- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഹമ്മദ് അഖ്‌ലാഖിന്റെ വധത്തിന് പകരം ചോദിക്കും.. നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു'; ഇന്ത്യയുടെ ഭൂപടത്തിൽ 'ഇൻ ദി നെയിം ഓഫ് അള്ളാ' എന്നെഴുതിയ പോസ്റ്ററിലെ കുറിപ്പിലുള്ളത് ഇങ്ങനെ; ലാദന്റെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്ത് അൽഖ്വയ്ദ എന്നെഴുതി; മലപ്പുറം കോടതി വളപ്പിലെ സ്‌ഫോടനം നടത്തിയത് റിമോർട്ട് കൺട്രോളിംങിലൂടെ
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതി പരിസരത്ത് ഇന്ന് ഉച്ചയ്ക്കുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനത്തിന് സമാനമായ രീതിയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. കോടതി പരിസരത്തു നടന്ന സ്‌ഫോടനം കോടതികളെ കൂടു ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. സംഭവ സ്ഥലത്തു നിന്നും പെൻഡ്രൈവും അറബി വാചകങ്ങളും നരവധി ഫോട്ടോകളും അടങ്ങിയ കാർബോർഡ് പെട്ടി കണ്ടെത്തി. പൊലീസ്, ഇന്റലിജൻസ്, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ചു വരികയാണ്. പശു ഇറച്ചി ഭക്ഷിച്ചാൽ കൊല്ലുമോ എന്നും മുഹമ്മദ് അഖ്‌ലാഖിനെ കൊല ചെയ്തതിന് പകരം ചോദിക്കുമെന്നും സമീപത്തു നിന്നും ലഭിച്ച പെട്ടിയിലെ കുറിപ്പിൽ പറയുന്നു. ഇതോടൊപ്പം തന്നെ അറബി വാചകങ്ങൾ എഴുതിയ ഇന്ത്യയുടെ ഭൂപടവും ലഭിച്ചിട്ടുണ്ട്. പുറമെ നിരവധി പോസ്റ്ററുകളും ലഭിച്ചു. ഇൻ ദി നെയിം ഓഫ് അള്ളാ എന്നാണ് കുറിപ്പുകളെല്ലാം തുടങ്ങുന്നത്. നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇതിൽ കുറി
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതി പരിസരത്ത് ഇന്ന് ഉച്ചയ്ക്കുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനത്തിന് സമാനമായ രീതിയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. കോടതി പരിസരത്തു നടന്ന സ്‌ഫോടനം കോടതികളെ കൂടു ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. സംഭവ സ്ഥലത്തു നിന്നും പെൻഡ്രൈവും അറബി വാചകങ്ങളും നരവധി ഫോട്ടോകളും അടങ്ങിയ കാർബോർഡ് പെട്ടി കണ്ടെത്തി.
പൊലീസ്, ഇന്റലിജൻസ്, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ചു വരികയാണ്. പശു ഇറച്ചി ഭക്ഷിച്ചാൽ കൊല്ലുമോ എന്നും മുഹമ്മദ് അഖ്‌ലാഖിനെ കൊല ചെയ്തതിന് പകരം ചോദിക്കുമെന്നും സമീപത്തു നിന്നും ലഭിച്ച പെട്ടിയിലെ കുറിപ്പിൽ പറയുന്നു. ഇതോടൊപ്പം തന്നെ അറബി വാചകങ്ങൾ എഴുതിയ ഇന്ത്യയുടെ ഭൂപടവും ലഭിച്ചിട്ടുണ്ട്. പുറമെ നിരവധി പോസ്റ്ററുകളും ലഭിച്ചു. ഇൻ ദി നെയിം ഓഫ് അള്ളാ എന്നാണ് കുറിപ്പുകളെല്ലാം തുടങ്ങുന്നത്. നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇതിൽ കുറിച്ചിട്ടുണ്ട്.
കോടതികളെയും കോടതി വിധികളെയും രൂക്ഷമായി വിമർശിച്ചാണ് കുറിപ്പുള്ളത്. മുഹമ്മദ് അഖ്‌ലാഖിന്റെ വധം ലോകത്തിന് നാണക്കേടുണ്ടാക്കിയെന്നും ഇതിനു പകരം ചോദിക്കുമെന്നും പോസ്റ്ററുകളിൽ കുറിച്ച ശേഷം നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നുമാണ് കുറിച്ചിട്ടുള്ളത്. ഇതിനു ശേഷമാണ് കോടതികളെയും കോടതി വിധികളെയും വിമർശിച്ചു കൊണ്ടുള്ള കുറിപ്പുള്ളത്. പോസ്റ്ററുകൾക്കു താഴെ ഉമാസ ബിൻ ലാദന്റെ ഫോട്ടോയും അൽഖൈ്വദയെന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്.
കാർബോർഡ് പെട്ടിയിൽ നിന്നും ലഭിച്ച പെൻഡ്രൈവ്, പോസ്റ്ററുകൾ, ഫോട്ടോകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും ഇതിനു ശേഷം മാത്രമേ പിന്നിൽ ആരാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന് ഇംഗ്ലീഷിൽ എഴുതി ഒട്ടിച്ച ചെറിയ കാർഡ്‌ബോർഡ് പെട്ടിയാണ് ഇത്. ലഘുലേഖയുടെ ഒരു പേജിലെ ഉള്ളടക്കം മാത്രമാണ് പൊലീസ് പുറത്ത് വിട്ടത്.
