ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ക്രിപ്റ്റോ കറൻസികളുടെ എക്സ്ചേഞ്ചുകൾ റിസർവ് ബാങ്ക് നിരീക്ഷിക്കുന്നതിനിടെയാണ് ഈ വ്യാജപ്രചാരണം. നാലു മലയാളികളാണ് കന്പനിയുടെ ഡയറക്ടർമാർ.
റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ആളുകളിൽനിന്ന് വൻതോതിൽ നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്നാണ് നിയമം. മാത്രമല്ല ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ കബളിപ്പിക്കപ്പെടും. ഈ കമ്പനി പിന്മാറിക്കഴിഞ്ഞാൽ കേസുകൊടുക്കാൻ പോലും കഴിയില്ല. ഇത്തരം സംഗതികളിൽ പണം മുടക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധ ഉപദേശം. എന്നാൽ റിസർവ്വ് ബാങ്കും ക്രിപ്‌റ്റോ കറൻസി ഇറക്കുമെന്നും അതിന് ലക്ഷ്മിയെന്നാകും പേരെന്നുമാണ് തട്ടിപ്പുകാരുടെ പ്രചരണം. ഇത് വരും മുമ്പ് പരമാവധി ലാഭം ഉണ്ടാക്കാമെന്ന സന്ദേശം പ്രചരിപ്പിച്ചാണ് മണി ചെയിനുകാർ കച്ചവടം പൊടി പൊളിക്കുന്നത്. ഈ തട്ടിപ്പിനെ തടയാൻ അധികൃതരുമില്ല. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഇടപെടൽ വലിയ ചർച്ചയാകുന്നത്.
തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽനിന്നായി എണ്ണൂറോളം പേർ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് കന്പനിയുടെ ഉപദേശകനെന്ന് പരിചയപ്പെടുത്തിയ സഹകരണവകുപ്പ് റിട്ട. ജോയന്റ് രജിസ്ട്രാർ ജോസഫ് അവകാശപ്പെട്ടു. ടോപ്പർകാഷ് എന്ന പേരിൽ ഇവർ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ കോയിന് (ക്രിപ്റ്റോ കറൻസി) 171 രൂപയാണ് മൂല്യം. അടുത്തമാസം മുതൽ ഇത് ആഗോള വിപണിയിലെത്തുമെന്നാണ് അവകാശവാദം. അപ്പോൾ മൂല്യം ആയിരങ്ങളാവും. ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സമയമാണ്. അതിനാൽ കൂടുതൽ വാങ്ങി സൂക്ഷിച്ച് കോടിപതികളാകാമെന്നാണ് ഇവർ ഉപഭോക്താക്കളോട് പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ടോപ്പർകാഷ് ഉപയോഗപ്പെടുത്താമെന്ന് ഇവർ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. വൻതുകയാണെങ്കിൽ അക്കൗണ്ട് വഴിയല്ലാതെയും വാങ്ങാമെന്ന് കന്പനി ഡയറക്ടർ സൈഫുദ്ദീൻ പറയുന്നു. ക്രിപ്റ്റോകറൻസിയായി നിേക്ഷപം സൂക്ഷിച്ചാൽ ആദായനികുതി വകുപ്പുൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് പരിശോധിക്കാൻ കഴിയില്ലെന്നും ഇവർ പ്രചരിപ്പിക്കുന്നു. ആളുകളിൽനിന്ന് നിേക്ഷപം സ്വീകരിക്കണമെങ്കിൽ റിസർവ് ബാങ്ക് നൽകുന്ന നോൺബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങൾക്കുള്ള ലൈസൻസെങ്കിലും വേണം. പക്ഷേ, കന്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്താണ് ഇവർ പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്ക് ബെംഗളൂരു ആസ്ഥാനമായി ഇവർ തുടങ്ങുന്നുണ്ടെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ബാങ്കുകൂടി വരുമ്പോൾ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ എളുപ്പമാവുമെന്നും ഇവർ പറയുന്നു. അതുവരെ ഇവർ നൽകുന്ന കാർഡ് െക്രഡിറ്റ് കാർഡായി ഉപയോഗിക്കാം. പണം നിേക്ഷപിച്ചാൽ ഒന്നിച്ച് ലഭിക്കില്ല. കൂടുതൽ ഡിമാൻഡുള്ള കറൻസിയായതിനാൽ ഒരു വർഷംകൊണ്ടേ ഇ-വാലറ്റ് അക്കൗണ്ടിൽ ക്രിപ്റ്റോ കറൻസി മുഴുവനും എത്തൂവെന്നും ഇവർ പറയുന്നു. ഇതാണ് മാതൃഭൂമി തുറന്നു കാട്ടുന്നത്. ഇതോടെ ഈ തട്ടിപ്പ് ചർച്ചയാവുകയും ചെയ്യുകയാണ്.