കൊളംബിയ: ബ്രസീൽ പ്രാദേശിക ഫുട്‌ബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയയിൽ തകർന്നുവീണു. ഫുട്‌ബോൾ താരങ്ങൾ അടക്കം 72യാത്രക്കാരും കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യാത്രക്കാരെ കൂടാതെ ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നു.

ബൊളിവിയയിൽ നിന്നു മെഡലിനിലേക്കു പോകുകയായിരുന്ന വിമാനം ആകാശമധ്യേ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. നാളെ നടക്കുന്ന കോപ സുഡാമരിക്കാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ടീം. ബസീലിയൻ ഫുട്‌ബോൾ ക്ലബ്ബ് ഷാഫി കോവിൻസ് റിയൽസ് ക്ലബ് താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.

സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ പോകുകയായിരുന്നു ടീം. വിമാനത്തിന്റെ ഇന്ധനം കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പ്രാദേശിക സമയം അർധരാത്രിയോടടുത്താണ് അപകടമുണ്ടായത്. ലാമിയ എയർലൈൻസ് വിമാനം ആർജെ85 ആണ് അപകടത്തിൽപെട്ടത്.

കോപ്പസുഡ അമേരിക്കയുടെ കലാശപ്പോരാട്ടത്തിലെ ഒന്നാം പാദമത്സരത്തിനായാണ് ടീം കൊളംബിയയിലേക്ക് തിരിച്ചത്. കൊളംബിയയിലെ ക്ലബ്ബ് ടീമായ അത്!ലറ്റികോ നാകിയോനലുമായുള്ള ഒന്നാം പാദ മത്സരം ബുധനാഴച മെഡലിനിലായിരുന്നു നടക്കേണ്ടിയിരുന്നത്. രണ്ടാം പാദം ഡിസംബർ ഏഴിന് ബ്രസീലിലും. ബ്രസീലിലെ സെരി എ ലീഗിൽ കളിക്കുന്ന ടീമാണ് ഷാമി കോവിൻസ് റിയൽസ് ക്ലബ്ബ്.

അപകടത്തിൽ നിന്നും ആരെങ്കിലും രക്ഷപെട്ടോ എന്നത് സംബന്ധിച്ച വിവരം അറിവായിട്ടില്ല. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പത്തോളം പേർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം ഇന്ധനം തീർന്നതു മൂലമാണ് വിമാനം തകർന്നു വീണതെന്ന വിധത്തിലും കൊളംബിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.