- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരുത്തിന്റെ പര്യായമായി ഇന്ത്യ; ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു; ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈൽ ഉള്ള ഏകരാജ്യമായി രാജ്യം; തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് 3200 കിലോ മീറ്റർവേഗത ഉള്ളത്
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നാണ് വിജയകരമായി പരീക്ഷിച്ചത്. ബംഗാൾ ഉൾക്കടലിനു മുകളിൽ നിന്നായിരുന്നു പരീക്ഷണം നടന്നത്. സുഖോയും ബ്രഹ്മോസും തമ്മിൽ സംയോജിപ്പിക്കുന്ന ദൗത്യം നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇനി പോർ വിമാനമായ സുഖോയിൽ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെ ഇന്ത്യൻ സേന വലിയൊരു ശക്തിയാണ് നേടിയത്. ലോകത്ത് തന്നെ ഇതാദ്യമായാണ് ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത്. ഇതോടെ ലോകത്ത് ഈ കഴിവുനേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തംകര,കടൽ,ആകാശം ഇങ്ങനെ മൂന്നിടങ്ങളിൽ നിന്നും ഒരു പോലെ വിക്ഷേപിക്കാൻ കഴിയും. വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് സുഖോയ് 30 - ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം. സൂക്ഷ്മമമായ തീവ്രവാദ ക്യമ്പുകളെ വരെ തകർക്കാൻ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നാണ് വിജയകരമായി പരീക്ഷിച്ചത്.
ബംഗാൾ ഉൾക്കടലിനു മുകളിൽ നിന്നായിരുന്നു പരീക്ഷണം നടന്നത്. സുഖോയും ബ്രഹ്മോസും തമ്മിൽ സംയോജിപ്പിക്കുന്ന ദൗത്യം നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇനി പോർ വിമാനമായ സുഖോയിൽ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെ ഇന്ത്യൻ സേന വലിയൊരു ശക്തിയാണ് നേടിയത്.
ലോകത്ത് തന്നെ ഇതാദ്യമായാണ് ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത്. ഇതോടെ ലോകത്ത് ഈ കഴിവുനേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തംകര,കടൽ,ആകാശം ഇങ്ങനെ മൂന്നിടങ്ങളിൽ നിന്നും ഒരു പോലെ വിക്ഷേപിക്കാൻ കഴിയും.
വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് സുഖോയ് 30 - ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം. സൂക്ഷ്മമമായ തീവ്രവാദ ക്യമ്പുകളെ വരെ തകർക്കാൻ സാധിക്കുന്നതിനാൽ മിസൈലുകൾ ഇന്ത്യൻ പ്രതിരോധ നിരക്ക് തന്നെ ശക്തി പകരുന്നതാണ്. നിലവിൽ വ്യോമസേനയുടെ 42 യുദ്ധ വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിച്ചിട്ടുണ്ട്.ആദ്യം വികസിപ്പിച്ച മിസൈൽ 2.9 ടൺ ഭാരമുള്ളതാണെങ്കിൽ പുതുതായ് വികസിപ്പിച്ചതിന് 2.4 ടൺ ആണ് ഭാരം.