കൊച്ചി: ബ്ലു ബ്ലാക്ക്‌മെയിൽ കേസിലെ വിവാദ നായിക ബിന്ധ്യാസ് തോമസ് മതം മാറി. കോട്ടയം ജില്ലയിലെ കത്തോലിക്ക വിഭാഗത്തിൽപ്പെടുന്ന ബിന്ദ്യാസ് ആര്യസമാജത്തിൽ നിന്ന് ഹിന്ദു മതത്തിലേക്കാണ് മാറിയിരിക്കുന്നത്. തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനായാണ് മതം മാറിയതെന്ന് ബിന്ധ്യ മറുനാടൻ മലയാളിയോട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഷൈജുമോൻ എന്ന യുവാവുമായി വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഇയാൾ പഠനത്തിന് ശേഷം ദുബായിൽ ജോലി ചെയ്യുകയാണിപ്പോൾ.

അവിടെ ജനിച്ച് വളർന്നയാളാണെന്നും വരന്റെ മാതാപിതാക്കൾ അവിടെ അദ്ധ്യാപകരാണെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.എന്നാൽ അവരുടെ നിർബന്ധപ്രകാരമല്ല മതം മാറ്റമെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദു മതം സ്വീകരിച്ചതെന്നും ബിന്ധ്യ പറയുന്നു.വിവാഹ നിശ്ചയം രണ്ട് മാസത്തിന് മുൻപ് കഴിഞ്ഞു.ഇനി ഡിസംബറോടെ വിവാഹം നടത്താനാണ് ഷൈജുവിന്റേയും കുടുംബത്തിന്റേയും താൽപര്യം.മതം മാറിയെങ്കിലും സ്വന്തം അച്ചനും അമ്മയും ഇട്ട പേര് മാറില്ലെന്നും ഹിന്ദുമതത്തോട് പണ്ട് മുതൽ തന്നെ വലിയ ബഹുമാനമാണുള്ളതെന്നും ബിന്ധ്യാസ് വ്യക്തമാക്കി.താൻ ഹിന്ദുമതത്തിൽ ചേർന്നത് മറ്റൊരു മതം മോശമാണെന്ന് കരുതിയിട്ടല്ലെന്നും അവർ പറയുന്നു.32 കാരിയായ ബിന്ധ്യയുടെ ആദ്യ വിവാഹമാണിത്.തന്നെ ഷൈജുവിന്റെ വീട്ടുകാരുടെ കൂടി താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹമെന്നും ബിന്ധ്യ കൂട്ടിച്ചേർത്തു.ഇപ്പോൾ കൊച്ചിയിലാണ് ബിന്ധ്യാസ് തോമസ് താമസിക്കുന്നത്.

ബ്ലാക്ക്‌മെയിൽ കേസിൽ ഉന്നതരെ കുടുക്കി ലക്ഷങ്ങൾ കൈപ്പറ്റിയെന്ന പരാതിയെ തുടർന്നാണ് ബിന്ധ്യാസ് തോമസിനേയും കാസർകോട് സ്വദേശി രുക്‌സാനയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.ആദ്യ ഘട്ടത്തിൽ ഒരുപാട് ദൃശ്യങ്ങളും തെളിവുകളും ഇവർക്കെതിരായി ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ച പൊലീസ് പിന്നീട് ഉന്നതരെ രക്ഷിക്കാനായി എല്ലാം ഒതുക്കി തീർക്കുകയായിരുന്നു.ബിന്ധ്യയുടെ പക്കൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും പതിയെ അപ്രത്യക്ഷമായി.കേസിൽ ഇത് വരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പോലും പൊലീസിനായിട്ടില്ല.അന്വേഷണം എല്ലാം പൂർത്തിയായെന്ന് പറയുന്ന പൊലീസ് സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നുമില്ല .കേസ് അനന്തമായി നീണ്ട് പോകുന്നതിനിടക്ക് അന്വേഷണ സംഘത്തിലെ പ്രധാനി കേസിൽ ഒരു പ്രതിയോടൊപ്പമാണ് ഇപ്പോൾ താമസികുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവാദങ്ങൾ എല്ലാം വീണ്ടും കൊടുമ്പിരി കൊള്ളുമ്പോഴാണ് നായികയായ ബിന്ധ്യാസിന്റെ മതം മാറ്റവും വിവാഹ തീരുമാനവും.

