- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ കെട്ടിവച്ച ബോംബുമായി എത്തിയ ചാവേർ പള്ളിയിലെത്തി പൊട്ടിത്തെറിച്ചു; അഫ്ഗാൻ അതിർത്തിയോടു ചേർന്ന പാക് പള്ളിയിൽ 23 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മുസ്ലിം പള്ളിയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ശരീരത്തിൽ കെട്ടിവച്ച ബോംബുമായി എത്തിയ ചാവേർ പള്ളിയിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. 35ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന മൊഹ്മാൻഡ് പ്രവിശ്യയിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മൊഹ്മാൻഡ് പ്രവിശ്യയിലെ അംബാറിലെ തിരക്കേറിയ പള്ളിയിലേക്കാണ് ചാവേർ എത്തിയത്. വാദ ഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള പ്രദേശമാണിതെന്നാണു റിപ്പോർട്ടുകൾ.
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മുസ്ലിം പള്ളിയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ശരീരത്തിൽ കെട്ടിവച്ച ബോംബുമായി എത്തിയ ചാവേർ പള്ളിയിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.
35ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന മൊഹ്മാൻഡ് പ്രവിശ്യയിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മൊഹ്മാൻഡ് പ്രവിശ്യയിലെ അംബാറിലെ തിരക്കേറിയ പള്ളിയിലേക്കാണ് ചാവേർ എത്തിയത്. വാദ ഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള പ്രദേശമാണിതെന്നാണു റിപ്പോർട്ടുകൾ.
Next Story