- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലിപ്രോംപ്റ്റർ വിഷയത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി അധിക്ഷേപിച്ചു; അരുൺകുമാറിനെതിരെ ഗവർണർക്ക് പരാതിയുമായി ബിജെപി; പരാതി തെറ്റിധാരണ പരത്തി മനഃപൂർവ്വം അപമാനിച്ചുവെന്ന് കാണിച്ച്; അരുണിനെതിരെ വ്യാപക വിമർശനം
തിരുവനന്തപുരം: ടെലിപ്രോംപ്റ്റർ വിഷയത്തിൽ പ്രാധമന്ത്രിയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അരുൺ കുമാറിനെതിരെ ബിജെപി രംഗത്ത്. പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ഗവർണർക്ക് ബിജെപി പരാതി നൽകി.യുജിസി സ്‌കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ബിജെപി വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ പരാതിയിൽ പറയുന്നു.
നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ച് പോസ്റ്റിന് കമന്റടിച്ചിട്ടും അരുൺ തിരുത്താൻ തയ്യാറായില്ല. വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിൻവലിക്കാൻ തയ്യാറാവാത്തത് കുറ്റകരമാണ്. അതുകൊണ്ട് ഗവർണ്ണറുടെ കീഴിൽ വരുന്ന യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ അരുൺ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണൻ പരാതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അരുണിനെതിരെ ശക്തമായ വിമർശനവുമായി ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു.പ്രധാനമന്ത്രിക്കെതിരെ വ്യാജ പോസ്റ്റിട്ട് സ്വയം മണ്ടനാകുന്ന അരുൺ കുമാറിന്റെ നിലവാര തകർച്ചയിൽ സഹതപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അരുൺ കുമാറിനെതിരെ ഗോപാലകൃഷ്ണൻ ഗവർണർക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെയായിരുന്നു വിമർശനം.
വികാരവും വിരോധവും വരുമ്പോൾ മണ്ടക്ക് മണ്ഡരി ബാധിച്ച് മണ്ടന്മാരാകുമെന്ന് കേട്ടിട്ടുണ്ട്. ബുദ്ധിജീവികൾ ചിലപ്പോൾ മണ്ടന്മാരുടെ സ്വഭാവം കാണിക്കും. അവരുടെ തലയിൽ രോമം മുളക്കില്ലന്ന് പറഞ്ഞ് കേട്ടിട്ടില്ല, പക്ഷെ കണ്ടറിയുന്നു. കളവ് പറഞ്ഞ് വിതണ്ഡവാദം ഉന്നയിച്ച് വിരോധം തീർക്കലാണ് താങ്കൾ അടക്കം കേരളത്തിലെ പല മോദി വിരുദ്ധരുടേയും സ്വഭാവമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ചാനൽ അവതാരകനായി പതിനെട്ടടവും നോക്കിയിട്ടും ഒന്നും പറ്റാതെ വന്നപ്പോൾ കളവ് പറഞ്ഞ് മോദിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട് സ്വയം മണ്ടനാകുന്ന എന്റെ സുഹൃത്തിന്റെ നിലവാര തകർച്ചയിൽ ഞാൻ സഹതപിക്കുന്നു. രാമായണത്തിന് പകരം രാമായണം മാത്രം എന്ന പോലെ മോദിക്ക് പകരം മോദി മാത്രമെയുള്ളു എന്ന് ഇനിയെങ്കിലും അറിയുക. അഴിമതിയുടെ കറയോ, ആരോപണമോ ഇല്ലാതെ രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാരഥ്യം, സ്വന്തം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് രണ്ടാം വട്ടം പ്രധാനമന്ത്രിയായ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ മോദി മാത്രം.
ടെലിപ്രോംപ്റ്ററിന്റെ പേരിൽ കളവ് പറഞ്ഞ് പ്രധാനമന്ത്രിയെ അപമാനിച്ച കേരള സർവ്വകലാശാല അസി. പ്രൊഫ. അരുൺ കുമാറിന് വ്യക്തിത്വമുണ്ടെങ്കിൽ താങ്കളുടെ കളവായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ യാഥാർത്ഥ്യം പ്രമുഖ മലയാള പത്രം വെളിയിൽ കൊണ്ടുവന്ന സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് പിൻവലിക്കണം. അല്ലെങ്കിൽ നിലപാടില്ലാത്ത മുന്നാം കിട രാഷ്ട്രീയക്കാരന്റെ ഉടുതുണി നഷ്ടപ്പെട്ട ശേഷമുള്ള നിലപാട് തറയിലെ വളുവള തുള്ളലായി താങ്കളെ കാണേണ്ടിവരുമെന്നും ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിന്റെ ടെമ്പർമെന്റിനെ കുറിച്ചും ടാലന്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി.
ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തന്റെ വിഖ്യാതമായ 'ഠൃ്യേെ ണശവേ ഉലേെശി്യ' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച! എന്നാണ് അരുൺ ഫേസ്‌ബുക്കിൽ കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