- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ ഷെയ്ഖുമാർക്ക് മാത്രം വീടുകൾ നൽകും; പ്രദേശവാസികൾക്ക് വേലക്കാരായോ കുക്കായോ ഭാര്യമാരായോ എത്താം; യൂറോപ്പിലെ ഇസ്ലാമിക നഗരത്തിന്റെ കഥ
യൂറോപ്യൻ രാജ്യമായ ബോസ്നിയ-ഹെർസെഗോവിനയിൽ ഒരു ടൗണുണ്ട്. ഇവിടെ കുവൈത്തിലെ ഷെയ്ഖുമാർക്ക് മാത്രമേ വീടുകൾ നൽകുകയുള്ളൂ. പ്രദേശവാസികൾക്ക് വേലക്കാരായോ കുക്കായോ ഭാര്യമാരായോ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. യൂറോപ്പിലെ ഈ ഇസ്ലാമിക് നഗരത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി തദ്ദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. ബോസ്നിയൻ തലസ്ഥാനമായ സരജെവോയിൽ നിന്നും അഞ്ച് മൈലുകൾ പടിഞ്ഞാറാണീ നഗരം സ്ഥിതി ചെയ്യുന്നത്.യഥാർത്ഥത്തിൽ ടാർകിന് സമീപമുള്ള 160 വീടുകൾ അടങ്ങിയ ഒരു ലക്ഷ്വറി എൻക്ലേവാണിത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിക്ഷേപകർ പണിതുയർത്തിരിക്കുന്ന ഈ ചെറുനഗരത്തിൽ അറബിക്കാണ് ഔദ്യോഗിക ഭാഷ. കുവൈത്തിൽ നിന്നുള്ളവർക്ക് മാത്രമേ ഇവിടുത്തെ വീടുകൾ വിൽക്കപ്പെടുന്നുള്ളുവെന്നതാണ് േ്രേപദശവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.150,000 യൂറോ അഥവാ 133,000 പൗണ്ടാണിവിടുത്തെ വീടിന്റെ വില. അല്ലാഹുവിന്റെ അനുഗ്രഹത്താൽ പ്രകൃതിമനോഹരമായ ഇസ്ലാമിക് രാജ്യമായ ബോസ്നിയ എന്നാണ് ഈ എസ്റ്റേറ്റിനെക്കുറിച്ചുള്ള പരസ്യത്തിൽ വിവരിച്ചിരിക്കുന്നത്. ഇവിടെയുള്ള തദ്ദേശ
യൂറോപ്യൻ രാജ്യമായ ബോസ്നിയ-ഹെർസെഗോവിനയിൽ ഒരു ടൗണുണ്ട്. ഇവിടെ കുവൈത്തിലെ ഷെയ്ഖുമാർക്ക് മാത്രമേ വീടുകൾ നൽകുകയുള്ളൂ. പ്രദേശവാസികൾക്ക് വേലക്കാരായോ കുക്കായോ ഭാര്യമാരായോ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. യൂറോപ്പിലെ ഈ ഇസ്ലാമിക് നഗരത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി തദ്ദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. ബോസ്നിയൻ തലസ്ഥാനമായ സരജെവോയിൽ നിന്നും അഞ്ച് മൈലുകൾ പടിഞ്ഞാറാണീ നഗരം സ്ഥിതി ചെയ്യുന്നത്.യഥാർത്ഥത്തിൽ ടാർകിന് സമീപമുള്ള 160 വീടുകൾ അടങ്ങിയ ഒരു ലക്ഷ്വറി എൻക്ലേവാണിത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിക്ഷേപകർ പണിതുയർത്തിരിക്കുന്ന ഈ ചെറുനഗരത്തിൽ അറബിക്കാണ് ഔദ്യോഗിക ഭാഷ. കുവൈത്തിൽ നിന്നുള്ളവർക്ക് മാത്രമേ ഇവിടുത്തെ വീടുകൾ വിൽക്കപ്പെടുന്നുള്ളുവെന്നതാണ് േ്രേപദശവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.150,000 യൂറോ അഥവാ 133,000 പൗണ്ടാണിവിടുത്തെ വീടിന്റെ വില.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ പ്രകൃതിമനോഹരമായ ഇസ്ലാമിക് രാജ്യമായ ബോസ്നിയ എന്നാണ് ഈ എസ്റ്റേറ്റിനെക്കുറിച്ചുള്ള പരസ്യത്തിൽ വിവരിച്ചിരിക്കുന്നത്. ഇവിടെയുള്ള തദ്ദേശവാസികളായ എത്നിക്ക് സെർബുകൾ, എത്നിക് ക്രോട്ട്സ് എന്നിവരുമായി ബോസ്നിയൻ മുസ്ലീങ്ങൾ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് 20 വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് കടുത്ത അഭ്യന്തരയുദ്ധമുണ്ടായിരുന്നു. ഒട്ടോമൻ സാമ്രാജ്യകാലത്തായിരുന്നു ബോസ്നിയയിലുള്ള നിരവധി പേർ ഇസ്ലാംമതം സ്വീകരിച്ചിരുന്നത്. ഈ അഭ്യന്തര യുദ്ധത്തിൽ ഏതാണ്ട് 60,000 പേർ മരിച്ചിരുന്നു. ഇതിൽ 8000 ബോസ്നിയൻ മുസ്ലീങ്ങളും ഉൾപ്പെടുന്നു. ഈ മുസ്ലീങ്ങളെ സ്രെബ്രെനികയിൽ വച്ച് സെർബുകൾ കഴുത്തറത്തുകൊല്ലുകയായിരുന്നു.
