- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായുടേത് പാരമ്പര്യ സ്വത്ത്: സമ്പാദ്യത്തിൽ വർധനവുണ്ടായത് മരണശേഷം അമ്മയുടെ സ്വത്ത് കൂട്ടിച്ചേർത്തതിനാലെന്നു ബിജെപിയുടെ വിശദീകരണം
അഹമ്മദാബാദ്: അമിത് ഷായുടെ സ്വത്തിൽ വർധനയുണ്ടായതായ വാർത്തകൾ സംബന്ധിച്ച് വിശദീകരണവുമായി ബിജെപി. പാരമ്പര്യ സ്വത്ത് ലഭിച്ചതാണ് അമിത്ഷായുടെ സ്വത്തിൽ വർധനയുണ്ടാക്കിയതെന്ന് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2012-ലെ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുടെ ആസ്തിയിൽ 300 ശതമാനം വർധനയുണ്ടായെന്ന മാധ്യമറിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണവുമായി പാർട്ടി രംഗത്തെത്തിയത്. അന്നു നൽകിയ സത്യവാങ്മൂലത്തിൽ അമിത് ഷായുടെയും ഭാര്യ സൊനാലിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. 10.99 കോടി രൂപയുടെ ആസ്തിയാണ് അന്നുണ്ടായിരുന്നത്. 2013-ൽ അമിത് ഷായുടെ അമ്മ കുസും ബെൻ മരിച്ചതോടെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തും അദ്ദേഹത്തിന്റെ പേരിലായതായി ബിജെപിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു. 18.85 കോടിയുടെ സ്വത്ത് കൂടി കിട്ടിയതോടെ അമിത് ഷായുടെ ആസ്തി 29.84 കോടിയായി. ഇത് കാലക്രമേണ ഉയർന്നാണ് ഇപ്പോഴത്തെ നിലയായ 34.31 കോടിയായതെന്നും ബിജെപി പറയുന്നു. അമിത് ഷായ്ക്കെതിരെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് വലിയ ചർച്ചയായിരുന്ന
അഹമ്മദാബാദ്: അമിത് ഷായുടെ സ്വത്തിൽ വർധനയുണ്ടായതായ വാർത്തകൾ സംബന്ധിച്ച് വിശദീകരണവുമായി ബിജെപി. പാരമ്പര്യ സ്വത്ത് ലഭിച്ചതാണ് അമിത്ഷായുടെ സ്വത്തിൽ വർധനയുണ്ടാക്കിയതെന്ന് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
2012-ലെ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുടെ ആസ്തിയിൽ 300 ശതമാനം വർധനയുണ്ടായെന്ന മാധ്യമറിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണവുമായി പാർട്ടി രംഗത്തെത്തിയത്. അന്നു നൽകിയ സത്യവാങ്മൂലത്തിൽ അമിത് ഷായുടെയും ഭാര്യ സൊനാലിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
10.99 കോടി രൂപയുടെ ആസ്തിയാണ് അന്നുണ്ടായിരുന്നത്. 2013-ൽ അമിത് ഷായുടെ അമ്മ കുസും ബെൻ മരിച്ചതോടെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തും അദ്ദേഹത്തിന്റെ പേരിലായതായി ബിജെപിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
18.85 കോടിയുടെ സ്വത്ത് കൂടി കിട്ടിയതോടെ അമിത് ഷായുടെ ആസ്തി 29.84 കോടിയായി. ഇത് കാലക്രമേണ ഉയർന്നാണ് ഇപ്പോഴത്തെ നിലയായ 34.31 കോടിയായതെന്നും ബിജെപി പറയുന്നു. അമിത് ഷായ്ക്കെതിരെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു.