- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്തെ നിയന്ത്രണങ്ങൾ പാലിക്കില്ലെന്ന് വെല്ലുവിളിച്ച് ബിജെപി നേതാക്കൾ; പാസ് ഇല്ലാതെ സന്നിധാനത്ത് പോകുമെന്ന് പിഎസ് ശ്രീധരൻ പിള്ളയും എഎൻ രാധാകൃഷണനും; ഭക്തർ ആരും പാസ് വാങ്ങരുതെന്നും രാധാകൃഷ്ണന്റെ ആഹ്വാനം; ഇതരസംസ്ഥാനത്ത് നിന്നും നേതാക്കൾ എത്തും; തടയാൻ കേരളത്തിലെ ജയിലുകൾ തികയില്ലെന്നും ബിജെപി അധ്യക്ഷൻ; ബിജെപിയുടെ ഹൈവേ ഉപരോധത്തിൽ വലഞ്ഞ് അയ്യപ്പഭക്തരും പൊതുജനവും
പത്തനംതിട്ട: സന്നിധാനത്തെ നിയന്ത്രണങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ച് കൂടുതൽ ബിജെപി നേതാക്കൾ. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയും ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനുമാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. മന്ത്രി അൽഫോൻസ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ നാളെ പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കിൽ തടയട്ടെയെന്നും ശ്രീധരൻ പിള്ള വെല്ലുവിളിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എംഎൽഎമാർ എത്തും. അറസ്റ്റ് ചെയ്യുന്നവരെ അടയ്ക്കാൻ ജയിലുകൾ പോരാതെ വരും. ശബരിമലയിലേക്കുള്ള വഴി കാട്ടി തരാൻ പൊലീസുകാരന്റെ സഹായം വേണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ സർക്കാർ വീഴ്ചയിലും പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന സായാഹ്ന ധർണയിലാണ് ശ്രീധരൻപിള്ള കേരളാ പൊലീസിനെതിരെ രംഗത്തെത്തിയത്. കേന്ദ്രത്തെ ശബരിമല വിഷയം ധരിപ്പിച്ചിട്ടുണ്ട്. സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സർക്കാരിന് കഴിയില്ലെങ്കിൽ ശബരിമലയി
പത്തനംതിട്ട: സന്നിധാനത്തെ നിയന്ത്രണങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ച് കൂടുതൽ ബിജെപി നേതാക്കൾ. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയും ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനുമാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. മന്ത്രി അൽഫോൻസ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ നാളെ പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കിൽ തടയട്ടെയെന്നും ശ്രീധരൻ പിള്ള വെല്ലുവിളിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എംഎൽഎമാർ എത്തും. അറസ്റ്റ് ചെയ്യുന്നവരെ അടയ്ക്കാൻ ജയിലുകൾ പോരാതെ വരും. ശബരിമലയിലേക്കുള്ള വഴി കാട്ടി തരാൻ പൊലീസുകാരന്റെ സഹായം വേണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ സർക്കാർ വീഴ്ചയിലും പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന സായാഹ്ന ധർണയിലാണ് ശ്രീധരൻപിള്ള കേരളാ പൊലീസിനെതിരെ രംഗത്തെത്തിയത്.
കേന്ദ്രത്തെ ശബരിമല വിഷയം ധരിപ്പിച്ചിട്ടുണ്ട്. സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സർക്കാരിന് കഴിയില്ലെങ്കിൽ ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ബി ജെ.പി തയ്യാറാണെന്നും പൊലീസുകാരെ കൊണ്ട് ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ശ്രമം നടക്കുകയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
അതേസമയം നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിലേക്ക് പാസ്സിലാതെ പോകുമെന്ന് എ എൻ രാധാകൃഷ്ണൻ പൊലീസിനെ വെല്ലുവിളിച്ചു. തീർത്ഥാടകരാരും പാസ് വാങ്ങരുതെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വാഹനങ്ങളിൽ ശബരിമലയിലെത്തുന്ന തീർത്ഥാടകർ അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് പാസ് വാങ്ങണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിക്കാനാണ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്.
