- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീ എന്റർടെയ്മെന്റ് ഗ്രൂപ്പിന്റെ 15 ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; അന്വേഷണം നികുതി വെട്ടിപ്പ് നടത്തിയെന്ന ജിഎസ്ടി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്; പരിശോധനയോട് പൂർണമായി സഹകരിച്ചുവെന്നും വിശദീകരണം നൽകിയെന്നും സീ ഗ്രൂപ്പ്; ലാഴ്‌സൺ ആൻഡ് ടൂബ്രോയുടെ ഓഫീസുകളിലും പരിശോധന
ന്യൂഡൽഹി: സീ എന്റർടെയ്‌ന്മെന്റ് ഗ്രൂപ്പിന്റെ 15 ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടേറേറ്റ് ജനറൽ ആദായ നികുതി വകുപ്പിന് നൽകിയ നികുതി വെട്ടിപ്പ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചതായി സീ എന്റർടെയ്ന്മെന്റ് വക്താവ് അറിയിച്ചു. ബന്ധപ്പെട്ട കമ്പനി ഉദ്യോഗസ്ഥർ ആവശ്യമായ എല്ലാ വിവരങ്ങളും നൽകിയെന്നും, തിരച്ചിലിനോട് പൂർണമായി സഹകരിക്കുന്നെന്നും വക്താവ് പറഞ്ഞു.
ലോവർ പരേൽ, വോർളി ഓഫീസുകളിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ അന്വേഷണവുമായി എത്തിയത്. രാവിലെ 11 മണിയോടെആറംഗങ്ങൾ അടങ്ങുന്ന ഓരോ ടീമായി തിരിച്ചാണ് സീയുടെ ഓഫീസുകളിൽ എത്തിയത്. സീ ഗ്രൂപ്പിനൊപ്പം ലാഴ്‌സൺ ആൻഡ് ടുബ്രോയുടെ ഓഫീസുകളിലും പരിശോധന നടന്നു.
തിരച്ചിലോ റെയ്‌ഡോ അല്ല തങ്ങൾ നടത്തിയതെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം. കമ്പനികളുടെ ഇൻപുട്ട് ക്രെഡിറ്റുകളെ കുറിച്ചുയർന്ന സംശയങ്ങൾ ദൂരീകരിക്കാനാണ് പരിശോധന നടത്തിയത്. ഇതൊരു പരിമിതമായ പരിശോധന മാത്രമാണെന്നും ഇരുഗ്രൂപ്പുകൾക്കും എതിരെ പരിമിതമായ നടപടിക്കേ സാധ്യതയുള്ളുവെന്നും വകുപ്പ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