- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മെയ്ക്ക് പിന്നാലെ ബോറിസ് ജോൺസനും സൗദിയിൽ എത്തി; സൽമാൻ രാജാവുമായുള്ള ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച ക്ഷമ പറയാനോ അതോ കച്ചവടം ഉറപ്പിക്കാനോ..?
റിയാദ്: സൗദി അറേബ്യയെക്കുറിച്ച് മോശപ്പെട്ട പരാമർശമുയർത്തി കഴിഞ്ഞ ആഴ്ച വൻ വിവാദം സൃഷ്ടിച്ച ബ്രിട്ടീഷ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൻ സൗദിയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സൗദി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ബോറിസും ഇവിടെയെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ പരാമർശത്തിന്റെ പേരിൽ സൽമാൻ രാജാവിനെ കണ്ട് മാപ്പ് പറയാനാണ് ബോറിസ് എത്തിരിക്കുന്നതെന്നും അതല്ല വ്യാപാര ദൗത്യത്തിനാണെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സൗദിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ തെരേസ മേയിൽ നിന്നും കടുത്ത വിമർശനം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും താൻ ശുദ്ധമായ മനസോടെയാണ് സൗദിയുമായി ചർച്ച നടത്തുകയെന്നും ബോറിസ് സൂചന നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ മറ്റാരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങിയാണ് സൗദി പ്രവർത്തിക്കുന്നതെന്നും നിഴൽ യുദ്ധം നടത്തുകയാണെന്നുമാണ് ബോറിസ് കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നത്. തെരേസ സൗദിയിൽ ഗൾഫിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു വൻ വിവാദമുണ്ടാക്കിയ ആരോപണം ബോറിസ് നടത്തിയത്. ഇതിനെതിരെ അപ്പോ
റിയാദ്: സൗദി അറേബ്യയെക്കുറിച്ച് മോശപ്പെട്ട പരാമർശമുയർത്തി കഴിഞ്ഞ ആഴ്ച വൻ വിവാദം സൃഷ്ടിച്ച ബ്രിട്ടീഷ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൻ സൗദിയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സൗദി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ബോറിസും ഇവിടെയെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ പരാമർശത്തിന്റെ പേരിൽ സൽമാൻ രാജാവിനെ കണ്ട് മാപ്പ് പറയാനാണ് ബോറിസ് എത്തിരിക്കുന്നതെന്നും അതല്ല വ്യാപാര ദൗത്യത്തിനാണെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സൗദിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ തെരേസ മേയിൽ നിന്നും കടുത്ത വിമർശനം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും താൻ ശുദ്ധമായ മനസോടെയാണ് സൗദിയുമായി ചർച്ച നടത്തുകയെന്നും ബോറിസ് സൂചന നൽകിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ മറ്റാരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങിയാണ് സൗദി പ്രവർത്തിക്കുന്നതെന്നും നിഴൽ യുദ്ധം നടത്തുകയാണെന്നുമാണ് ബോറിസ് കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നത്. തെരേസ സൗദിയിൽ ഗൾഫിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു വൻ വിവാദമുണ്ടാക്കിയ ആരോപണം ബോറിസ് നടത്തിയത്. ഇതിനെതിരെ അപ്പോൾ തന്നെ തെരേസ പ്രതികരണമറിയിച്ചിരുന്നു. ഈ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ബോറിസ് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഇതിന് മുമ്പും സൗദി അധികാരികളെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നുവെന്നും അവർ പറയുന്നു. ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ ആരെയൊക്കെയോ ഭയക്കുന്നതിനാലാണ് ബോറിസിനെതിരെ അടിസ്ഥാനമില്ലാത്ത വിമർശനമുന്നയിച്ചതെന്നും അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചിരുന്നു.
ഇന്നലെ സൗദി വിദേശകാര്യമന്ത്രി അഡെൽ അൽജുബൈറുമായി സംയുക്ത പത്ര സമ്മേളനം നടത്തവെ ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ശക്തിയെ ബോറിസ് പുകഴ്‌ത്തിയിരുന്നു.സൗദിയും യുകെയും തമ്മിലുള്ള സൗഹൃദത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനാണ് താൻ എത്തിയിരിക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. അത് വികസിച്ച് കൊണ്ടിരിക്കുന്നുവെന്നും വ്യാപിച്ച് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇരു രാജ്യങ്ങളും ചേർന്നുള്ള പോസിറ്റീവ് കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ബോറിസ് വ്യക്തമാക്കുന്നു. എന്ത് തന്നെയായാലും ബോറിസിന്റെ കഴിഞ്ഞ ആഴ്ചത്തെ സൗദി വിരുദ്ധ പരാമർശത്തെ ചൊല്ലി ടോറികൾ ചേരി തിരിഞ്ഞ് വാഗ്വാദം നടത്തിയിരുന്നു. ബോറിസ് പറഞ്ഞ അഭിപ്രായം അക്ഷരം പ്രതി ശരിയാണെന്നാണ് സ്‌കോട്ടിഷ് ടോറി നേതാവായ റുത്ത് ഡേവിഡ്‌സൻ പ്രതികരിച്ചിരിക്കുന്നത്.
എന്നാൽ ഇത്തരം പരാമർശങ്ങൾ ഫോറിൻ സെക്രട്ടറിയെന്ന നിലയിൽ തുടരുന്നതിൽ ബോറിസിന് വെല്ലുവിളിയുയർത്തിയേക്കാമെന്നാണ് മുൻ ഫോറിൻ സെക്രട്ടറിയായ സർ മാൽകോളം റിഫ്കിൻഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തി വിമതർക്കെതിരെ പോരാടുന്ന യെമൻ സർക്കാരിനെ സൗദി പിന്തുണയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഈ സർക്കാരിനുണ്ട്. എന്നാൽ ആയിരക്കണക്കിന് പേർ ഇവിടെ ബോംബാക്രമണത്തിൽ മരിക്കുന്നുമുണ്ട്. ബോറിസ് നല്ല വ്യക്തിത്വമുള്ള ആളാണെന്നും എന്നാൽ സൗദിയെക്കുറിച്ചുള്ള പരാമർശം ബാലിശമായിപ്പോയെന്നും മുൻ ടോറി കാബിനറ്റ് മിനിസ്റ്ററായ കെൻ ക്ലാർക്ക് വിമർശിച്ചിരുന്നു.