- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നോമ്പിന്റെ യാഥാർത്ഥ്യം' പ്രകാശനം ചെയ്തു; മദ്രസകളിൽ പോവാത്ത മുസ്ലിം ചെറുപ്പക്കാർ തീവ്രവാദികളാവാൻ സാധ്യത കുറവാണെന്ന് ഖുർ ആൻ സുന്നത്ത് സൊസൈറ്റി; നോമ്പുകാലത്ത് ഹോട്ടലുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ തയ്യാർ; ചേകന്നൂരിന്റെ ആശയങ്ങൾക്ക് ഇസ്ലാമിക ലോകത്ത് വീണ്ടും സ്വീകാര്യതയേറുന്നുവോ?
കോഴിക്കൊട്: റംസാൻ വ്രതം ഖുർആൻ വിരുദ്ധമാണെന്നും അതിനാൽ അനിസ്ലാമികമാണെന്നുമുള്ള വാദവുമായി രചിക്കപ്പെട്ട 'നോമ്പിന്റെ യാഥാർത്ഥ്യം ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ഡോ: എം അബ്ദുൽ ജലീൽ പുറ്റക്കൊട് രചിച്ച പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ട
കോഴിക്കൊട്: റംസാൻ വ്രതം ഖുർആൻ വിരുദ്ധമാണെന്നും അതിനാൽ അനിസ്ലാമികമാണെന്നുമുള്ള വാദവുമായി രചിക്കപ്പെട്ട 'നോമ്പിന്റെ യാഥാർത്ഥ്യം ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ഡോ: എം അബ്ദുൽ ജലീൽ പുറ്റക്കൊട് രചിച്ച പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി നിർവ്വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ ജാഫർ അത്തോളി ആദ്യപ്രതി സ്വീകരിച്ചു.
കേവലമായ ആരാധനകൊണ്ട് ലോകത്ത് ഒരു മാറ്റവും വരുത്താൻ സാധിച്ചിട്ടില്ലന്നെ് വി എം കുട്ടി പറഞ്ഞു. 'റസൂലിന്റെ ഉപ്പാപ്പമാരുടെ പേരുകൾ വരെ ചെറുപ്പത്തിൽ മതപഠന ശാലകളിൽ നിന്ന് പഠിച്ചിട്ടുണ്ട്. എന്തിനായിരുന്നു അതെല്ലാം പഠിച്ചത് എന്ന സംശയാണ് തനിക്കിപ്പോഴുള്ളത്. ഉസ്താദ് എന്തൊക്കെയോ പ്രസംഗിക്കും. കുറേ കേൾക്കും. പിന്നെ ഉറങ്ങും. എല്ലാവരെയും പോലെ നോമ്പ് നോൽക്കും, നിസ്‌ക്കാരത്തിന് പള്ളിയിൽ പോകും. അങ്ങിനെയെല്ലാമാണ് തന്റെയും ജീവിതം കടന്നുവന്നത്. മലയാള സാഹിത്യത്തിൽ താൽപ്പര്യം തോന്നിയതോടെ പുസ്തകങ്ങൾ ആവേശത്തോടെ വായിച്ചു. അതോടെയാണ് തന്റെ ചിന്തകളിൽ മാറ്റങ്ങളുണ്ടായത്. എല്ലാ മതഗ്രന്ഥങ്ങളും വായിച്ചു. ഇതിനിടെ ചേകന്നൂർ മൗലവിയെ പരിചയപ്പെട്ടു. പക്ഷെ യാന്ത്രികമായ ചിട്ടകൾ പൊട്ടിച്ച് മുന്നോട്ട് പോകാൻ തനിക്ക് സാധിച്ചില്ല. പലർക്കും വ്യത്യസ്തമായി ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും ആഗ്രഹങ്ങളുണ്ട്. പക്ഷെ നിലവിലെ കെട്ടുകൾ പൊട്ടിച്ചെറിയാൻ അവർക്കാർക്കും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പ്രവാചകന്മാരെല്ലാം ഒരേ സത്യമാണ് പഠിപ്പിച്ചത്. ദാരിദ്രവും പട്ടിണിയുമില്ലാത്ത സുരക്ഷിതമായ ഒരു ജീവിതത്തെക്കുറിച്ചാണ് അവരെല്ലാം സംസാരിച്ചത്. എന്നാൽ പിന്നീട് ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകളിൽ പോവാത്ത മുസ്ലിം ചെറുപ്പക്കാർ തീവ്രവാദികളാവാൻ സാധ്യത കുറവാണെന്ന് ചടങ്ങിൽ സംസാരിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുതൂർ അബൂബക്കർ മൗലവി പറഞ്ഞു. മതപാഠ ശാലകളിൽ മോശമായ പലതും പഠിപ്പിക്കുന്നുണ്ട്.