- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവാരക്കുണ്ടിൽ ആൺകുട്ടികൾക്ക് രക്ഷയില്ല; ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; ഒമ്പതു പ്രമാണിമാർ അറസ്റ്റിലായതിന് പിന്നാലെ ഒരാഴ്ചക്കിടെ രണ്ടാമത്തെ പീഡനക്കേസിൽ ഏഴുപേർ അറസ്റ്റി്ൽ; പതിനഞ്ചുകാരനെ പീഡിപ്പിച്ച വിവരം പുറത്തുവന്നത് ആദ്യത്തെ വെളിപ്പെടുത്തലിന് പിന്നാലെ
മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും പ്രകൃതി വിരുദ്ധ പീഡനം. 15 കാരനെ പീഡിപ്പിച്ച കേസിൽ ഏഴുപേരെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ മൂന്നാമത്തെ പ്രകൃതി വിരുദ്ധ പീഡന കേസാണിത്. കഴിഞ്ഞ 29ന് 14 വസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മഹല്ലിലെ പ്രമുഖരും നാട്ടിലെ സമ്പന്നരുമടക്കമുള്ള 9 പേരെ രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രകൃതി വിരുദ്ധ പീഡന കേസ് കൂടി കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ് കോളനി കമ്പിപ്പാലം കളത്തിൽ ചവറേങ്ങൽ ബിപിൻ, തോക്കാട്ടിൽ അബ്ദുറഹിമാൻ, മുച്ചിക്കുന്ന് സാമ്പ്രിങ്കൽ മുഹമ്മദ് ഖൈസ്, മഞ്ഞൾപ്പാറ പൊറ്റയിൽ ഖാജാ മുഹിയുദ്ദീൻ, കേലം പറ്റ പട്ടാണി നൗഷാദ്, കമ്പിപ്പാലം മംഗലത്ത് അബ്ദുള്ള, മുച്ചിക്കൽ മാടശ്ശേരി കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് കരുവാരക്കുണ്ട് സി.ഐ യൂസഫ്, എസ്.ഐ ജ്യോതീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബിബിൻ, ഖൈസ് എന്നിവർ അവിവാഹിതരാണ്. പ്രതികൾക്കെതിരെ ഐ
മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും പ്രകൃതി വിരുദ്ധ പീഡനം. 15 കാരനെ പീഡിപ്പിച്ച കേസിൽ ഏഴുപേരെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ മൂന്നാമത്തെ പ്രകൃതി വിരുദ്ധ പീഡന കേസാണിത്. കഴിഞ്ഞ 29ന് 14 വസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മഹല്ലിലെ പ്രമുഖരും നാട്ടിലെ സമ്പന്നരുമടക്കമുള്ള 9 പേരെ രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രകൃതി വിരുദ്ധ പീഡന കേസ് കൂടി കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ് കോളനി കമ്പിപ്പാലം കളത്തിൽ ചവറേങ്ങൽ ബിപിൻ, തോക്കാട്ടിൽ അബ്ദുറഹിമാൻ, മുച്ചിക്കുന്ന് സാമ്പ്രിങ്കൽ മുഹമ്മദ് ഖൈസ്, മഞ്ഞൾപ്പാറ പൊറ്റയിൽ ഖാജാ മുഹിയുദ്ദീൻ, കേലം പറ്റ പട്ടാണി നൗഷാദ്, കമ്പിപ്പാലം മംഗലത്ത് അബ്ദുള്ള, മുച്ചിക്കൽ മാടശ്ശേരി കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് കരുവാരക്കുണ്ട് സി.ഐ യൂസഫ്, എസ്.ഐ ജ്യോതീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബിബിൻ, ഖൈസ് എന്നിവർ അവിവാഹിതരാണ്. പ്രതികൾക്കെതിരെ ഐപിസി 377, പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
15 ഉം 20 ഉം രൂപ നൽകി മൂന്ന് വർഷമായി നിരവധി പേർ പീഡിപ്പിച്ച കേസിലായിരുന്നു കഴിഞ്ഞ 29ന് 9 പേർ അറസ്റ്റിലായത്. ഈ സംഭവം കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരി പ്രദേശങ്ങളിൽ വലിയ ചർച്ചയായി മാറുകയുണ്ടായി. ഇതിനു ശേഷം മറ്റൊരു ആൺകുട്ടി കൂടി തനിക്കുണ്ടായ പീഡന അനുഭവങ്ങൾ പുറത്തു പറയാൻ തയ്യാറാവുകയായിരുന്നു. സ്‌കൂൾ .പത്താം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായ കുട്ടി. ക്ലാസിലെ സഹപാഠികളുമായി തന്റെ അനുഭവം ആ്ദ്യം പങ്കു വെയ്ക്കുകയും ഇത് പുറത്ത് പറയണമെന്ന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സഹാപാഠികൾ അദ്ധ്യാപകരെ വിവറം അറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെയും ചൈൽഡ് ലൈനേയും വിവരം അറിയിച്ചു.
