- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയും തിരിച്ചടിയുമായി ബ്രൂവറി വിവാദം കൊഴുക്കുന്നു; വിവാദം അപ്രസക്തം! ഇപ്പോൾ നൽകിയത് അനുമതി പത്രം മാത്രം; ശ്രീചക്രയ്ക്ക് അനുമതി നൽകിയത് കമ്മീഷണറുടെ റിപ്പോർട്ട് മറികടന്നല്ലെന്നും ഋഷിരാജ് സിങ്; അഴിമതിയിൽ മന്ത്രിമാർക്കെതിരേ കേസെടുക്കാൻ അനുമതി തേടി ഗവർണറെ കണ്ട് ചെന്നിത്തല; ഛാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നൽകുമോ എന്നും ചെന്നിത്തല
തൃശൂർ: ബ്രൂവറി വിവാദത്തിൽ എക്‌സൈസ് കമ്മീഷണറുടെ പ്രതികരണം. ബ്രൂവറി വിവാദം അപ്രസക്തമെന്ന് ഋഷിരാജ് സിങ്. ശ്രീചക്രയ്ക്ക് അനുമതി നൽകിയത് കമ്മീഷണറുടെ റിപ്പോർട്ട് മറികടന്നല്ലെന്നും ഇപ്പോൾ നൽകിയത് അനുമതി പത്രം മാത്രമെന്നും ഋഷിരാജ് സിങ് പറഞ്ഞു. അന്തിമ ലൈസൻസിന് വിവിധ വകുപ്പുകളുടെ അനുമതി വേണമെന്നും ഋഷിരാജ് സിങ് വാർത്താകുറിപ്പിൽ പറഞ്ഞു. അതേസമയം സർക്കാർ ഡിസ്റ്റിലറി പോലും പ്രവർത്തിപ്പിക്കാതെയാണ് രഹസ്യമായി ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് ചെന്നിത്തല ആരോപിച്ചു. നിലവിൽ കേരളത്തിനു പുറത്തുനിന്നും മദ്യം വാങ്ങേണ്ട ഒരു ആവശ്യവുമില്ല. എട്ടുശതമാനത്തിന്റെ കുറവേ ഇവിടുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ബ്രൂവറി അനുവദിക്കാൻ എക്‌സൈസ് വകുപ്പ് മേധാവി ഋഷിരാജ് സിങ് എങ്ങനെ അനുമതി നൽകിയെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂർ ബോട്ടിലിങ് യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ജൂലയ് 12ന് ലഭിച്ചെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സമ്മതിച
തൃശൂർ: ബ്രൂവറി വിവാദത്തിൽ എക്‌സൈസ് കമ്മീഷണറുടെ പ്രതികരണം. ബ്രൂവറി വിവാദം അപ്രസക്തമെന്ന് ഋഷിരാജ് സിങ്. ശ്രീചക്രയ്ക്ക് അനുമതി നൽകിയത് കമ്മീഷണറുടെ റിപ്പോർട്ട് മറികടന്നല്ലെന്നും ഇപ്പോൾ നൽകിയത് അനുമതി പത്രം മാത്രമെന്നും ഋഷിരാജ് സിങ് പറഞ്ഞു. അന്തിമ ലൈസൻസിന് വിവിധ വകുപ്പുകളുടെ അനുമതി വേണമെന്നും ഋഷിരാജ് സിങ് വാർത്താകുറിപ്പിൽ പറഞ്ഞു.
