- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീപ്രവേശന വിവാദം കേരളം പിടിക്കാൻ അമിത്ഷായുടെ കുബുദ്ധിയിൽ തെളിഞ്ഞതാണോ? ആർഎസ്എസിനെയും ബിജെപിയെയും പിന്നോട്ട് വലിപ്പിച്ചത് ബോധപൂർവമെന്ന് ആരോപണം; സംഘപരിവാർ ലേബൽ ഇല്ലാതെ ഹിന്ദുക്കളെ ഒരുമിപ്പിച്ച ശേഷം മാസ് എൻട്രി നടത്താൻ തിരക്കഥ ഒരുങ്ങുന്നു; ജന്മഭൂമി പോലും പിന്നോട്ടു വലിഞ്ഞു നിൽക്കുന്നത് കൃത്യമായ സമയത്ത് മുന്നേറാൻ തന്നെയെന്ന് സൂചന; ഇപ്പോഴത്തെ പ്രക്ഷോഭത്തിന് പിന്നിൽ ചരടുവലിക്കുന്ന സംഘബന്ധുക്കൾ തന്നെ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം കേരളത്തിൽ ഒരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. കേരളം ഭരിക്കുന്ന സർക്കാറിന് എതിരാക്കി വിഷയത്തെ മാറ്റാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. എന്നാൽ, ഈ വിഷയത്തിൽ രാഷ്ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നതിൽ നിലവിൽ ബിജെപി പരാജയപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ പാർട്ടി എന്ന് അവകാശപ്പെടുമ്പോഴും ബിജെപി ഈ വിഷയത്തിൽ പിന്നോട്ടു പോയിരിക്കയാണ്. എന്നാൽ, മുൻനിലപാട് മാറ്റി ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ശ്രമിക്കുന്നത്. ഇതുവരെയുള്ള നിലപാട് ബിജെപി മാറ്റിയിട്ടുണ്ട്. ഈ വിഷയത്തിൽ ആർഎസ്എസിനെ പിണക്കേണ്ട എന്ന നിലപാടുള്ളതു കൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വം പിന്നോട്ടു വലിഞ്ഞു നിന്നത്. എന്നാൽ, ഈ വിഷയത്തിൽ തുടക്കത്തിലെ വൈകാരിക നിലപാടിന് ശേഷം ശക്തമായി മുന്നോട്ടു പോകാനാണ് അമിത് ഷാ ആലോചിക്കുന്നതെന്നാണ് അറിയുന്നത്. അതിനുള്ള തിരക്കഥ ഒരു വശത്ത് തയ്യാറാക്കുന്നുണ്ട്. ബിജെപി മുഖപത്രമായ ജന്മഭൂമി പോലും യുവതി പ്രവേശന വിഷയത്തിൽ സുപ്രിംകോടതി വിധിക്കെതിരെ മുഖം തിരിഞ്ഞു
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം കേരളത്തിൽ ഒരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. കേരളം ഭരിക്കുന്ന സർക്കാറിന് എതിരാക്കി വിഷയത്തെ മാറ്റാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. എന്നാൽ, ഈ വിഷയത്തിൽ രാഷ്ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നതിൽ നിലവിൽ ബിജെപി പരാജയപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ പാർട്ടി എന്ന് അവകാശപ്പെടുമ്പോഴും ബിജെപി ഈ വിഷയത്തിൽ പിന്നോട്ടു പോയിരിക്കയാണ്. എന്നാൽ, മുൻനിലപാട് മാറ്റി ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ശ്രമിക്കുന്നത്.
