- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കൾ തീവ്രപരാമർശങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ അവസരമൊരുക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്; ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ജയവും രാജ്യത്ത് ദലിത്, മുസ്ലിം, ആദിവാസി വിഭാഗങ്ങൾ അക്രമിക്കപ്പെടുന്നതും പരസ്പര ബന്ധമുള്ളവയാണെന്ന് പരാമർശം; ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ട ആസാം സ്വദേശികളെക്കുറിച്ചും ശ്രദ്ധേയ നിരീക്ഷണങ്ങൾ
ഡൽഹി: ന്യുനപക്ഷങ്ങൾ ഇന്ത്യയിൽ വേട്ടയാടപ്പെടുന്നു എന്ന് അരക്കിട്ടുറപ്പിച്ചുള്ള യുഎൻ റിപ്പോർട്ട് പുറത്തുവന്നു. ദേശീയത വാനോളം ഉയർത്തിപ്പിടിക്കുന്ന ബിജെപി നേതാക്കളുടെ തീവ്രപരാമർശങ്ങൾ ഇതിലേക്ക് വഴിവയ്ക്കുന്നതായും റിപ്പോർട്ടിൽ ശക്തമായി പറയുന്നു. ബിജെപി നേതാക്കളുടെ തീവ്രപരാമർശങ്ങൾ ദലിതുകളും മുസ്ലിംങ്ങളും വേട്ടയാപ്പെടാൻ അവസരമൊരുക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണം. വംശീയത, വർണ്ണവിവേചനം, അപരവത്കരണം, വിദേശിവിദ്വേഷം തുടങ്ങിയവ വിലയിരുത്താനായി ഐക്യരാഷ്ട്രസഭ നിയോഗിച്ച പ്രത്യേക നിരീക്ഷക ടെണ്ടായ് അകിയുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്വേഷ പ്രചരണം അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനായി 2017ൽ യുഎൻ ജനറൽ അസംബ്ലി കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ജയവും രാജ്യത്ത് ദലിത്, മുസ്ലിം, ആദിവാസി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമവും പരസ്പര ബന്ധമുള്ളവയാണെന്നാണ് റിപ്പോർട്ട് പരാമർശിക്കുന്നത്. ബിജെപി നേതാക്കൾ ന്യൂന
ഡൽഹി: ന്യുനപക്ഷങ്ങൾ ഇന്ത്യയിൽ വേട്ടയാടപ്പെടുന്നു എന്ന് അരക്കിട്ടുറപ്പിച്ചുള്ള യുഎൻ റിപ്പോർട്ട് പുറത്തുവന്നു. ദേശീയത വാനോളം ഉയർത്തിപ്പിടിക്കുന്ന ബിജെപി നേതാക്കളുടെ തീവ്രപരാമർശങ്ങൾ ഇതിലേക്ക് വഴിവയ്ക്കുന്നതായും റിപ്പോർട്ടിൽ ശക്തമായി പറയുന്നു. ബിജെപി നേതാക്കളുടെ തീവ്രപരാമർശങ്ങൾ ദലിതുകളും മുസ്ലിംങ്ങളും വേട്ടയാപ്പെടാൻ അവസരമൊരുക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണം. വംശീയത, വർണ്ണവിവേചനം, അപരവത്കരണം, വിദേശിവിദ്വേഷം തുടങ്ങിയവ വിലയിരുത്താനായി ഐക്യരാഷ്ട്രസഭ നിയോഗിച്ച പ്രത്യേക നിരീക്ഷക ടെണ്ടായ് അകിയുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിദ്വേഷ പ്രചരണം അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനായി 2017ൽ യുഎൻ ജനറൽ അസംബ്ലി കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ജയവും രാജ്യത്ത് ദലിത്, മുസ്ലിം, ആദിവാസി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമവും പരസ്പര ബന്ധമുള്ളവയാണെന്നാണ് റിപ്പോർട്ട് പരാമർശിക്കുന്നത്. ബിജെപി നേതാക്കൾ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നു. മുസ്ലിംകളും ദലിതുകളും വേട്ടയാടപ്പെടുന്നു. വിവേചനത്തിനും അസഹിഷ്ണുതയ്ക്കും വളം വെച്ചുകൊടുക്കുന്നതിനൊപ്പം വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും രൂപം നൽകുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
മുസ്ലിംകൾക്കും ദലിതുകൾക്കുമൊപ്പം ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ട ആസാം സ്വദേശികളെക്കുറിച്ചും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലുള്ള ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. നിരവധി രാജ്യങ്ങളിൽ ഭൂരിപക്ഷ പാർട്ടികൾ പൗരത്വ രേഖപോലുള്ള ഔദ്യോഗിക സംവിധാനങ്ങൾ ഉപയോപ്പെടുത്തി ന്യൂനപക്ഷങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരാക്കി മാറ്റുന്നുണ്ട്.
ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും അവകാശങ്ങൾ നിഷേധിക്കാൻ വേണ്ടിയും ചെയ്യുന്ന ഇത്തരം നടപടികളിലൂടെ നിരവധിയാളുകൾക്ക് രാജ്യമില്ലാത്ത അവസ്ഥയുണ്ടാകുന്നു. ദേശീയ പൗരത്വ രജിസ്റ്ററിലെ ആശങ്കകൾ ഇന്ത്യൻ ഭരണകൂടത്തെ അറിയിച്ചുവെന്നും ചരിത്രപരമായി തന്നെ വിദേശികളായി മുദ്രകുത്തപ്പെട്ട ആസാമിലെ ബംഗാളി മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷക പറയുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രാദേശിക അധികൃതരുടെ പ്രവൃത്തികളെക്കുറിച്ചും റിപ്പോർട്ട് ചോദ്യമുയർത്തുന്നു. മുസ്ലിംകളോട് വിദ്വേഷമുള്ള ഉദ്ദ്യോഗസ്ഥർ പരിശോധനാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് യഥാർത്ഥ പൗരന്മാരെ പോലും പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്.
അതേസമയം പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക വിദേശ ട്രിബ്യൂണൽ അയച്ച നോട്ടീസിൽ മനംനൊന്ത് അസമിൽ ഒരാൾ ആത്മഹത്യചെയ്തിരുന്നു. ഉഡൽഗുരി ഗാഗ്ര ഗ്രാമത്തിലെ സൈക്കിൾ മെക്കാനിക്ക് ദേവ്‌നാഥ് ദാസാ (49) മരിച്ചത്. ഇദ്ദേഹത്തിന് പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക വിദേശ ട്രിബ്യൂണൽ നോട്ടീസയച്ചിരുന്നു. അതിനുശേഷം ദാസ് വിഷണ്ണനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പരാതി ഒതുക്കിത്തീർക്കാനായി ട്രിബ്യൂണലിലെ ചിലർ പണം ആവശ്യപ്പെട്ടിരുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇൗ സംഭവങ്ങളൊക്കെ സാധൂകരിക്കുന്നതിന് സമാനമായിട്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ യുഎന്നിൽ സമർപ്പിച്ചിരിക്കുന്നത്.
ആൾക്കൂട്ട കൊലപാതകത്തിന് കാരണം മുസ്ലിം ജനസംഖ്യയിലുണ്ടാകുന്ന വർധനവാണെന്ന് ബിജെപി എംപി. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ എംപി ഹരി ഓം പാണ്ഡെ നടത്തിയ വിവാദ പരാമർശവും ഈ ഗണത്തിൽപ്പെടുത്താവുന്നവയാണ്. 'ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ വർധിക്കുകയാണ്. ഇങ്ങനെ പോയാൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനാവുന്നത് നമ്മൾ കാണേണ്ടി വരും. അത് രാജ്യത്തിന് നല്ലതല്ല. ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവർക്കും ബാധകമായ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം', ഹരി ഓം പറഞ്ഞു.
തീവ്രവാദവും കുറ്റകൃത്യങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇന്ത്യയിലെ ജനപ്പെരുപ്പമാണ് ഇതിന് കാരണം. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ ജനസംഖ്യയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകളാണ് അതിന് കാരണമെന്നും ഹരി ഓം പാണ്ഡെ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിൽ മുസ്‌ലിംകൾക്ക് താൽപര്യമില്ല. അത് ഇസ്ലാമിൽ അനുവദനീയമല്ലെന്നാണ് മതപണ്ഡിതർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലൊട്ടാകെ ആൾക്കൂട്ട കൊലപാതകങ്ങൾ പെരുകി വരികയാണ്. ഒരുവർഷത്തിനിടയിൽ ഇതുവരെ 27 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും കൃത്യമായ പൊരുത്തമുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.