- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോധ്പുർ: വിമാനത്തിൽ നിന്നിറങ്ങാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വിമുക്ത ഭടൻ അറസ്റ്റിലായി. റിട്ടയേഡ് ലഫ്റ്റനന്റ് കേണലായ ഗോധ്റ ബാനൊ ആണ് അറസ്റ്റിലായത്. ഡൽഹി- ജോധ്പുർ-ജെയ്പൂർ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ താൻ ബോംബ് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനാണ് അറസ്റ്റ്. ഡെൽഹിയിൽ നിന്ന് ജെയ്പൂരിലേക്ക് ടിക്കറ്റെടുത്ത ഗോധ്റ ബാനൊ വിമാനം ജോധ്പുരിലെത്തിയപ്പോൾ തനിക്ക് ഇവിടെ ഇറങ്ങണമെന്ന് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. എന്നാൽ ഇദ്ദേഹത്തിനെ വിമാനത്തിൽ നിന്നിറങ്ങാൻ ജീവനക്കാർ അനുവദിച്ചില്ല. ഇതോടെ കോപാകുലനായ ഗോധ്റ ബാനൊ വിമാനത്തിൽ താൻ ബോംബ് വെച്ചിട്ടുണ്ടെന്ന വിളിച്ചുപറഞ്ഞു. ഇതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ അധികൃതർ വിമാനത്തിൽ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് വ്യാജ ഭീഷണിയാണെന്ന് മനസിലായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തു.
ജോധ്പുർ: വിമാനത്തിൽ നിന്നിറങ്ങാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വിമുക്ത ഭടൻ അറസ്റ്റിലായി. റിട്ടയേഡ് ലഫ്റ്റനന്റ് കേണലായ ഗോധ്റ ബാനൊ ആണ് അറസ്റ്റിലായത്. ഡൽഹി- ജോധ്പുർ-ജെയ്പൂർ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ താൻ ബോംബ് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനാണ് അറസ്റ്റ്. ഡെൽഹിയിൽ നിന്ന് ജെയ്പൂരിലേക്ക് ടിക്കറ്റെടുത്ത ഗോധ്റ ബാനൊ വിമാനം ജോധ്പുരിലെത്തിയപ്പോൾ തനിക്ക് ഇവിടെ ഇറങ്ങണമെന്ന് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. എന്നാൽ ഇദ്ദേഹത്തിനെ വിമാനത്തിൽ നിന്നിറങ്ങാൻ ജീവനക്കാർ അനുവദിച്ചില്ല.
ഇതോടെ കോപാകുലനായ ഗോധ്റ ബാനൊ വിമാനത്തിൽ താൻ ബോംബ് വെച്ചിട്ടുണ്ടെന്ന വിളിച്ചുപറഞ്ഞു. ഇതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ അധികൃതർ വിമാനത്തിൽ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് വ്യാജ ഭീഷണിയാണെന്ന് മനസിലായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തു.