- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല്ലിക്കൊല്ലവനെ.. അടിച്ചു കൊന്നുകളയും.. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ യുവാവിനെ ബിജെപി പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത് പൊലീസുകാർ നോക്കി നിൽക്കേ; പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികൾക്ക് നേരെയും ആക്രോശവും അസഭ്യവർഷവും; ഹർത്താലിനെ ജനം വെറുക്കാൻ മറ്റൊരു കാരണം കൂടി; ഏഷ്യാനെറ്റ് വീഡിയോ ചർച്ചയാകുമ്പോൾ
കൊച്ചി: ചവിട്ടികൂട്ടെടാ... കൊല്ലവനെ.. അടിച്ചു കൊന്നു കളയും.. ഇന്നലെ പിഞ്ചു കുഞ്ഞുമായി ആശുപത്രിയിൽ നിന്നും കാറിൽ വീട്ടിലേക്ക് പുറപ്പെട്ട കുടുംബത്തിന് നേരെ ബിജെപി പ്രവർത്തകർ ആക്രോശിച്ചു കൊണ്ട് എത്തിയപ്പോൾ അസഭ്യം പറഞ്ഞു കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇത്. തന്റെ കുഞ്ഞിന് വേണ്ടി തന്റെ വാഹനം കടത്തിവിടണം എന്ന് അഭ്യർത്ഥിച്ച യുവാവിനെ കഴുത്തിന് പിടിച്ചു തള്ളി മർദ്ദിക്കുകയായിരുന്നു ഹർത്താൽ അനുകൂലികൾ ചെയ്തത്. യാതൊരു ദാക്ഷിണ്യവുമില്ലാതെ യുവാവിനെ മർദ്ദിക്കുകയായിരുന്നു ബിജെപി പ്രവർത്തകർ. ഹർത്താൽ തുടങ്ങി ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട സമയത്താണ് അക്രമം അരങ്ങേറിയത്. ആലങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഫിക്കാണു മർദനമേറ്റത്. പൊലീസ് നോക്കിനിൽക്കെ ആയിരുന്നു മർദനമേൽക്കേണ്ടി വന്നത്. ആലങ്ങാടു നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് സുഹൃത്തിന്റെ 15 ദിവസം പ്രായമുള്ള കുഞ്ഞുമായാണ് പോയിരുന്നത്. ഷാഫിയായിരുന്നു കാർ ഓടിച്ചിരുന്നത്. പിന്നിൽ നിന്നു മറ്റു വാഹനങ്ങളെ മറികടന്നു വേഗത്തിൽ എത്തിയ കാർ പ്രവർത്തകർ തടഞ്ഞു. കാർ ഓടിച്ചിരുന്ന ഷ
കൊച്ചി: ചവിട്ടികൂട്ടെടാ... കൊല്ലവനെ.. അടിച്ചു കൊന്നു കളയും.. ഇന്നലെ പിഞ്ചു കുഞ്ഞുമായി ആശുപത്രിയിൽ നിന്നും കാറിൽ വീട്ടിലേക്ക് പുറപ്പെട്ട കുടുംബത്തിന് നേരെ ബിജെപി പ്രവർത്തകർ ആക്രോശിച്ചു കൊണ്ട് എത്തിയപ്പോൾ അസഭ്യം പറഞ്ഞു കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇത്. തന്റെ കുഞ്ഞിന് വേണ്ടി തന്റെ വാഹനം കടത്തിവിടണം എന്ന് അഭ്യർത്ഥിച്ച യുവാവിനെ കഴുത്തിന് പിടിച്ചു തള്ളി മർദ്ദിക്കുകയായിരുന്നു ഹർത്താൽ അനുകൂലികൾ ചെയ്തത്. യാതൊരു ദാക്ഷിണ്യവുമില്ലാതെ യുവാവിനെ മർദ്ദിക്കുകയായിരുന്നു ബിജെപി പ്രവർത്തകർ.
ഹർത്താൽ തുടങ്ങി ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട സമയത്താണ് അക്രമം അരങ്ങേറിയത്. ആലങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഫിക്കാണു മർദനമേറ്റത്. പൊലീസ് നോക്കിനിൽക്കെ ആയിരുന്നു മർദനമേൽക്കേണ്ടി വന്നത്. ആലങ്ങാടു നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് സുഹൃത്തിന്റെ 15 ദിവസം പ്രായമുള്ള കുഞ്ഞുമായാണ് പോയിരുന്നത്. ഷാഫിയായിരുന്നു കാർ ഓടിച്ചിരുന്നത്. പിന്നിൽ നിന്നു മറ്റു വാഹനങ്ങളെ മറികടന്നു വേഗത്തിൽ എത്തിയ കാർ പ്രവർത്തകർ തടഞ്ഞു.
കാർ ഓടിച്ചിരുന്ന ഷാഫി പുറത്തിറങ്ങി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയാണെന്ന കാര്യം പറഞ്ഞത്. ഇതോടെ ഇരുകൂട്ടരു തമ്മിൽ തർക്കമായി മർദ്ദിക്കുകയാിരുന്നു. അതേസമയം ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉചിതമായ ഇടപെടൽ നടത്തിയില്ലെന്നതും ശ്രദ്ധേയമായി. സ്വയം പ്രതിരോധിക്കാൻ യുവാവ് ശ്രമിച്ചതോടെ കൂട്ടത്തോടെ മർദ്ദിക്കുകയാണ് ചെയ്തത്. രംഗം വഷളായ ശേഷമാണു പൊലീസ് ഇടപെട്ടത്. പൊലീസ് എത്തി പ്രവർത്തകരെ തള്ളിമാറ്റി. തുടർന്നു കാറിൽ കയറിയ യുവാവ് കാർ മുന്നോട്ടെടുത്തപ്പോഴും പ്രതിഷേധക്കാരിൽ ചിലർ അസഭ്യവർഷവും ആക്രോശവും തുടർന്നു. താൻ അനുവാദം ചോദിക്കും മുമ്പ് തന്നോടെ മെക്കിട്ടു കയറി ബിജെപി പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് ഷാഫി പറയുന്നത്.
പരീക്ഷയെഴുതാനായി കൊച്ചിയിലേക്ക് ഇരുചക്രവാഹനത്തിൽ കടന്നുപോയ വിദ്യാർത്ഥിനികളെയും പ്രതിഷേധക്കാർ തടഞ്ഞു. ഇവർ പ്രതികരിച്ചതിനെത്തുടർന്നു സംഘർഷമുണ്ടായി. പ്രതിഷേധക്കാർ മോശം ഭാഷയിൽ സംസാരിച്ചതായി വിദ്യാർത്ഥിനികൾ ആരോപിച്ചു. ഹർത്താൽ അനുകൂലികൾ പറവൂർ നഗരസഭാ ഓഫിസിലെ ഫർണിച്ചറുകൾ അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച വനിതാ കൗൺസിലർ അജിത ഗോപാലനും ജീവനക്കാർക്കും നേരെ കയ്യേറ്റശ്രമമുണ്ടായി.
ഹർത്താലിന്റെ പേരിൽ ബിജെപി ക്രിമിനലുകൾ അഴിഞ്ഞാടുന്ന അവസ്ഥയായിരുന്നു വരാപ്പുഴയിലെന്ന് തന്നെ പറയേണ്ടി വരും. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ട വീഡിയോയിലെ രംഗങ്ങൾ ആരെയും ഞെട്ടിക്കുന്നത്. പരസ്യമായി വധഭീഷണി മുഴക്കിയാണ് സംഘം ചേർന്ന് ഒരാളെ മർദ്ദിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വീഡിയോയിലൂടെ പുറത്തുവന്ന രംഗങ്ങൾ തെളിവായി പൊലീസിന് സ്വീകരിക്കാവുന്നതുമാണ്. ബിജെപിക്കെതിര ശക്തമായി പോരാടുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നുണ്ട്.