നേരത്തെ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് കനത്ത നിയന്ത്രണങ്ങളും സുരക്ഷയുമാണ് സ്ന്നിധാനത്ത് പൊലീസ് ാെരുക്കിയിട്ടുല്‌ളത്. രാത്രികാലങ്ങളിൽ പമ്പയിൽ നിന്ന് ആരേയും മുകളിലേക്ക് പോകാൻ അനുവദിക്കില്ല. നട അടച്ച് കഴിഞ്ഞാൽ കൊച്ചുകുട്ടികളേയും വൃദ്ധരേയും അല്ലാതെ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. കുട്ടികൾ ഉൾപ്പടെയുള്ളവരെ തങ്ങാൻ അനുവദിക്കുന്നത് പോലും കർശന പരിശോധനകൾക്ക് ശേഷമായിരിക്കും.
പമ്പയിൽ നിന്ന് മുകളിലേക്ക് രാത്രി പോകാൻ പാടില്ല എന്ന നിയന്ത്രണത്തിന്റെ ഭാഗമായി വൈകി എത്തുന്നവരേയും നട ്ടക്കും മുൻപ് ദർശനം നടത്തി മടങ്ങാൻ കഴിയില്ല എന്ന് ഉറപ്പുള്ളവരേയും ബെയ്‌സ് ക്യാമ്പായ നിലയ്ക്കലിൽ തന്നെ തടയും എന്നും നേരത്തെ തന്നെ വ്യക്തമാക്കി. ഇത് ലംഘ്ിക്കാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ മരക്കൂട്ടത്ത് നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസം രാത്രി നിലയിക്കലിൽ തടയുകയും പിന്നീട് ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.ഇതിനെതിരെ കനത്ത പ്രതിഷേധവും പ്രക്ഷോഭവുമാണ് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്നതും
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാതാ ഉപരോധം യാത്രക്കാരെ വലച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്ന ഉപരോധം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ചിലയിടങ്ങളിൽ സംഘർഷവുമുണ്ടായി. തിരുവനന്തപുരത്ത് തമ്പാനൂർ ഓവർ ബ്രിഡ്ജിൽ നടന്ന പ്രതിഷേധ പരിപാടി പാർട്ടി വക്താവ് എം.എസ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആറ്റിങ്ങൽ, നെയ്യാറ്റിങ്കര എന്നിവിങ്ങളിലും ദേശീയപാത ഉപരോധിച്ചു. രണ്ടിടത്തും ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.മധ്യകേരളത്തിലെ വിവിധ ജില്ലകളിലും ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറായിരുന്നു ഉപരോധം. വാഹനങ്ങൾ തടയാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.
എറണാകുളം ജില്ലയിൽ അങ്കമാലി, വൈറ്റില, മൂവാറ്റുപുഴ എന്നിവിങ്ങളിൽ ഉപരോധം നടന്നു. വൈറ്റിലയിൽ ഇടപ്പള്ളി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഉപരോധം. അതിനിടെ പൊലീസ് വഴിതിരിച്ചുവിട്ട വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ശബരിമലയിലെ പൊലീസ് നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വൈറ്റിലയിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.തൃശൂർ ആമ്പല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് ഉപരോധത്തെ മറികടന്ന് പോകാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ട് സ്ഥലത്തെ സംഘർഷാവസ്ഥ ഒഴിവാക്കി. പാലക്കാട് ആലപ്പുഴ കോട്ടയം ജില്ലകളിലും ഒരു മണിക്കൂർ നേരമായിരുന്നു ഉപരോധം.
മലബാർ മേഖലയിലും ഉപരോധം ജന ജീവിതത്തെ ബാധിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ റോഡ് ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരന് മർദ്ദനമേറ്റു. പൊലീസ് എത്തിയാണ് ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. വടകരയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ജില്ലയിൽ ആറിടത്തായിരുന്നു ഉപരോധം.മലപ്പുറത്ത് ഏഴിടങ്ങളിലും കണ്ണൂരിൽ രണ്ടിടത്തും ദേശീയപാതാ ഉപരോധം നടന്നു. വയനാട്ടിലും കാസർകോട്ടും ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.