- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവർഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ മാത്യുവിന്റെ വാച്ചും അസ്ഥികളും കെട്ടിടത്തിന്റെ മതിലിന് സമീപം കണ്ടെത്തി; കെട്ടിടത്തിനകത്ത് കുഴിച്ചിട്ടുവെന്ന് പറഞ്ഞ പ്രതി പൊലീസിനെ കുരങ്ങുകളിപ്പിച്ചെന്ന് സംശയം; പ്രതിയുടെ നുണക്കഥകേട്ട് അടിത്തറവരെ പൊലീസ് മാന്തിയതോടെ കെട്ടിടം വാടകയ്‌ക്കെടുത്ത് 50 ലക്ഷം മുടക്കി കച്ചവടം നടത്തിയ യുവാവിന്റെ ജീവിതം പെരുവഴിയിലായി
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ മാത്യുവിന്റെ വാച്ചും അസ്ഥിക്കഷ്ണങ്ങളും കണ്ടെത്തി. കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതി ചൂണ്ടിക്കാണിച്ചിടത്തുനിന്ന് മാറി കെട്ടിടത്തിന് പുറത്ത് മതിലിന് സമീപത്തുന്നാണ് അവശിഷ്ടങ്ങളും വാച്ചും കണ്ടെത്തിയിട്ടുള്ളത്. ഇതോടെ പ്രതി തെറ്റായ സ്ഥലം കാട്ടി വഴിതെറ്റിക്കുകയായിരുന്നോ എ്ന്ന സംശയത്തിലാണ് പൊലീസ്. ഇന്നുരാവിലെ നടന്ന പരിശോധനയിലാണ് കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായി അസ്ഥിക്കഷണവും വാച്ചും കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്താൻ കഴിഞ്ഞതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതി അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ഥലത്ത് ദിവസങ്ങൾക്കുമുമ്പ് പൊലീസ് പരിശോധന തുടങ്ങിയിരുന്നു. എട്ടുവർഷം മുമ്പ് കൊല നടക്കുമ്പോൾ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ തറയുൾപ്പെടെ തുരന്നും പരിശോധിച്ചുവെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലിരുന്നില്ല. പ്രതി കബളിപ്പിച്ചോ എന്ന സംശയമുണർന്നതിനെ തുടർന്ന് കെട്ടിടത്തിന്റെ മതിലി
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ മാത്യുവിന്റെ വാച്ചും അസ്ഥിക്കഷ്ണങ്ങളും കണ്ടെത്തി. കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതി ചൂണ്ടിക്കാണിച്ചിടത്തുനിന്ന് മാറി കെട്ടിടത്തിന് പുറത്ത് മതിലിന് സമീപത്തുന്നാണ് അവശിഷ്ടങ്ങളും വാച്ചും കണ്ടെത്തിയിട്ടുള്ളത്. ഇതോടെ പ്രതി തെറ്റായ സ്ഥലം കാട്ടി വഴിതെറ്റിക്കുകയായിരുന്നോ എ്ന്ന സംശയത്തിലാണ് പൊലീസ്. ഇന്നുരാവിലെ നടന്ന പരിശോധനയിലാണ് കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായി അസ്ഥിക്കഷണവും വാച്ചും കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്താൻ കഴിഞ്ഞതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതി അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ഥലത്ത് ദിവസങ്ങൾക്കുമുമ്പ് പൊലീസ് പരിശോധന തുടങ്ങിയിരുന്നു. എട്ടുവർഷം മുമ്പ് കൊല നടക്കുമ്പോൾ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ തറയുൾപ്പെടെ തുരന്നും പരിശോധിച്ചുവെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലിരുന്നില്ല. പ്രതി കബളിപ്പിച്ചോ എന്ന സംശയമുണർന്നതിനെ തുടർന്ന് കെട്ടിടത്തിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ അസ്ഥി കണ്ടെത്തിയത്. കേസിൽ നിർണായക തെളിവാണ് ലഭിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അസ്ഥിക്കഷണം മരിച്ച മാത്യുവിന്റെതാണെന്നു സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധന നടത്തും.
പണമിടപാടുകാരൻ ആയിരുന്ന കാലായിൽ മാത്യുവിനെ 2008 ൽ അനീഷ് എന്ന യുവാവ് കൊലപ്പെടുത്തിയെന്നാണ് അടുത്തിടെ വ്യക്തമായത്. അനീഷിന്റെ പിതാവിന് സുഹൃത്ത് അയച്ച കത്തിൽനിന്നാണ് മാത്യുവിന്റെ മരണം കൊലപാതകം ആയിരുന്നുവെന്ന വിവരം പുറംലോകം അറിഞ്ഞത്. മാത്യുവിന്റെ മകൾ നൈസിയെ അനീഷിന്റെ പിതാവ് വാസു ഫോണിൽവിളിച്ച് ഇക്കാര്യം അറിയിച്ചു. ഇതേത്തുടർന്നാണ് നൈസി പൊലീസിന് പരാതി നൽകിയതോടെയാണ് കേസിൽ അന്വേഷണം തുടങ്ങിയത്. ചോദ്യം ചെയ്യലിൽ മാത്യുവിന്റെ മൃതദേഹം മറവ് ചെയ്തുവെന്ന് യുവാവ് മൊഴി നൽകിയിരുന്നു.
