- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ കിരീടം ചൂടി രോഹൺ ബൊപ്പണ്ണ സഖ്യം; ഇന്ത്യൻ താരം കപ്പുയർത്തിയത് കാനഡയുടെ ഗബ്രിയേലയ്ക്കൊപ്പം; ആദ്യ ഗ്രാൻഡ്സ്ലാമിന്റെ ആഹ്ളാദത്തിൽ ബൊപ്പണ്ണ
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്കു കിരീടം. കാനഡയുടെ ഗബ്രിയേല ദാബ്രോവ്‌സികിയുമായി ചേർന്നാണ് ബൊപ്പണ്ണ കിരീടം നേടിയത്. സഖ്യത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ആണിത്. ജർമൻ- കൊളംബിയൻ സഖ്യമായ അന്ന ലെന ഗ്രോയെൻഫെൽഡ് - റോബർട്ട് ഫറ കൂട്ടിനെ 2-6, 6-2, 12-10 എന്ന സ്‌കോറിനു തോൽപ്പിച്ചാണു ബൊപ്പണ്ണദാബ്രോവ്‌സികി സഖ്യം കിരീടം ചൂടിയത്. മൽസരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു. ഗ്രാൻസ്ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനാണു ബൊപ്പണ്ണ. ലിയാൻഡർ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മറ്റുള്ളവർ. ഇതു രണ്ടാം തവണയാണ് ബൊപ്പണ്ണ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ കയറുന്നത്. 2010ൽ യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ പാക്കിസ്ഥാന്റെ ഐസാമുൾ ഹഖ് ഖുറേഷിയോടൊപ്പം ഫൈനൽ കളിച്ചെങ്കിലും ബ്രയാൻ സഹോദരന്മാരോടു തോറ്റു.
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്കു കിരീടം. കാനഡയുടെ ഗബ്രിയേല ദാബ്രോവ്‌സികിയുമായി ചേർന്നാണ് ബൊപ്പണ്ണ കിരീടം നേടിയത്. സഖ്യത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ആണിത്.
ജർമൻ- കൊളംബിയൻ സഖ്യമായ അന്ന ലെന ഗ്രോയെൻഫെൽഡ് - റോബർട്ട് ഫറ കൂട്ടിനെ 2-6, 6-2, 12-10 എന്ന സ്‌കോറിനു തോൽപ്പിച്ചാണു ബൊപ്പണ്ണദാബ്രോവ്‌സികി സഖ്യം കിരീടം ചൂടിയത്. മൽസരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു. ഗ്രാൻസ്ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനാണു ബൊപ്പണ്ണ. ലിയാൻഡർ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മറ്റുള്ളവർ.
ഇതു രണ്ടാം തവണയാണ് ബൊപ്പണ്ണ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ കയറുന്നത്. 2010ൽ യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ പാക്കിസ്ഥാന്റെ ഐസാമുൾ ഹഖ് ഖുറേഷിയോടൊപ്പം ഫൈനൽ കളിച്ചെങ്കിലും ബ്രയാൻ സഹോദരന്മാരോടു തോറ്റു.
Next Story