- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ വായിക്കുന്ന പുസ്തകം ഏതെന്ന് പോലും കാബിൻ ക്രൂ നോക്കുന്നുണ്ടാകും; സിറിയൻ സംസ്കാരത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചതിന്റെ പേരിൽ ആശുപത്രി ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു
തുർക്കിയിലുള്ള വിമാനത്തിൽ ഡോർകാസ്റ്ററിലിറങ്ങിയ 27കാരിയായ ആശുപത്രി ജോലിക്കാരിയെ പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. വിമാനയാത്രയ്ക്കിടയിൽ സിറിയൻ സംസ്‌കാരത്തെ കുറിച്ചുള്ള പുസ്തകം വായിച്ചതിന്റെ പേരിൽ കാബിൻ ക്രൂ ഇവരെ സംശയിക്കുകയും അതിനെ തുടർന്ന് വിമാനമിറങ്ങിയ പാടെ പൊലീസ് തടയുകയുമായിരുന്നു. ഫൈസ ഷഹീൻ എന്ന യുവതിക്കാണീ ദുര്യോഗമുണ്ടായിരിക്കുന്നത്.നിങ്ങൾ വിമാനത്തിൽ വച്ച് വായിക്കുന്ന പുസ്തകം പോലും കാബിൻ ക്രൂ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകുമെന്നാണീ സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.രണ്ടാഴ്ചത്ത മധുവിധു കഴിഞ്ഞ തുർക്കിയിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഫൈസയെ ഈ ദുർവിധി തേടിയെത്തിയത്. അവാർഡ് നേടിയ പുസ്തകമായ സിറിയ സ്പീക്ക്സ്; ആർട്ട് ആൻഡ് കൾച്ചർ ഫ്രം ദി ഫ്രന്റ്ലൈൻ എന്ന പുസ്തകം വിമാനത്തിനകത്ത് വച്ച് വായിച്ചതിനെ തുടർന്നാണ് ഡോർകാസ്റ്റർ എയർപോർട്ടിൽ സൗത്ത് യോർക്ക്ഷെയർ പൊലീസ് ചോദ്യം ചെയ്യാൻ വഴിയൊരുക്കിയത്. തോംസൻ എയർവേസ് കാബിൻക്രൂ ഫൈസയെ സംശയിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർ
തുർക്കിയിലുള്ള വിമാനത്തിൽ ഡോർകാസ്റ്ററിലിറങ്ങിയ 27കാരിയായ ആശുപത്രി ജോലിക്കാരിയെ പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. വിമാനയാത്രയ്ക്കിടയിൽ സിറിയൻ സംസ്‌കാരത്തെ കുറിച്ചുള്ള പുസ്തകം വായിച്ചതിന്റെ പേരിൽ കാബിൻ ക്രൂ ഇവരെ സംശയിക്കുകയും അതിനെ തുടർന്ന് വിമാനമിറങ്ങിയ പാടെ പൊലീസ് തടയുകയുമായിരുന്നു. ഫൈസ ഷഹീൻ എന്ന യുവതിക്കാണീ ദുര്യോഗമുണ്ടായിരിക്കുന്നത്.നിങ്ങൾ വിമാനത്തിൽ വച്ച് വായിക്കുന്ന പുസ്തകം പോലും കാബിൻ ക്രൂ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകുമെന്നാണീ സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.രണ്ടാഴ്ചത്ത മധുവിധു കഴിഞ്ഞ തുർക്കിയിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഫൈസയെ ഈ ദുർവിധി തേടിയെത്തിയത്.
അവാർഡ് നേടിയ പുസ്തകമായ സിറിയ സ്പീക്ക്സ്; ആർട്ട് ആൻഡ് കൾച്ചർ ഫ്രം ദി ഫ്രന്റ്ലൈൻ എന്ന പുസ്തകം വിമാനത്തിനകത്ത് വച്ച് വായിച്ചതിനെ തുടർന്നാണ് ഡോർകാസ്റ്റർ എയർപോർട്ടിൽ സൗത്ത് യോർക്ക്ഷെയർ പൊലീസ് ചോദ്യം ചെയ്യാൻ വഴിയൊരുക്കിയത്. തോംസൻ എയർവേസ് കാബിൻക്രൂ ഫൈസയെ സംശയിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. എന്നാൽ 15 മിനുറ്റ് നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഫൈസ നിരപരാധിയെന്ന് ഉറപ്പായതിന് ശേഷം പൊലീസ് തുടർനടപടികൾ സ്വീകരിക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നു.
കൗമാരക്കാരായ മാനസിക രോഗികൾ തീവ്രവാദത്തിലേക്ക് തിരിയിരുന്നതിനെ തടയുന്നതിനായി പ്രവർത്തിക്കുന്ന ആളാണ് ലീഡ്സിലെ എൻഎച്ച്എസ് ജീവനക്കാരിയായ ഫൈസ. തീവ്രവാദത്തെ തടയുന്നതിന് വേണ്ടി പ്രവർത്തിക്കു തന്നെ തീവ്രവാദിയായി സംശയിച്ചതിൽ ഫൈസ കടുത്ത ദുഃഖത്തിലാണ്. താൻ മുസ്ലീമായതുകൊണ്ട് മാത്രമാണീ വേർതിരിവുണ്ടായതെന്നും അവർ ആരോപിക്കുന്നു.സംഭവത്തിൽ തനിക്കാകെ ദേഷ്യം പിടിച്ചുവെന്നും ഒരു പുസ്തകം വായിച്ചതിന്റെ പേരിൽ ഇത്തരത്തിൽ തന്നെ സംശയിക്കരുതായിരുന്നുവെന്നും ഫൈസ പറയുന്നു. ഇത് ഒരിക്കലും സ്വീകരിക്കാൻ പറ്റാത്ത കാര്യമാണെന്ന് ഫൈസ പൊലീസിനോട് പറയുകയും ചെയ്തിട്ടുണ്ട്.
താൻ പാസ്പോർട്ട് കൺട്രോൽനടുത്ത് ക്യൂ നിൽക്കുമ്പോൾ തന്നെ ഓഫീസർമാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഫൈസ പറയുന്നു. തുടർന്ന് ഓഫീസർമാർ സമീപിച്ച് ചോദ്യംചെയ്യുകയായിരുന്നു.ടെററിസം ആക്ടിലെ ഷെഡ്യൂൾ 7 പ്രകാരം തന്നെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്നുള്ള ലീഫ്ലെറ്റ് ഫൈസയെ ഓഫീസർമാർ കാണിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിമാനക്കമ്പനി മാപ്പ് പറയണമെന്ന ആവശ്യവുമായി ലേബർ എംപിയു ഹോം അഫയേർസ് കമ്മിറ്റിയുടെ ചെയർമാനുമായ കെയ്ത്ത് വാസ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രാഥമിക പരിഗണന നൽകുന്നതെന്നാണ് തോംസൻ എയർവേസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.