- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ് സംഭവിച്ചാൽ സമ്പദ് വ്യവസ്ഥ തകരുമെന്ന് ഭയപ്പെട്ടവർ അറിയുക; രണ്ട് ദിവസത്തെ ആശങ്കയ്ക്ക് ശേഷം വിപണി വീണ്ടും ഉണർന്നു; പൗണ്ടിനും കുതിപ്പ്
ബ്രെക്സിറ്റ് സംഭവിച്ചാൽ യുകെയിലെ സമ്പദ് വ്യവസ്ഥയിൽ താൽക്കാലിക പ്രശ്നങ്ങളേയുണ്ടാവുകയുള്ളൂവെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുകൊണ്ട് നേട്ടമാണുണ്ടാവുകയെന്നുമുള്ള പ്രവചനങ്ങൾ യാഥാർത്ഥ്യമാകാൻ തുടങ്ങിയെന്നാണ് വിപണിയിലെ ഏറ്റവും പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. തൽഫലമായി രണ്ട് ദിവസത്തെ ആശങ്കയ്ക്ക് ശേഷം വിപണി വീണ്ടും ഉയർന്നിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ ഫലമായി 31 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് താണ് പോയിരുന്ന പൗണ്ടിനും കുതിപ്പുണ്ടായിരിക്കുകയാണിപ്പോൾ. ബ്രെക്സിറ്റ് സംഭവിച്ചാൽ സമ്പദ് വ്യവസ്ഥ തകരുമെന്ന് ഭയന്നവർക്കും അത്തരത്തിൽ പ്രവചിച്ചവർക്കും ശക്തമായ തിരിച്ചടിയാണിതിലൂടെ ഉണ്ടായിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ തകർച്ചകളിൽ നിന്നും ബ്ലൂ-ചിപ്പ് കമ്പനികൾ ഇന്നലെ കരകയറാൻ തുടങ്ങിയിട്ടുണ്ട്.ബ്രെക്സിറ്റിനെ തുടർന്ന് താഴ്ചയിലായിരുന്നു എഫ്ടിഎസ്ഇ 3.6 ശതമാനം ഉയരുകയും 6360 പ പോയിന്റ്സിലെത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എഫ്ടിഎസ്ഇ എത്തിയി
ബ്രെക്സിറ്റ് സംഭവിച്ചാൽ യുകെയിലെ സമ്പദ് വ്യവസ്ഥയിൽ താൽക്കാലിക പ്രശ്നങ്ങളേയുണ്ടാവുകയുള്ളൂവെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുകൊണ്ട് നേട്ടമാണുണ്ടാവുകയെന്നുമുള്ള പ്രവചനങ്ങൾ യാഥാർത്ഥ്യമാകാൻ തുടങ്ങിയെന്നാണ് വിപണിയിലെ ഏറ്റവും പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. തൽഫലമായി രണ്ട് ദിവസത്തെ ആശങ്കയ്ക്ക് ശേഷം വിപണി വീണ്ടും ഉയർന്നിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ ഫലമായി 31 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് താണ് പോയിരുന്ന പൗണ്ടിനും കുതിപ്പുണ്ടായിരിക്കുകയാണിപ്പോൾ. ബ്രെക്സിറ്റ് സംഭവിച്ചാൽ സമ്പദ് വ്യവസ്ഥ തകരുമെന്ന് ഭയന്നവർക്കും അത്തരത്തിൽ പ്രവചിച്ചവർക്കും ശക്തമായ തിരിച്ചടിയാണിതിലൂടെ ഉണ്ടായിരിക്കുന്നത്.