അതേസമയം മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പറഞ്ഞ് പ്രതി ചൂണ്ടിക്കാണിച്ച സ്ഥലം കെട്ടിടത്തിന് അകത്തായതിനാൽ കെട്ടിടത്തിന്റെ തറയുൾപ്പെടെ മാന്തി പൊലീസ് പരിശോധന നടത്തിയതോടെ വഴിയാധാരമായത് ഇവിടെ കച്ചവടം നടത്തിയിരുന്ന യുവാവാണ്. കൊലപാതകം നടന്നുവെന്ന് പറയുന്ന എട്ടുവർഷം മുമ്പ് ഇവിടെ ചെറിയ കെട്ടിടമായിരുന്നു. അന്ന് അവിടെ കട നടത്തുകയായിരുന്നു പ്രതിയായ അനീഷ്.
ഇവിടെ പിന്നീട് ഷോപ്പിങ് കോംപഌക്‌സ് നിർമ്മിച്ചു. ഇതിലെ വലതുവശത്തെ ആദ്യ മുറി സ്ഥിതി ചെയ്യുന്ന ഭാഗമാണ് അനീഷ് പൊലീസിന് കാണിച്ചുകൊടുത്തത്. തുടർന്ന് മുറിയുടെ ടൈലിട്ട തറപൊളിച്ച് പൊലീസ് ഡ്രില്ലറും ജെസിബിയും ഉപയോഗിച്ച് മണ്ണു നീക്കി പരിശോധിക്കുകയായിരുന്നു. അവശിഷ്ടങ്ങളൊന്നും കാണാതായതോടെ അടിത്തറയുടെ ഭാഗങ്ങളുൾപ്പെടെ മാന്തി പരിശോധിച്ചു.
പക്ഷേ, ഇതെല്ലാം തകർത്തത് ഒരു യുവാവിന്റെ സ്വപ്‌നങ്ങൾ കൂടിയാണ്. മൂന്നു നില ഷോപ്പിങ് കോംപഌക്‌സിന്റെ താഴത്തെ നില വാടകയ്‌ക്കെടുത്ത് ആറുമാസം മുമ്പാണ് നാട്ടുകാരനായ നെടുകാലി എൻപി സുനിലെന്ന യുവാവ് ഇവിടെ കച്ചവടം തുടങ്ങിയത്. അമ്പതുലക്ഷത്തോളം രൂപ മുടക്കി തുടങ്ങിയ അപ്‌ഹോൾസറി സ്ഥാപനം മൂന്നുദിവസംകൊണ്ട് തകർന്നടിഞ്ഞപ്പോൾ ഇവിടെ പൊലീസ് കൂട്ടിവച്ച മൺകൂനയ്ക്കു മുമ്പിൽ ഇനിയെന്തുചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ് സുനിലെന്ന നാല്പതുകാരൻ.
ആറ് മാസം മുൻപാണ് സുനിൽ ഇവിടെ കച്ചവടം തുടങ്ങിയത്. കർട്ടൻ വർക്കുകൾക്ക് പുറമേ അപ്‌ഹോൾസ്റ്ററി സാധനങ്ങളുടെ വിൽപ്പനയും സർവീസും സുനിൽ ചെയ്തുകൊടുത്തിരുന്നു. കച്ചവടം പച്ചപിടിച്ച് തുടങ്ങിയതോടെ അഞ്ച് ജീവനക്കാരെയും നിയമിച്ചു. പക്ഷേ, എല്ലാം ഒറ്റ രാത്രികൊണ്ട് കീഴ്‌മേൽ മറിയുകയായിരുന്നു. കാലായിൽ മാത്യുവിനെ കൊന്ന് കൂഴിച്ചു മൂടിയത് താൻ കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റ തറയിലാണെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി.
പിന്നീട് പൊലീസുമായി സഹകരിച്ചു. സാധനങ്ങളോരോന്നും മാറ്റി. തറകുത്തിപ്പൊളിച്ചു നീക്കുമ്പോൾ ചങ്കുപൊട്ടി നോക്കി നിന്നു. ക്രിസ്മസിനോടനുബന്ധിച്ച് നല്ല കച്ചവടം പ്രതീക്ഷിച്ചിരുന്ന സുനിലിന് ദുരിതമായിരുന്നു ഫലം. ഇനി കട പഴയ പോലെയാക്കാൻ എന്തുചെയ്യുമെന്ന ആശങ്കയിൽ കഴിയുകയാണ് സുനിലും ജോലിക്കാരും.