- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പുവരെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം; ഓൺലൈനിലും കൗണ്ടറിലും ബുക്കിങ് തുടരും; പുതിയ പരിഷ്കാരം നാളെ മുതൽ
ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ പരിഷ്‌കാരവുമായി റെയിൽവെ. ചാർട്ട് തയ്യാറാക്കി എന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥ ഇനിയുണ്ടാകില്ല. യാത്ര പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവെ സൗകര്യം ഒരുക്കുന്നു. വ്യാഴാഴ്ച മുതൽ ഈ സൗകര്യം യാത്രക്കാർക്കു ലഭ്യമാകും. ചാർട്ട് തയ്യാറാക്കുന്ന സംവി
ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ പരിഷ്‌കാരവുമായി റെയിൽവെ. ചാർട്ട് തയ്യാറാക്കി എന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥ ഇനിയുണ്ടാകില്ല.
യാത്ര പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവെ സൗകര്യം ഒരുക്കുന്നു. വ്യാഴാഴ്ച മുതൽ ഈ സൗകര്യം യാത്രക്കാർക്കു ലഭ്യമാകും.
ചാർട്ട് തയ്യാറാക്കുന്ന സംവിധാനത്തിലും റെയിൽവേ മാറ്റം വരുത്തി. ഇനി രണ്ട് തവണ ചാർട്ട് തയ്യാറാക്കും. ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പു തന്നെ തയ്യാറാക്കും. രണ്ടാമത്തെയും അവസാനത്തെയും ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പാകും തയ്യാറാക്കുക. ഈ പട്ടിക ട്രെയിൻ പുറപ്പെടുന്നതിനുമുൻപ് ടിക്കറ്റ് പരിശോധകർക്കു കൈമാറും.
ട്രെയിനിലെ സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കാനാവുമെന്നും ഇതിലൂടെ കൂടുതൽ വരുമാനമുണ്ടാവുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. അരമണിക്കൂർ മുമ്പുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇന്റർനെറ്റ് വഴിയോ റിസർവേഷൻ കൗണ്ടറുകൾ വഴിയോ യാത്രക്കാർക്കു പ്രയോജനപ്പെടുത്താം. ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കിയതിനു ശേഷമുള്ള ബെർത്തുകളുടെ ലഭ്യതയനുസരിച്ചായിരിക്കും ബുക്കിങ് സ്വീകരിക്കുക.
യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി യാത്രാസൗഹൃദാന്തരീക്ഷം ഒരുക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.