ഇന്ന് ഉച്ചയ്ക്ക് ക്രിത്യം ഒരു മണിക്കാണ് കലക്ട്രേറ്റ് കോടതി വളപ്പിൽ നിർത്തിയിട്ട ഡിഎംഒയുടെ വാടക കാറിനു സമീപത്തായി ഉഗ്ര സ്‌ഫോടനം നടന്നത്. റിമോർട്ടി കൺട്രോളിംങിലൂടെയാണ് സ്‌ഫോടനം നടത്തിയിട്ടുള്ളത്. കൊല്ലം കോടതി വളപ്പിൽ നടന്ന സ്‌ഫോടനത്തിനു സമാനമാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലം, മൈസൂർ, ചിറ്റൂർ കോടതികളിൽ സ്‌ഫോടനം നടത്തിയത് ദ ബെയ്‌സ് മൂവ് മെന്റ് എന്ന സംഘടനയാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
അൽക്വൊയ്ദയുടെ ഇന്ത്യൻ രൂപമാണ് ബെയ്‌സ് മൂവ്‌മെന്റെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. 2014 ലാണ് AQIS ( Al-Qaeda in the sub-continetn) എന്ന ഇന്ത്യൻ അൽ ക്വൊയ്ദ നിലവിൽ വന്നത്. ഓർഗനൈസേഷൻ ഓഫ്ദ ബെയ്‌സ് ഓഫ് ജിഹാദ് ഇൻ ദ ഇന്ത്യൻ സബ് കോണ്ടിനന്റ് എന്ന് അർഥം വരുന്ന ജമാത്ത് ഖ്വായിദത്ത് അൽജിഹാദ് ഫി 'ഷിഭി അൽഖറാത്ത് അൽഹിന്ദ്യ എന്നാണ് സംഘടനയുടെ ശരിക്കുമുള്ള പേര്. ഇതിൽ നിന്നാണ് ബെയ്‌സ് മൂവ്‌മെന്റ് എന്ന പേരുണ്ടായത്. അൽഉമ എന്ന സംഘടയുമായി ചേർന്നാണ് ഇവരുടെ പ്രവർത്തനം. കോടതികളെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്. ആന്ധ്രയിലെ ചിറ്റൂർ കോടതി വളപ്പിലെ സ്‌ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റുകൊണ്ട് ഈ സംഘടനയുടെ കത്ത് ലഭിച്ചിരുന്നു.
സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിൽ ബോംബ് സ്‌ഫോടനമുണ്ടാകുന്നത് ഇതാദ്യമായിട്ടല്ല. കോഴിക്കോട്, കൊല്ലം കലക്ടറേറ്റുകൾക്ക് ശേഷമാണ് ഇപ്പോൾ മലപ്പുറത്തും ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. കൊല്ലം കലക്ടറേറ്റ് വളപ്പിൽ സ്‌ഫോടനം നടന്ന് മൂന്ന് മാസം തികയുമ്പോഴും എറണാകുളം സിവിൽസ്റ്റേഷനുള്ളിൽ സ്‌ഫോടനം നടന്ന് ഏഴ് വർഷം തികയാനിരിക്കുമ്പോഴുമാണ് ഇപ്പോൾ വീണ്ടും സ്‌ഫോഠനമുണ്ടായിരിക്കുന്നത്.
എറണാകുളത്ത് സിവിൽ സ്റ്റേഷന്റെ അകത്തായിരുന്നു സ്‌ഫോടനമുണ്ടായതെങ്കിൽ കൊല്ലത്തും മലപ്പുറത്തും കലക്ടറേറ്റ് പരിസരത്താണ് സ്‌ഫോടനമുണ്ടായത്. മലപ്പുറത്ത് കലക്ടറേറ്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ കാറിന് പിന്നിലാണ് സ്‌ഫോടനുമുണ്ടായിരിക്കുന്നത്. ഇവിടെ നിന്ന് ചില ലഘുലേഖകളും വെടിമരുന്നിന്റെ സാന്നിധ്യവും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞതോടെ സംഭവം ആസൂത്രിതമായി നടത്തിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. എന്നാൽ ലഘുലേഖകളിൽ എന്താണെന്ന് ഇതുവരെ ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടില്ല. വാഹന പരിസരത്ത് നിന്ന് ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന ഒരു പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് എന്താണെന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ച് വരികയാണ്.
കഴിഞ്ഞ ജൂലായ് മാസം കൊല്ലം കലക്ടറേറ്റ് വളപ്പിൽ നടന്ന സ്‌ഫോടനത്തിന് ശേഷവും സംഭവസ്ഥലത്ത് നിന്ന് ഏഴ് ബാറ്ററികളും 14 ഫ്യൂസുകളും പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷെ അക്രമികളെ പിടികൂടാനോ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നോ കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്‌ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയു ചെയ്തു.-