ബ്ലൂ ബ്ലാക്ക്‌മെയ്‌ലിങ് കേസ് തുടക്കം മുതൽ അന്വേഷിച്ച സംഘത്തലവൻ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥർക്കെതിരായാണ് ഇപ്പോൾ ആരോപണം ബിന്ധ്യാസ് തോമസ് തന്നെ ഉയർത്തുന്നത്. കേസിൽ പിടിച്ചെടുത്തെന്നു പറയുന്ന തെളിവുകൾ മുൻനിർത്തിയാണ് പ്രമുഖനായ പൊലീസ് ഓഫീസറുടെ ഒത്താശയിൽ വൻകിട മുതലാളിമാരിൽനിന്ന് ഭീഷണിപ്പെടുത്തി പൊലീസ് പണം തട്ടിയതത്രേ. ബിന്ധ്യാസിന്റേയും രുക്‌സാനയുടേയും ഫോൺ കോൾ വിവരങ്ങൾ എടുത്താണ് പണപ്പിരിവ് നടത്തിയതെന്നാണ് ബിന്ധ്യാസ് തോമസ് പറയുന്നത്. തങ്ങളുടെ കോൾ ലിസ്റ്റിലുള്ള കൂടുതൽ ദൈർഘ്യം സംസാരിച്ചവരെ തരം തിരിച്ചാണ് പൊലീസ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. '...ബിന്ധ്യാസിന്റെ കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേരു പറഞ്ഞുകേൾക്കുന്നുണ്ട്, ഉടൻ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്...'എന്നൊക്കെ ഇടനിലക്കാരെ വച്ച് വിളിച്ചുപറയിപ്പിച്ചാണ് പൊലീസ് പണപ്പിരിവ് നടത്തിയത്. വൻതുകകളാണ് പലരുടേയും പക്കൽ നിന്ന് ഇവർ ഇത്തരത്തിൽ വാങ്ങിയെടുത്തതെന്നും ഫറയുന്നു. ഇതിന് പിന്നാലെയാണ് മതം മാറൽ വാർത്തയുമെത്തുന്നത്.

കേസിന്റെ എല്ലാ അന്വേഷണങ്ങളും പൂർത്തിയായിട്ടും ഇതുവരെ കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കാൻ പൊലീസിനായിട്ടുമില്ല. അന്ന് എഫ് ഐ ആറിൽ ഉണ്ടായിരുന്ന പല തെളിവുകളും ഇപ്പോൾ പൊലീസിന്റെ പക്കലില്ലെന്നാണ് വിവരം. ഇതിനിടെ ഒരു പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും ഒരുമിച്ചാണ് താമസിക്കുന്നതെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകഴിഞ്ഞ ദിവസം പ്രമുഖചാനലും സ്ഥിരീകരിച്ചു വാർത്തനൽകി. സംഗതി ഇത്രത്തോളമായതോടെ കേസിലെ പ്രതി ബിന്ധ്യാസ് തോമസ്, അന്വേഷണ ഉദ്യോഗസ്ഥനൊപ്പം കഴിയുന്നതു താനല്ലെന്നും മറ്റാരെങ്കിലുമായിരിക്കുമെന്നും വ്യക്തമാക്കി. കേസിൽ താൻ മാത്രമല്ല പ്രതിയെന്ന് ബിന്ധ്യാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരായി വെളിപ്പെടുത്തൽ നടത്തുമെന്നും ബിന്ധ്യാസ് തോമസ് പറയുന്നു. കോടതിയിൽ പോലും എത്തിക്കാതെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും രുരുക്‌സാനയും താനുമായി ഇപ്പോൾ യാതൊരുരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.

കേസിൽ ബ്ലാക്ക്‌മെയിൽ നടത്തിയ ഏഴു പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരവും തെളിവുകളും ബിന്ധ്യയുടെ പക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു വർഷം പിന്നിട്ടിട്ടും കേസ് ഇപ്പോഴും ശൈശവദശയിൽ തന്നെ തുടരുകയാണ്. അന്നുകേസിലെ പ്രതികളായ ബിന്ധ്യാസ് തോമസ്, രുക്‌സാന, ജയചന്ദ്രൻ എന്നിവരെല്ലാം ഇപ്പോൾ ജാമ്യത്തിലുമാണ്. ഇതിൽ ജയചന്ദ്രൻ എന്ന കോൺഗ്രസ്സുകാരനെ എംഎൽഎ ഹോസ്റ്റലിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയായിരുന്നു കേസിന് കൃത്യമായ രാഷ്ട്രീയമാനം കൈവന്നത്. എന്തായാലും കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും ആരോപണങ്ങളും സൂചിപ്പിക്കുന്നത് അട്ടിമറിക്കു പിന്നിൽ വലിയപണമിടപാടുകൾ നടന്നിട്ടുണ്ടെന്നുതന്നെയാണ്.