ഇതുവരെയുള്ള നിലപാട് ബിജെപി മാറ്റിയിട്ടുണ്ട്. ഈ വിഷയത്തിൽ ആർഎസ്എസിനെ പിണക്കേണ്ട എന്ന നിലപാടുള്ളതു കൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വം പിന്നോട്ടു വലിഞ്ഞു നിന്നത്. എന്നാൽ, ഈ വിഷയത്തിൽ തുടക്കത്തിലെ വൈകാരിക നിലപാടിന് ശേഷം ശക്തമായി മുന്നോട്ടു പോകാനാണ് അമിത് ഷാ ആലോചിക്കുന്നതെന്നാണ് അറിയുന്നത്. അതിനുള്ള തിരക്കഥ ഒരു വശത്ത് തയ്യാറാക്കുന്നുണ്ട്. ബിജെപി മുഖപത്രമായ ജന്മഭൂമി പോലും യുവതി പ്രവേശന വിഷയത്തിൽ സുപ്രിംകോടതി വിധിക്കെതിരെ മുഖം തിരിഞ്ഞു നിൽക്കാത്ത നിലപാടാണ് കൈക്കൊള്ളുന്നത്.
ഈ വിഷയത്തിൻ ജന്മഭൂമി അടക്കം ഇപ്പോഴത്തെ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. വിഷയം ഹൈന്ദവ വിഷയമായി മാറിക്കഴിഞ്ഞാൽ ബിജെപി രംഗപ്രവേശനം ചെയ്യും. ഇപ്പോൾ സമര രംഗത്ത് പ്രത്യക്ഷത്തിൽ ബിജെപി ഇല്ലെങ്കിലും പരിവാർ കുടുംബത്തിലെ സംഘടനകൾ തന്നെയാണ് സമരരംഗത്തുള്ളത്. ബിജെപി പ്രത്യക്ഷത്തിൽ സമരം ഏറ്റെടുത്തു എന്ന അവസ്ഥ വന്നാൽ അത് രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപിയും കോൺഗ്രസും രംഗത്തുവരും. ഇക്കാര്യം ബോധ്യമുള്ളതു കൊണ്ടാണ് താൽക്കാലികമായി പിൻവലിഞ്ഞു നിൽക്കുന്നത് പിന്നീട് ദേശീയ നേതൃത്വം തന്നെ നിലപാട് മാറ്റി രംഗത്തുവരാനാണ് ഷായുടെ പ്ലാൻ.
വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസികൾക്കൊപ്പം സമരത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോടതി വിധിയുടെ പേരുപറഞ്ഞ് വിശ്വാസികൾക്കെതിരെ തിരിയുകയാണ് സിപിഎം. വിശ്വാസം സംരക്ഷിക്കാൻ ഓർഡിനൻസ് ഇറക്കണമെന്നും ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാൻ സർക്കാർ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിലെ നിയമനടപടികൾ തുടക്കം മുതൽ അന്വേഷിക്കണമെന്നും പിള്ള ആവശ്യടുകയുണ്ടായി.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തു പലയിടത്തും പ്രതിഷേധം ഉടലെടുത്തിരുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പമ്പയിൽ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുതറോഡിൽ ഹിന്ദു പരിഷത് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കോയമ്പത്തൂർ തൃശൂർ പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയുണ്ടായി.
