- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതാം ക്ലാസിൽ ഏഴിമല സന്ദർശിച്ചതോടെ ആവേശമായി; പൈലറ്റാകാൻ മോഹിച്ചു പൊക്കക്കുറവു മൂലം നടന്നില്ല; പഠിച്ചു മിടുക്കിയായി ബി ടക് റാങ്കും ഇരട്ടസ്വർണവുമായി വീണ്ടും അക്കാദമിയിലേക്ക്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ ഉളിക്കലിലെ ദർശിത ബാബു എന്ന പെൺകുട്ടി ഇന്ത്യൻ നാവിക സേനയുടെ കരുത്തുറ്റ താരമാവുകയാണ്. രാഷ്ട്ര സേവനത്തിന്റെ സാഹസികതയിലേക്ക് ഇരട്ട സ്വർണ്ണവുമായി പുറത്തിറങ്ങുന്ന ഏക വനിതയെന്ന ബഹുമതിയും ദർശിതക്ക് സ്വന്തം. ഏഴിമല നാവിക അക്കാദമിയിൽ നിന്നും 21- ാം ബാച്ചിലെ വനിതാ കേഡറ്റായ ദർശിത നേവൽ ആർക്കിടെ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ ഉളിക്കലിലെ ദർശിത ബാബു എന്ന പെൺകുട്ടി ഇന്ത്യൻ നാവിക സേനയുടെ കരുത്തുറ്റ താരമാവുകയാണ്. രാഷ്ട്ര സേവനത്തിന്റെ സാഹസികതയിലേക്ക് ഇരട്ട സ്വർണ്ണവുമായി പുറത്തിറങ്ങുന്ന ഏക വനിതയെന്ന ബഹുമതിയും ദർശിതക്ക് സ്വന്തം. ഏഴിമല നാവിക അക്കാദമിയിൽ നിന്നും 21- ാം ബാച്ചിലെ വനിതാ കേഡറ്റായ ദർശിത നേവൽ ആർക്കിടെക്ടർ സബ്ബ് ലഫ്റ്റനന്റ് ഓഫീസർ എന്ന പദവിയിലേക്ക് നിയമിക്കപ്പെടുക. രാഷ്ട്ര സേവനത്തിലേക്ക് പാദമൂന്നുമ്പോഴേക്കും ഇത്തരമൊരു തിളക്കം കുടിയേറ്റ ഗ്രാമമായ ഉളിക്കലിൽ മുഴുവൻ പടരുകയാണ്. അടുത്ത മാസം അഞ്ചാം തീയതി വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് ആർക്കിടെക്ടായി ദർശന ചുമതലയേൽക്കും.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഏഴിമല നാവിക അക്കാദമിയിൽ സന്ദർശനം നടത്തിയതാണ് തന്നെ പ്രതിരോധ സേനയിലേക്ക് ആകർഷിച്ചതെന്ന് ദർശിത 'മറുനാടൻ മലയാളി'യോട് പറഞ്ഞു. എയർ ഫോട്ടിസൻ പൈലറ്റാകാനായിരുന്നു മോഹം. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ എൻ.സി.സി.യിൽ ചേർന്നതാണ് തനിക്ക് തന്റെ ആത്മ വിശ്വാസം വളർത്തിയത്. എന്നാൽ ഉയരക്കുറവ് എയർ ഫോഴ്‌സ് പൈലറ്റാകാനുള്ള മോഹത്തിൽ തഴയപ്പെടുകയായിരുന്നു. ദർശിത നിരാശയായില്ല. നാവിക സേനയിൽ ചേരണമെന്ന ആത്മ വിശ്വാസം വർദ്ധിച്ചു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ് കോളേജിൽ ബി.ടെക്. മെക്കാനിക്കൽ എഞ്ചിനീയറിങിനു പഠിക്കുമ്പോൾ നാവിക സേനയുടെ കാമ്പസ് റിക്രൂട്ട്‌മെന്റിന് പങ്കെടുത്തു. ഭോപ്പാലിൽ വച്ചു പരിശീലനത്തിനായി സെലക്ഷൻ ലഭിക്കുകയും ചെയ്തു.
ഇരിട്ടിയിലെ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് സ്‌കൂളിലും മട്ടന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലും പഠിച്ച ദർശിത കലാ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശാസ്ത്രീയ സംഗീതത്തിലും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലും സംസ്ഥാന തലത്തിൽ വിജയം നേടിയിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്, കോളേജ് ഫുട്‌ബോൾ ടീം ക്യാപ്ടൻ, സർവ്വകലാശാല ടീം അംഗം എന്നീ നിലകളിലും തിളങ്ങി ഈ മലയോര പെൺകൊടി. നേരത്തെ എൻ.സി.സി.യിലെ അതി വിശിഷ്ട സേവനത്തിനു ക്യാപ്ടൻ പി.വി. വിക്രം അവാർഡ് നേടിയിരുന്നു. പഠനത്തിൽ മിടുക്കി.യായിരുന്നു ദർശിത. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്സ്, പ്ലസ്സ് ടു പരീക്ഷയിൽ ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയങ്ങളിലും നൂറ് മാർക്ക് നേടിയിരുന്നു. ബി.ടെക്കിൽ അഞ്ചാം റാങ്ക് നേടിയാണ് ദർശിത എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയത്.
നാവിക പരിശീലനത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗത്തിൽ ഓവറോൾ മെറിറ്റും അക്കാദമി വിഭാഗത്തിൽ സതേൺ കമാന്റ് ഫോർ ബെസ്റ്റ് വുമൺ ട്രെയിനിയുമായാണ് ദർശിത ഇരട്ട സ്വർണ്ണമെഡൽ നേടിയത്. സാധാരണ സ്‌കൂളിൽ പഠിച്ചാണ് ദർശിത ഇത്രയും ഉയരങ്ങൾ കീഴടക്കിയത്. ഉളിക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ക്ലാർക്ക് ദിനേശ് ബാബുവിന്റേയും പ്രധാനാദ്ധ്യാപികയായിരുന്ന ലിസിയുടേയും മകളാണ് ദർശിത. ഏക സഹോദരി സിവിൽ സർവ്വീസ് ലക്ഷ്യമിട്ടു ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠനം തുടരുകയാണ്.
നാവിക അക്കാദമിയിലെ അഞ്ചുമാസത്തെ പരിശീലനം തന്നെ തികച്ചും മാറ്റിമറിച്ചെന്ന് ദർശിത. 'ഇവിടെ ആൺ പെൺ വിവേചനമില്ല. വ്യക്തിത്വത്തിൽ നാമറിയാതെ വികാസം വരും. ആത്മവിശ്വാസം കൂടും. സമയത്തെ ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കും'. അച്ഛനമ്മമാരുടെ പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ദർശിത പറയുന്നു.