- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ എട്ടു വയസുകാരൻ തൊട്ടാൽ പാറക്കല്ല് ഉരക്കുന്ന പോലെ; കല്ലുമനുഷ്യനായി മാറുന്ന ബാലനെ പേടിയോടെ നോക്കി കൂട്ടുകാർ
ബംഗ്ലാദേശുകാരനായ മെഹന്ദി ഹസൻ അകത്തളങ്ങളിൽ ആരുമായും ഇടപഴകാതെ കഴിയാൻ നിർബന്ധിതനായിരിക്കുകയാണ്. ഈ എട്ട് വയസുകാരനെ കാണുന്ന പക്ഷം എല്ലാവരും ഓടിയൊളിക്കുന്ന അവസ്ഥയാണുള്ളത്. കാരണം ഇവൻ തൊട്ടാൽ പാറക്കല്ല് ഉരസുന്നതിന് സമാനമായ വേദനയാണുണ്ടാകുന്നതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ കല്ലുമനുഷ്യനായി മാറുന്ന ബാലനെ പേടിയോടെയാണ് കൂട്ടുകാർ നോക്കിക്കാണുന്നത്. ഇത്തരത്തിൽ വളരെ അപൂർവമായുള്ള തൊലിയുടെ അവസ്ഥ കാരണം സമൂഹം ഈ ബാലനെ വളരെ പേടിയോടെ അകറ്റി നിർത്തുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഹസന്റെ മുഖം സാധാരണമാണെങ്കിലും ബാക്കിയുള്ള ശരീര ഭാഗങ്ങളിലെല്ലാം അസാധാരണമായ പരുപരുപ്പുള്ള തൊലിയാണുള്ളത്. ഇക്കാരണത്താൽ ബാലന് അനായാസമായി നടക്കാനോ ആരെയെങ്കിലും തൊടാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതിനാൽ സമൂഹവും എന്തിനേറെ അവന്റെ അമ്മൂമ്മ വരെ കുട്ടിയെ പേടിയോടെ അകറ്റി നിർത്തുന്ന അവസ്ഥയാണുള്ളതെന്നാണ് കുട്ടിയുടെ അമ്മ ജഹനാര ബീഗം വെളിപ്പെടുത്തുന്നത്. തന്റെ മകന്റെ കുട്ടിക്കാലം അവനിൽ നിന്നും കവർന്നെടുക്കുന്ന ഭീകരമായ അസുഖത്തിന് ച
ബംഗ്ലാദേശുകാരനായ മെഹന്ദി ഹസൻ അകത്തളങ്ങളിൽ ആരുമായും ഇടപഴകാതെ കഴിയാൻ നിർബന്ധിതനായിരിക്കുകയാണ്. ഈ എട്ട് വയസുകാരനെ കാണുന്ന പക്ഷം എല്ലാവരും ഓടിയൊളിക്കുന്ന അവസ്ഥയാണുള്ളത്. കാരണം ഇവൻ തൊട്ടാൽ പാറക്കല്ല് ഉരസുന്നതിന് സമാനമായ വേദനയാണുണ്ടാകുന്നതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ കല്ലുമനുഷ്യനായി മാറുന്ന ബാലനെ പേടിയോടെയാണ് കൂട്ടുകാർ നോക്കിക്കാണുന്നത്. ഇത്തരത്തിൽ വളരെ അപൂർവമായുള്ള തൊലിയുടെ അവസ്ഥ കാരണം സമൂഹം ഈ ബാലനെ വളരെ പേടിയോടെ അകറ്റി നിർത്തുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഹസന്റെ മുഖം സാധാരണമാണെങ്കിലും ബാക്കിയുള്ള ശരീര ഭാഗങ്ങളിലെല്ലാം അസാധാരണമായ പരുപരുപ്പുള്ള തൊലിയാണുള്ളത്. ഇക്കാരണത്താൽ ബാലന് അനായാസമായി നടക്കാനോ ആരെയെങ്കിലും തൊടാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതിനാൽ സമൂഹവും എന്തിനേറെ അവന്റെ അമ്മൂമ്മ വരെ കുട്ടിയെ പേടിയോടെ അകറ്റി നിർത്തുന്ന അവസ്ഥയാണുള്ളതെന്നാണ് കുട്ടിയുടെ അമ്മ ജഹനാര ബീഗം വെളിപ്പെടുത്തുന്നത്. തന്റെ മകന്റെ കുട്ടിക്കാലം അവനിൽ നിന്നും കവർന്നെടുക്കുന്ന ഭീകരമായ അസുഖത്തിന് ചികിത്സ ചെയ്യാൻ അവർ സർക്കാരിൽ നിന്നും സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
തൊലിയുടെ കാർക്കശ്യം കാരണം ഈ ബാലന് വസ്ത്രം ധരിക്കാൻ കൂടി ഏറെ പ്രയാസമുണ്ട്. ഏവരും വെറുക്കപ്പെടുന്നതിനാലും ആട്ടിയകറ്റുന്നതിനാലും ഈ ബാലൻ സദാസമയവും വീട്ടിനുള്ളിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു. തന്റെ മകൻ സദാസമയവും വേദനയെടുത്ത് കരയുന്ന അവസ്ഥയാണുള്ളതെന്നും അമ്മ വെളിപ്പെടുത്തുന്നു. ഹസൻ ജഹനാരയുടെ മൂന്നാമത്തെ കുട്ടിയാണ്. നല്ല ആരോഗ്യത്തോടെയായിരുന്നു അവൻ നോർത്ത് ബംഗ്ലാദേശിയെ നാഓഗാഓൺ ജില്ലയിൽ പിറന്ന് വീണിരുന്നത്.
എന്നാൽ 12 ദിവസം പ്രായമായപ്പോൾ അവന്റെ പിതാവായ വാൻ ഡ്രൈവർ അബ്ദുൾ കലാം ആസാദും മാതാവ് ജഹനാരയും കുട്ടിയുടെ തൊലിപ്പുറത്ത് ചൂടുപൊങ്ങൽ പോലുള്ള അടയാളങ്ങൾ കണ്ടെത്തുകയായിരുന്നു.ഇതുകൊതുകു കടിച്ചതാണെന്ന് കരുതി അന്നവർ അവഗണിക്കുകയും ചെയ്തു. എന്നാൽ ഈ പാടുകൾ ശരീരം മുഴുവൻ വ്യാപിക്കുകയായിരുന്നു. തുടർന്ന് തൊലിക്ക് അസാധാരണമായ വിധത്തിൽ കട്ടി കൂടുകയും ചെയ്തു. ഭയാശങ്കയോടെ അവർ പ്രദേശത്തെ നിരവധി ഡോക്ടർമാരുടെ അടുത്ത് കുട്ടിയുമായി എത്തിയിരുന്നു. എന്നാൽ ആർക്കും ഇതിന് ചികിത്സ നൽകാനായില്ലെന്ന് പിതാവ് വെളിപ്പെടുത്തുന്നു. വളരെ അസാധാരണമായ രോഗമാണെന്ന് മിക്ക ഡോക്ടർമാരും കണ്ടെത്തിയെങ്കിലും ആർക്കും രോഗത്തിന് ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. അവസാനം മാതാപിതാക്കൾ ഉള്ളതെല്ലാം വിറ്റ് പെറുക്കി പരമാവധി ചികിത്സ നൽകിയെങ്കിലും കുട്ടിക്ക് അസുഖം ഭേദമായിട്ടില്ല. നിലവിൽ ഗവൺമെന്റിന്റെയും ഉദാരമതികളുടെയും കനിവിനായി കേഴുകയാണീ ദമ്പതികൾ.