ഇപ്പോൾ പണിതുയർത്തിയിരിക്കുന്ന മുസ്ലിം നഗരത്തിന് കനത്ത സുരക്ഷയാണുള്ളത്. ഉയർന്ന മതിലുകളും ഇതിനുണ്ട്. ഇവിടെ ചില വീടുകളിൽ സ്ത്രീകളും കുട്ടികളും സ്ഥിരമായി താമസിക്കുമ്പോൾ അവരുടെ ഭർത്താക്കന്മാർ വല്ലപ്പോഴും വന്ന് പോകുന്നവരാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇവിടുത്തെ വീട്ടുകാർ പ്രദേശവാസികളുമായി ഇടപഴകാൻ ഇഷ്ടപ്പെടാത്തവരാണെന്നും റിപ്പോർട്ടുണ്ട്. അവർ അവരുടേതായ പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലും ഒതുങ്ങി ജീവിക്കുന്നുവെന്നാണ് സൂചന. നിലവിൽ ഈ പ്രൈവറ്റ് വില്ലേജിന്റെ വലുപ്പം ഇരട്ടിയാക്കാനാണ് ഡെവലപർമാർ പദ്ധതിയിട്ടിരിക്കുന്നത്. ഒരു വിദേശശക്തി ഇവിടെ വന്ന് രാജ്യത്തിന്റെ ഒരു ഭാഗം വാങ്ങുകയും പ്രദേശവാസികളെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക മാദ്ധ്യമങ്ങൾ റീജിയണൽ ഒഫീഷ്യലുകൾക്ക് പരാതി നൽകിയിട്ടുണ്ട്.
ചില പ്രദേശവാസികൾ ഈ വില്ലേജിനെതിരെ ലഘുലേഖകൾ വിതരണണം ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ പ്രദേശവാസികളായ മുസ്ലീങ്ങൾ പോലും ഈ വില്ലേജിനെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഓസ് വിൽ ഐസിസ് ജിഹാദികൾ ഒരു ഇസ്ലാമിക വില്ലേജ് കെട്ടിപ്പടുക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു.1990ൽ ബാൽക്കൻ യുദ്ധം വരെ ബോസ്നിയയിൽ ഇസ്ലാമിക തീവ്രവാദമുണ്ടായിരുന്നില്ല. ഈ യുദ്ധകാലത്ത് അറബി കൂലിപ്പട്ടാളക്കാർ സെർബുകളുടെ ആക്രമണത്തിൽ നിന്നും ബോസ്നിയൻ മുസ്ലീങ്ങളെ രക്ഷിച്ചത് മുതലാണ് ഇവിടെ മുസ്ലിം തീവ്രവാദം വേരോടാൻ തുടങ്ങിയത്. ഈ യുദ്ധത്തിൽ പങ്കെടുത്ത നിരവധി പോരാളികൾ ഇന്ന് ബോസ്നിയിൽ താമസിക്കുന്നുണ്ട്. ഇവർ മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും തദ്ദേശീയരായ മുസ്ലീങ്ങൾ ഇതിനെതിരാണ്.