- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം ചെക്കിംഗിനെത്തിയ യുവതിയുടെ ഹാൻഡ് ബാഗില് ബോംബ്; ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഒഴിപ്പിച്ചത് നിമിഷനേരം കൊണ്ട്; വിമാന ഗതാഗതം പാടെ താറുമാറായി
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ചെക്കിംഗിനിടെ യുവതിയുടെ ബാഗിൽ നിന്നു ബോംബ് കണ്ടെടുത്തതിനെ തുടർന്ന് അവർ പിടിയിലായി. രണ്ട് കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു അവർ പരിശോധനക്കെത്തിയിരുന്നത്. തുടർന്ന് മുൻകരുതലായി ഫ്രാങ്ക്ഫർട്ട് വിമാനത്താവളം നിമിഷനേരം കൊണ്ട് ഒഴിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിമാനഗതാഗതം പാടെ താറുമാറാവുകയും ചെയ്തു. ടെർമിനലിലെ സെക്യൂരിറ്റി ചെക്കിംഗിൽ വച്ചാണ് സ്ത്രീ ബോംബ് സഹിതം പിടിയിലായത്. ബോംബ് കണ്ടെത്തിയ വിവരത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി അവിടം വിടുന്നത് കാണാമായിരുന്നു. ഇതിനെ തുടർന്ന് ഇവിടേക്ക് വരുന്നതും പോകുന്നതുമായി വിമാനങ്ങളുടെ സമയക്രമം തെറ്റുകയും ചെയ്തു. ഈ സ്ത്രീയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള വിമാനങ്ങൾ എത്തിച്ചേരുന്ന ഫ്രാങ്ക്ഫർട്ടിലുണ്ടായ ഈ പ്രതിസന്ധിയെ തുടർന്ന് നിരവധി യാത്രക്കാർ തങ്ങളുടെ വിമാനങ്ങളിൽ തന്നെ അക്ഷമരായി കാത്തിരിക്കാൻ നിർബന്ധിതരായിരുന്നു. അതേ സമയം സ്ത്രീയുടെ ബാഗിൽ സ്ഥോടക വസ്തുവണ്ടെന്ന സൂചന ലഭിച്ച
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ചെക്കിംഗിനിടെ യുവതിയുടെ ബാഗിൽ നിന്നു ബോംബ് കണ്ടെടുത്തതിനെ തുടർന്ന് അവർ പിടിയിലായി. രണ്ട് കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു അവർ പരിശോധനക്കെത്തിയിരുന്നത്. തുടർന്ന് മുൻകരുതലായി ഫ്രാങ്ക്ഫർട്ട് വിമാനത്താവളം നിമിഷനേരം കൊണ്ട് ഒഴിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിമാനഗതാഗതം പാടെ താറുമാറാവുകയും ചെയ്തു. ടെർമിനലിലെ സെക്യൂരിറ്റി ചെക്കിംഗിൽ വച്ചാണ് സ്ത്രീ ബോംബ് സഹിതം പിടിയിലായത്. ബോംബ് കണ്ടെത്തിയ വിവരത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി അവിടം വിടുന്നത് കാണാമായിരുന്നു. ഇതിനെ തുടർന്ന് ഇവിടേക്ക് വരുന്നതും പോകുന്നതുമായി വിമാനങ്ങളുടെ സമയക്രമം തെറ്റുകയും ചെയ്തു. ഈ സ്ത്രീയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്.
ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള വിമാനങ്ങൾ എത്തിച്ചേരുന്ന ഫ്രാങ്ക്ഫർട്ടിലുണ്ടായ ഈ പ്രതിസന്ധിയെ തുടർന്ന് നിരവധി യാത്രക്കാർ തങ്ങളുടെ വിമാനങ്ങളിൽ തന്നെ അക്ഷമരായി കാത്തിരിക്കാൻ നിർബന്ധിതരായിരുന്നു. അതേ സമയം സ്ത്രീയുടെ ബാഗിൽ സ്ഥോടക വസ്തുവണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇവരെ പിടികൂടുന്നതിനുള്ള ത്വരിതഗതിയിലുള്ള ശ്രമം നടന്ന് വരുകയായിരുന്നു.തുടർന്ന് അൽപസമയത്തിന് ശേഷം സ്ത്രീയെ പിടികൂടി ആവശ്യമായ പരിശോധനകൾ ടെർമിനലിൽ നടത്തിയതിന് ശേഷം വിമാനത്താവളം വീണ്ടും തുറക്കുകയും ചെയ്തു. സ്ഫോടകവസ്തുവുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എ, എപ്ലസ് എന്നീ ടെർമിനലുകളിലെ യാത്രക്കാരെ ഞൊടിയിട കൊണ്ടാണ് ഒഴിപ്പിച്ചിരുന്നത്.
വേണ്ടത്ര പരിശോധന നടത്താതെ സ്ത്രീ സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നും സംശയമുയർന്നതിനെ തുടർന്ന് പിന്നീട് പിടികൂടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തു കണ്ടെത്തിയതെന്നും എയർപോർട്ട് അധികൃതർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു.മുന്നറിയിപ്പ് ലഭിച്ചയുടൻ ജർമൻ ഫെഡറൽ പൊലീസ് മിനുറ്റുകൾക്കകം ഡിപ്പാർച്ചർ ഹാൾ മുൻകരുതലായി ഒഴിപ്പിച്ചിരുന്നു. എല്ലാ യാത്രക്കാരും ബിൽഡിങ് വിട്ട് പോകണമെന്ന് ലൗഡ് സ്പീക്കറുകളിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് യാത്രക്കാർ പ്രാണരക്ഷാർത്ഥം പരിഭ്രമത്തോടെ ഇവിടം വിട്ടോടാൻ തുടങ്ങിയത്.
ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നില്ലെന്ന് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എവിടെക്കാണ് പോകേണ്ടതെന്നറിയാതെ ആയിരക്കണക്കിന് യാത്രക്കാർ വിഷമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയയ നാലാമത്തെ വിമാനത്താവളമാണ് ഫ്രാങ്ക് ഫർട്ട്. ഒരു വർഷം 65 മില്യൺ യാത്രക്കരാണ് ഇവിടെയെത്തുന്നത്.