ആർഎസ്എസിന്റെ നിലപാട് ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ദൃശ്യമാധ്യമങ്ങളിലൂടെയും സംഘപരിവാർ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇതെല്ലാം മൂടിവെന്നാണ് നിലവിൽ പ്രതികരിക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്തിട്ടിരുന്നില്ല. മാത്രമല്ല, അനുകൂലനിലപാടാണ് സ്വീകരിച്ചതും. എങ്കിലും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല സുപ്രീംകോടതി വിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മൗലികാവകാശവും സാമൂഹ്യനീതിയും ജനാധിപത്യവുമെല്ലാം തലനാരിഴകീറി വിശകലനം ചെയ്ത ശേഷമാണ് കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് 2006 ജൂലൈ 28നാണ് ഇന്ത്യൻ യങ്ലോയേഴ്‌സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇത് ചർച്ചയായപ്പോൾ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘപരിവാർ താത്വികാചാര്യനുമായ പി പരമേശ്വരൻ അന്ന് പറഞ്ഞത് സ്ത്രീപ്രവേശനം നിരോധിക്കാൻ ഒരുകാരണവുമില്ലെന്നാണ്. ഡൽഹിയിൽ ഒരുപരിപാടിക്ക് ശേഷം അദ്ദേഹത്തെ ചെന്നുകണ്ട 10 എംഫിൽ വിദ്യാർത്ഥിനികൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഈ വാർത്ത 2016 നവംബർ 12ന് ഇന്ത്യൻ എക്സ്‌പ്രസ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പത്തുവർഷം കഴിഞ്ഞ് പരമേശ്വരന്റെ നവതി നാളിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഈ വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്ക് ഏകാഭിപ്രായം വേണമെന്ന് നിലപാട് തിരുത്തിയെങ്കിലും ആർഎസ്എസ് നേതൃത്വം അന്നും ഇന്നും സ്ത്രീപ്രവേശനം വേണമെന്ന നിലപാട് ആവർത്തിച്ചുകൊണ്ടേയിരുന്നു.
2016 മാർച്ച് ആദ്യം രാജസ്ഥാനിൽചേർന്ന ആർഎസ്എസ് ബൈഠകിലും എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം വേണമെന്ന് പ്രമേയം പാസാക്കി. തുടർന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞത് 1000 വർഷം പഴക്കമുള്ള ആചാരങ്ങളുടെ പേരിലായാലും സ്ത്രീപ്രവേശനം നിഷേധിക്കാനാകില്ലെന്നാണ്. 2016 ജൂലൈ 10ന് ജനം ടിവി ഇത് തുടർച്ചയായി സംപ്രേഷണംചെയ്തു. ആർഎസ്എസ് മുഖവാരികയായ കേസരിയിൽ ബാലഗോകുലം സ്ഥാപകനായ എം എ കൃഷ്ണൻ ഇങ്ങനെ എഴുതി 41 ദിവസത്തെ വ്രതമാണ് സ്ത്രീ പ്രവേശനത്തിന് തടസ്സമാകുന്നതെങ്കിൽ അത് 14 ദിവസമാക്കി ചുരുക്കണമെന്നാണ്.
ജാതിമത ചിന്തകൾക്കതീതമായി ആർക്കും പ്രവേശിക്കാമെങ്കിൽ സ്ത്രീകൾക്ക് മാത്രം എന്തിന് വേർതിരിവെന്നും ലേഖനത്തിൽ ചോദിച്ചു. 2016 സെപ്റ്റംബറിൽ ആർഎസ്എസ് നേതാവ് ആർ ഹരി നിലപാട് ആവർത്തിച്ചു. 41 ദിവസത്തെ വ്രതം തീരുമാനിച്ചത് പുരുഷന്മാർക്കായിരിക്കുമെന്നും സ്ത്രീകളായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നുവെന്നും വൈദികകാലംമുതൽ ആരാധനയിൽ സ്ത്രീകളെ ഒരിടത്തും മാറ്റിനിർത്തിയിട്ടില്ലെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. .
സ്ത്രീപ്രവേശനത്തെയും നിത്യപൂജയെയും അനുകൂലിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തും ചർച്ചയായിരുന്നു. ഈ മുൻനിലപാടുകൾ കാരണമാണ് ബിജെപിക്ക് തൽക്കാലം പിന്നോട്ടു വലിയേണ്ടി വന്നത്. ഈ സാഹചര്യത്തിൽ സംഘപരിവാർ കുടുംബത്തിലെ സംഘടനകളെ മുന്നിൽ നിർത്തിയാണ് വിശ്വാസ സംരക്ഷണത്തിനായി പോരാട്ടത്തിന് ഇറങ്ങിയത്. ഇത് പതിയെ ബിജെപി തന്നെ ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്.