- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്‌കോയിനും ക്രിപ്റ്റോകറൻസിക്കും വൻതിരിച്ചടി നൽകിക്കൊണ്ട് വാരൻ ബുഫെ രംഗത്ത്; ഡിജിറ്റൽ മണി പൊട്ടിത്തകരുമെന്ന് പ്രവചിച്ച് ലോകത്തെ ഏറ്റവും വലിയ നിക്ഷേപകൻ; ബുഫെയുടെ പ്രവചനം മൂല്യം ഇടിക്കുമെന്ന് ഭയന്ന് ക്രിപ്‌റ്റോകറൻസി വിപണി
ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം അനുദിനം ഇടിയുന്നതിനിടെ, സാങ്കൽപ്പിക നാണയത്തിൽ നിക്ഷേപം നടത്തിയവർക്കാതെ മുന്നറിയിപ്പുമായി വാരൻ ബുഫെ രംഗത്ത്. ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോ കറൻസികളും കടുത്ത നാശത്തിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർഥ പണത്തിൽ ലോകത്തേറ്റവും കൂടുതൽ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ആളായ ബുഫെയുടെ വാക്കുകൾ, ഡിജിറ്റൽ പണത്തിന് പിന്നാലെ പോകുന്നവർക്കുള്ള താക്കീതായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞവർഷത്തേക്കാൾ 1900 ശതമാനത്തോളം മൂല്യം വർധിച്ച ബിറ്റ്‌കോയിൻ ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമാണ്. അനേകം പേർ അനുദിനം ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെങ്കിലും ബിറ്റ്‌കോയിന്റെയും മറ്റ് ക്രിപ്‌റ്റോ കറൻസികളുടെയും മൂല്യം താഴോട്ടാണ്. കഴിഞ്ഞദിവസം മൂന്ന് ക്രിപ്‌റ്റോകറൻസികളെ ദക്ഷിണകൊറിയൻ മണി എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റിൽനിന്ന് കുറച്ചുനേരത്തേക്ക് നീക്കിയതുപോലും വിപണിയിൽ വലിയ തോതിലുള്ള ആഘാതമുണ്ടാക്കിയിരുന്നു. ക്രിപ്‌റ്റോകറൻസിക്കെതിരേ ശബ്ദമുയർത്തുന്ന ആദ്യത്തെയാളല്ല വാരൻ ബുഫെ. അനേക
ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം അനുദിനം ഇടിയുന്നതിനിടെ, സാങ്കൽപ്പിക നാണയത്തിൽ നിക്ഷേപം നടത്തിയവർക്കാതെ മുന്നറിയിപ്പുമായി വാരൻ ബുഫെ രംഗത്ത്. ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോ കറൻസികളും കടുത്ത നാശത്തിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർഥ പണത്തിൽ ലോകത്തേറ്റവും കൂടുതൽ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ആളായ ബുഫെയുടെ വാക്കുകൾ, ഡിജിറ്റൽ പണത്തിന് പിന്നാലെ പോകുന്നവർക്കുള്ള താക്കീതായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞവർഷത്തേക്കാൾ 1900 ശതമാനത്തോളം മൂല്യം വർധിച്ച ബിറ്റ്‌കോയിൻ ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമാണ്. അനേകം പേർ അനുദിനം ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെങ്കിലും ബിറ്റ്‌കോയിന്റെയും മറ്റ് ക്രിപ്‌റ്റോ കറൻസികളുടെയും മൂല്യം താഴോട്ടാണ്. കഴിഞ്ഞദിവസം മൂന്ന് ക്രിപ്‌റ്റോകറൻസികളെ ദക്ഷിണകൊറിയൻ മണി എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റിൽനിന്ന് കുറച്ചുനേരത്തേക്ക് നീക്കിയതുപോലും വിപണിയിൽ വലിയ തോതിലുള്ള ആഘാതമുണ്ടാക്കിയിരുന്നു.
ക്രിപ്‌റ്റോകറൻസിക്കെതിരേ ശബ്ദമുയർത്തുന്ന ആദ്യത്തെയാളല്ല വാരൻ ബുഫെ. അനേകം ബാങ്കർമാരും സാമ്പത്തിക വിദഗ്ധരും ഡിജിറ്റൽ മണിയുമായി ബന്ധപ്പെട്ടവർക്കൊക്കെ കടുത്ത നിരാശയാകും ഒടുവിലുണ്ടാവുകയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഊതിവീർപ്പിച്ച വിഷക്കുമിളയാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ, നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങളൊന്നും ബാധകമല്ലാത്തത് അനേകം പേരെ വീണ്ടും ഇതേവഴിക്കുതന്നെ നയിക്കുകയാണ്.
ക്രിപ്‌റ്റോകറൻസി നാശത്തിലേക്കാണ് പോകൂന്നതെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ബുഫെയുടെ വിലയിരുത്തൽ. തൊട്ടതെല്ലാം പൊന്നാക്കിയ നിക്ഷേപകനാണ് ബുഫെ. പണത്തിന്റെ ഇന്റർനെറ്റ് രൂപത്തിന് അധികകാലം ആയുസ്സില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ആ നാശം എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാൻ താനാളല്ലെന്നും അദ്ദേഹം പറഞ്ഞു. ബെർക്ക്ഷയർ ഹാത്തവേയെന്ന നിക്ഷേപ സ്ഥാപനത്തിന്റെ സിഇഒയാണ് വാരൻ ബുഫെ.
പണം നിക്ഷേപവുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങൡ കുടുങ്ങിയിട്ടുള്ളയാളാണ് താനെന്നും അതിന്റെ വരുംവരായ്കകൾ നല്ലവണ്ണം ബോധ്യമുണ്ടെന്നും ബുഫെ പറയുന്നു. ബിറ്റ്‌കോയിനോ മറ്റ് ക്രിപ്‌റ്റോ കറൻസികളോ തന്നെ ആകർഷിച്ചിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 14,437 ഡോളറാണ് ബിറ്റ്‌കോയിന്റെ മൂല്യം. അടുത്തിടെ കനത്ത വീഴ്ച സംഭവിച്ചെങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും മൂല്യം 1500 ശതമാനം കൂടുതലാണ്.
വാരൻ ബുഫെയുടെ വാക്കുകൾ ക്രിപ്‌റ്റോകറൻസി വിപണിയെ സ്വാധീനിക്കുമെന്നുറപ്പാണ്. ഫേസ്‌ബുക്കിലെ ആദ്യകാല നിക്ഷേപകരിലൊരാളും പേപാലിന്റെ സഹസ്ഥാപകനുമായ പീറ്റർ തീൽ വൻതോതിൽ ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബിറ്റ്‌കോയിൻ മൂല്യം 13.5 ശതമാനത്തോളം ഉയരുകയും ചെയ്തു. തീലിന്റെ ഫൗണ്ടേഴ്‌സ് ഫണ്ട് എന്ന സ്ഥാപനം 20 ദശലക്ഷം ഡോളർവരെ ബിറ്റ്‌കോയിനിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന...