- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎംഡബ്ല്യൂ കാർ വാങ്ങാനെത്തിയ ആളെ സിനിമാ സ്റ്റൈലിൽ കെണിയിലാക്കി പണത്തട്ടിപ്പു ശ്രമം; യുവതി ഉൾപ്പെട്ട അഞ്ചംഗ സംഘം കൊച്ചിയിൽ അറസ്റ്റിൽ; പെരുമ്പാവൂർ സ്വദേശിനി മയൂഖിയെ ഉപയോഗിച്ച് സംഘം തട്ടിപ്പ് പതിവാക്കിയെന്ന് സൂചന
കൊച്ചി: ഡിഐജിയായും ബിഎംഡബ്ല്യു കാർ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആയും ആൾമാറാട്ടം നടത്തി പണത്തട്ടിപ്പ് പതിവാക്കിയ സംഘം കൊച്ചിയിൽ അറസ്റ്റിലായി. യുവതി ഉൾപ്പെട്ട അഞ്ചംഗ സംഘത്തെയാണ് കൊച്ചി പൊലീസ് അറസ്റ്റു ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘം സമൂഹത്തിലെ ഉന്നതരെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഘത്തിലെ
കൊച്ചി: ഡിഐജിയായും ബിഎംഡബ്ല്യു കാർ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആയും ആൾമാറാട്ടം നടത്തി പണത്തട്ടിപ്പ് പതിവാക്കിയ സംഘം കൊച്ചിയിൽ അറസ്റ്റിലായി. യുവതി ഉൾപ്പെട്ട അഞ്ചംഗ സംഘത്തെയാണ് കൊച്ചി പൊലീസ് അറസ്റ്റു ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘം സമൂഹത്തിലെ ഉന്നതരെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഘത്തിലെ യുവതിയെ ഉപയോഗിച്ച് ആളുകളെ ബ്ലാക്‌മെയ്ൽ ചെയ്തുള്ള തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കൊച്ചിയും ബാംഗ്ലൂരും കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടത്തിയത്. കബളിപ്പിക്കപ്പെട്ട പല പ്രമുഖരും മാനഹാനി ഭയന്ന് പൊലീസിൽ പരാതിപ്പെടാൻ പോലും തയ്യാറാകാത്തതാണ് തട്ടിപ്പു സംഘം വിലസാൻ കാരണമായത്.
എറണാകുളം സ്വദേശികളായ നാരായണദാസ്, സായിശങ്കർ, പെരുമ്പാവൂർ സ്വദേശിനി മയൂഖി, ദിപിൻ, പാലക്കാട് സ്വദേശി സമീർ എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അറസ്‌റ് ചെയ്തത്. ബിഎംഡബ്ല്യൂകാർ വാങ്ങാനെത്തിയ തൃപ്പൂണിത്തുറ സ്വദേശിയെ വഞ്ചിച്ച കേസിലാണ് ഇവരെ അറസ്സ്റ്റു ചെയ്തത്. ബിഎംഡബ്ല്യൂ കമ്പനിയുടെ പ്രതിനിധി എന്ന പേരിൽ മയൂഖിയാണ് ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ഈ ബന്ധം മുതലെടുത്താണ് കൂടുതൽ തട്ടിപ്പ് അരങ്ങേറിയത്.
മയുഖിയുമായുള്ള അടുപ്പം സ്ഥാപിച്ചതോടെ പരാതിക്കാരനെ ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. മയൂഖിക്കൊപ്പും പരാതിക്കാരൻ ബാംഗ്ലൂരിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ ആസൂത്രിതമായി കെണിയിൽപ്പെടുത്തുകയായിരുന്നു. മറുയിൽ എത്തിയ വേളയിൽ സംഘത്തിലെ രണ്ട് പേർ മയക്കുമരുന്ന് എന്ന പേരിൽ മൈദമാവ് പാക്കറ്റ് കൈമാറി. ഇതോടെ മയക്കുമരുന്നു കേസിൽ പ്രതിയാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടർന്ന് തൊട്ടടുത്ത മുറിയിൽ നിന്ന് ഐപിഎസ്ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച നാരായണ ദാസും സമീറും മുറിയിലെത്തി ഇവരെ അറസ്‌റ് ചെയ്യുന്നതായി അഭിനയിച്ചു. പിന്നീട് കേസിൽ നിന്ന് രക്ഷപ്പെടുത്താൻ 2 കോടി രൂപ ഇവർ ആവശ്യപ്പെട്ടു. ഇന്നലെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ നൽകാമെന്ന ധാരണപ്രകാരമാണ് സംഘം കൊച്ചിയൽ എത്തി. ഇതിനിടെ വിവരം പരാതിക്കാരൻ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. പണം വാങ്ങാൻ വാങ്ങാൻ തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ആദ്യം സായിയേയും പിന്നീട് സംഘത്തിലുള്ള മറ്റുള്ളവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചിയിലെ വൻകിട ബിസിനസുകാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സംഘത്തിന്റെ കെണിയിൽ പെട്ട് ലക്ഷണക്കണക്കിന് രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ നാണക്കേട് ഭയന്ന് ആരും പരാതി നൽകാൻ മുന്നോട്ട് വന്നിട്ടില്ല. പ്രധാനമായും മയൂഖിയെ ഉപയോഗിച്ചായിരുന്നു സായിയും സംഘവും ഇരകളെ കെണിയിൽ വീഴ്‌ത്തിയിരുന്നത്. അടുത്തിടെ നാരായണദാസ് തൃപ്പൂണിത്തുറയിൽ മൂന്നര കോടി രൂപ വിലമതിക്കുന്ന വീട് നിർമ്മിച്ചിരുന്നു. ഇതിനുള്ള പണം സ്വരൂപിച്ചത് ഇത്തരം ബ്ലാക്‌മെയിൽ തട്ടിപ്പിലൂടെയാണെന്നാണ് വിവരം. ഇയാൾ 16 വാഹനമോഷണക്കേസുകളിൽ പ്രതിയാണ്. ആഡംബര വാഹനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.