അതേസമയം സർക്കാർ ഡിസ്റ്റിലറി പോലും പ്രവർത്തിപ്പിക്കാതെയാണ് രഹസ്യമായി ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് ചെന്നിത്തല ആരോപിച്ചു. നിലവിൽ കേരളത്തിനു പുറത്തുനിന്നും മദ്യം വാങ്ങേണ്ട ഒരു ആവശ്യവുമില്ല. എട്ടുശതമാനത്തിന്റെ കുറവേ ഇവിടുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ബ്രൂവറി അനുവദിക്കാൻ എക്‌സൈസ് വകുപ്പ് മേധാവി ഋഷിരാജ് സിങ് എങ്ങനെ അനുമതി നൽകിയെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂർ ബോട്ടിലിങ് യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ജൂലയ് 12ന് ലഭിച്ചെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സമ്മതിച്ചിരുന്നു. എന്നാൽ സ്ഥലം സംബന്ധിച്ച വിവരങ്ങൾ കമ്പിനി സമർപ്പിച്ചിരുന്നില്ല. കമ്പിനി സമർപ്പിക്കുന്ന വിവരങ്ങൾ തൃപ്തികരമാണെങ്കിൽ അനുമതിക്ക് 24 മണിക്കൂർ മതി. വ്യവസായ വകുപ്പിന്റെയോ കിൻഫ്രയുടെയോ സ്ഥലം വിട്ടുകൊടുത്തിട്ടില്ലെന്ന് തൃശൂരിലെ ജില്ലാ വ്യവസായ കേന്ദ്രം മാനേജരും വ്യക്തമാക്കിയിരുന്നു.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ടും പ്ലാനും മറ്റ് അനുബന്ധരേഖകളും ചട്ടപ്രകാരം ഹാജരാക്കുന്നതിന് ബന്ധപ്പെട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ നൽകിയിട്ടുള്ളത് അനുമതി പത്രം മാത്രമാണ്. ഇനി പന്ത്രണ്ടോളം വകുപ്പുകളുടെയടക്കം അനുമതി ലഭ്യമായാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളു.
ഈ വകുപ്പുകളുടെ അനുമതിപത്രം ലഭിച്ചില്ലെങ്കിൽ ഇപ്പോൾ സർക്കാർ നൽകിയ അനുമതിപത്രം ഏതു ഘട്ടത്തിലും റദ്ദാകുന്നതാണ്. എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മറി കടന്നാണ് സർക്കാർ ഉത്തരവായത് എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അപേക്ഷകളിൽ ചട്ടപ്രകാരമാണ് പ്രാഥമികമായി അനുമതി നൽകിയിട്ടുള്ളത്. നാളിതുവരെ ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ചർച്ചകൾ അപ്രസക്തവും അനവസരത്തിലുള്ളതുമാണെന്ന് എക്‌സൈസ് കമ്മീഷണർ വിശദീകരിച്ചു.
1999ന് ശേഷം ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ ആന്റണി സർക്കാറിന്റെ കാലത്ത് 2003ൽ തൃശൂരിൽ ഒരു ബ്രൂവറിക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് രേഖകൾ സഹിതം എൽഡിഎഫ് എതിർവാദമുന്നയിച്ചു.ഇതിന് മറുപടിയായാണ് 98ൽ ഇ.കെ നായനാർ സർക്കാർ ഇതേ ബ്രൂവറിക്ക് അനുമതി നൽകിയ രേഖകളുമായി പ്രതിപക്ഷവും തിരിച്ചടിച്ചത്.
ഇപ്പോൾ ബ്രൂവറികൾക്കു നൽകിയത് തത്ത്വത്തിലുള്ള അനുമതി മാത്രമാണ്. പ്രവർത്തനം ആരംഭിക്കാൻ ഇതു മതിയാകില്ല. ഇക്കാര്യമറിയാവുന്ന ചെന്നിത്തല നുണ ആവർത്തിച്ച് സത്യമാക്കാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും എക്‌സൈസ് വകുപ്പ് കുറ്റപ്പെടുത്തുന്നു.1998-ൽ നായനാർ സർക്കാർ നൽകിയത് തത്ത്വത്തിലുള്ള അനുമതി മാത്രമാണ്. അന്തിമാനുമതിയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ചെന്നിത്തല മറക്കുകയാണ്- പത്രക്കുറിപ്പിൽ എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.
ബ്രൂവറി അഴിമതിയിൽ മന്ത്രിമാർക്കെതിരേ കേസെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവർണറെ കാണുകയും ചെയ്തു. എക്‌സൈസ് വകുപ്പ് വാർത്താക്കുറിപ്പിറക്കി തന്നെ അപമാനിച്ചെന്നും വകുപ്പ് സെക്രട്ടറിക്കെതിരെ പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്പനിക്കാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇ.കെ. നായനാർ സർക്കാരാണ് ബ്രൂവറികൾക്ക് അനുമതി നൽകിയത്. പിന്നീട് അതിന്റെ സ്വാഭാവിക നടപടികൾ മാത്രമാണ് എ.കെ. ആന്റണി സർക്കാരിന്റെ കാലത്തുണ്ടായത്. എന്നാൽ ഇക്കാര്യം ആന്റണിയുടെ തലയിൽകെട്ടിവച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നൽകുമോയെന്ന് ആരെങ്കിലും ചിന്തിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
Next Story