വീട്ടുകാർ പ്രതികളെ പറ്റിയും സംഭവത്തെ കുറിച്ചും ചോദിച്ചറിഞ്ഞു. തുടർന്ന് രക്ഷിതാക്കൾ കരുവാരക്കുണ്ട് പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇതോടെ മറ്റൊരു പീഡന കേസിനു കൂടി കരുവാരക്കുണ്ട് സാക്ഷിയായി. 15 വയസ്സായിരുന്നു പീഡനത്തിനിരയായ കുട്ടിയുടെ പ്രായം. ഈ സംഭവം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംങിൽ കൂടുതൽ കാര്യങ്ങൾ വെള്ിപ്പെട്ടു. ചൈൽഡ് ലൈൻ മലപ്പുറം ജില്ലാ കോഡിനേറ്റർ അൻവർ കാരക്കാടന്റെ നേതൃത്വത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരായ മുഹ്സിൻ പരി, റാഷിദ് എ.പി എന്നിവരായിരുന്നു കുട്ടിയെ കൗൺസിലംങ് നടത്തിയത്.
സമീപ പ്രദേശത്ത് കഴിഞ്ഞാഴ്ച നടന്ന സംഭവമാണ് പീഡന വിവരങ്ങൾ പറയാൻ കുട്ടിക്ക് പ്രചോദനമായതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിക്കാൻ നൽകിയും പണം നൽകിയുമാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്നാണ് കുട്ടി മൊഴി നൽകിയിട്ടുള്ളത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് കോളനിയിൽ വച്ചാണ് പീഡിപ്പിച്ചത്. ബൈക്ക് പഠിപ്പിക്കാമെന്നു പറഞ്ഞ് ആൺകുട്ടികളെ വ്യാപകമായി ലൈംഗിക ചൂണഷത്തിന് ഇരയാക്കുന്നതായി ചൈൽഡി ലൈൻ പറഞ്ഞു. ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു തരാമെന്നു പറഞ്ഞായിരുന്നു പ്രതികൾ വിദ്യാർത്ഥിയോടൊപ്പം കൂടിയത്.
ഇതിനായി ബൈക്ക് നൽകുകയും പഠിപ്പിക്കുകയും ചെയ്തു. ഇതിനിടെ കേരള എസ്റ്റേറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം കുട്ടിക്ക് പണം നൽകുകയും ചെയ്തിട്ടുണ്ട്. ബൈക്ക് പഠിപ്പിക്കാനെന്നു പറഞ്ഞ് രണ്ട് തവണകളായി ഏഴു പേരാണ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരിയാക്കിയതെന്ന് കുട്ടി മൊഴിയിൽ പറയുന്നു. ഇന്നലെയാണ് പ്രതികൾ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഏഴ് പ്രതികളേയും റിമാൻഡ് ചെയ്തു.