ആദർശത്തിന് വിരുദ്ധമാണെങ്കിൽ സ്വന്തം പിതാവിനെപ്പോലും ബഹുമാനിക്കരുതെന്നൊക്കെയാണ് പലയിടത്തും പഠിപ്പിക്കുന്നത്. ഈ പാഠമാണ് മതതീവ്രവാദത്തിന്റെ നാമ്പ്. അയൽക്കാരനെ സ്‌നേഹിക്കാം പക്ഷെ അവർ ഞമ്മന്റെ ആളാണെങ്കിൽ എന്ന് പഠിപ്പിക്കുന്നവരെ അംഗീകരിക്കരുത്. ഏറ്റവും കൂടുതൽ മതം പഠിപ്പിക്കാൻ സമയം ചെലവിടുന്നത് മുസ്ലീങ്ങളാണ്. മറ്റൊരു വിഭാഗവും ഇത്രസമയം ആരാധനയ്ക്ക് ചെലവിടുന്നില്ല. ഇത്രയും സമയം ചെലവഴിച്ചിട്ടും എന്ത് നേടി എന്ന് ചിന്തിക്കണം. മതങ്ങൾ വളരുകയും മനുഷ്യർ തകരുകയും ചെയ്യകയാണ്. മതഭ്രാന്ത് വർദ്ധിച്ചുവരുന്നു. മതപഠനശാലകളിലേക്കും മദ്രസകളിലേക്കും കുട്ടികളെ പറഞ്ഞയയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങി ജീവിക്കുന്ന ജനതയ്ക്ക് അന്ധകാരത്തിൽ നിന്ന് മോചനം ലഭിക്കേണ്ടതുണ്ടെന്ന് ജാഫർ അത്തോളി പറഞ്ഞു. മതസങ്കുചിതത്വത്തിന്റെ മതിൽ കെട്ടിൽ നിന്ന് പുറത്തുവന്ന് ലോക ജനതയെ ഒന്നായി കാണാൻ എല്ലാവർക്കും സാധിക്കണമെന്നും അദ്ദഹേം കൂട്ടിച്ചർത്തേു.
ചേലാകർമ്മം ഓരോ വ്യക്തിയുടെയും താത്പര്യപ്രകാരം മാത്രമെ നടത്താൻ പാടുള്ളുവെന്ന് ഡോ: ഇബ്രാഹിം കണ്ണൂർ പറഞ്ഞു. മരിച്ചു കഴിഞ്ഞാൽ എന്താവും എന്ന് ചിന്തിച്ച് ജീവിക്കാൻ മറന്നുപോകുന്ന ഒരു സമൂഹമായി മുസ്ലീങ്ങൾ മാറുകയാണ്. നമ്മൾ ഒരിക്കലും തെരഞ്ഞെടുക്കുന്നതല്ല മതം. ആരൊക്കെയോ അത് നമ്മുടെ മേൽ അടിച്ചൽേപ്പിക്കുകയാണ്. പൂർണ്ണ പൊതു പൗരനായി ജീവിക്കാൻ അനുവദിക്കണം. വിശ്വാസം അടിച്ചൽേപ്പിക്കേണ്ടതല്ലന്നെും അദ്ദേഹം പറഞ്ഞു.
റംസാനിൽ ഹോട്ടലുകൾ നടത്താൻ ഖുർ ആൻ സുന്നത്ത് സൊസൈറ്റി തയ്യറാവണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റഷീദ് പറഞ്ഞു. തന്റെ വാഹനം ഇതിനായി വിട്ടുനൽകാം. ആരെയൊക്കെയോ പിടിച്ചാണ് നമ്മൾ മുന്നോട്ട് വരാത്തത്. ആ അവസ്ഥ മാറണം. ധീരമായി സമൂഹമധ്യത്തിലിറങ്ങി പ്രവർത്തനം നടത്തേണ്ടതുണ്ടെന്നും അദ്ദഹേം കൂട്ടിച്ചർത്തേു.
ഗോവിന്ദപുരത്തെ കെ എസ് എസ് സെന്റർ കോൺഫ്രൻസ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ കെ എസ് എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സാലിം ഹാജി, , സംസ്ഥാന ട്രഷറർ എൻ ടി എ കരീം, സെയ്തലവി അൻസാരി, ഹംസ പാലക്കി, അബ്ദുറഹ്മാൻ കൂത്തുപറമ്പ് തുടങ്ങിയവർ സംസാരിച്ചു. പുസ്തകത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽമീഡയിയിൽ വൻ ചർച്ചയായതോടെ പരിപാടിക്ക് വൻ ജനാവലി എത്തിയിരുന്നു.ചേകന്നൂർ മൗലവിയുടെ ആശയങ്ങൾ ഇസ്ലാമിക ലോകത്ത് വീണ്ടും സജീവമാവുന്നു എന്നതിന്റെ സൂചനകളാണ് ഇതെല്ലാമെന്ന് വിലയിരുത്തപ്പെടുന്നു.