ബ്രെക്സിറ്റിനെ തുടർന്നുണ്ടായ തകർച്ചകളിൽ നിന്നും ബ്ലൂ-ചിപ്പ് കമ്പനികൾ ഇന്നലെ കരകയറാൻ തുടങ്ങിയിട്ടുണ്ട്.ബ്രെക്സിറ്റിനെ തുടർന്ന് താഴ്ചയിലായിരുന്നു എഫ്ടിഎസ്ഇ 3.6 ശതമാനം ഉയരുകയും 6360 പ പോയിന്റ്സിലെത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എഫ്ടിഎസ്ഇ എത്തിയിരിക്കുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റിൽ അടിസ്ഥാനപലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന ആശങ്ക മൂലമാണ് ബ്രെക്സിറ്റിനെ തുടർന്ന് ഇത്തരം പ്രതിസന്ധികൾ വിപണിയിൽ താൽക്കാലികമായെങ്കിലും ഉടലെടുത്തതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ബിഒഇ അടിസ്ഥാന പലിശ നിരക്ക് 0.5 ശതമാനത്തിൽ നിലനിർത്തിയിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടായ അനിശ്ചിതത്വത്തെ അതിജീവിച്ച് സമ്പദ് ഘടനയിൽ സുസ്ഥിരത വരുത്താനായി പലിശനിരക്ക് ബാങ്ക് പൂജ്യം ശതമാനത്തിലേക്ക് താഴ്‌ത്തുമെന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.
പൗണ്ട് സ്റ്റെർലിംഗും മെച്ചപ്പെടുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. തൽഫലമായി പൗണ്ട് വിലയിൽ 1.3 ശതമാനം വർധനവുണ്ടാവുകയും പൗണ്ട് വില 1.35 ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. 31 വർഷത്തെ ഏറ്റവും താഴോട്ട് പൗണ്ട് വില ഇടിഞ്ഞതിന് ശേഷമാണ് ഈ തിരിച്ച് വരവെന്നതിനാൽ ഇതിന് പ്രാധാന്യമേറെയുണ്ട്. സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന്റെ ശക്തമായ സൂചനയായിട്ടാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഇതിനെ പരിഗണിച്ച് വരുന്നത്.എഫ്ടിഎസ്ഇ 250നെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ഒരു ബാരോമീറ്ററായാണ് പരിഗണിച്ച് വരുന്നത്. ഇതിൽ കഴിഞ്ഞ ദിവസം 500 പോയിന്റ് ഉയർച്ചയുണ്ടാവുകയും 16,002ൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ബ്രെക്സിറ്റിനെ തുടർന്ന് ഏറ്റവും ഭീഷണിപ്പെടുത്തുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് ടെലികോംഭീമനായ വോഡഫോൺ ആണ്. ബ്രെക്സിറ്റ് മൂലമുള്ള പ്രത്യാഘാതങ്ങൾ കാരണം തങ്ങൾ ഹെഡ്ക്വാർട്ടേഴ്സ് ബ്രിട്ടനിൽ നിന്നും മാറ്റിയേക്കുമെന്ന് വരെ അവർ മുന്നറിയിപ്പേകിയിരുന്നു. ഇനി യുകെ യൂറോപ്യൻ യൂണിയനുമായി നടത്തുന്ന വിലപേശലിലെ ഫലങ്ങൾക്കനുസരിച്ചായിരിക്കും തങ്ങളുടെ തീരുമാനങ്ങൾ നിശ്ചയിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ബ്രെക്സിറ്റിന് ശേഷമുണ്ടായ തകർച്ചയിൽ നിന്നും മാർക്കറ്റ് നിർണായകമായ തിരിച്ച് വരവ് പ്രകടമാക്കിയിരുന്നത് ചൊവ്വാഴ്ചയായിരുന്നു. ഇതിനോടനുബന്ധിച്ച് എഫ്ടിഎസ്ഇ 100 ഇൻഡക്സ് 2.64 ശതമാനം ഉയർന്നിരുന്നു. ബ്രെക്സിറ്റിനെ തുടർന്ന് യുകെ ബ്ലൂ ചിപ്പ് ഫേമുകൾക്ക് നഷ്ടപ്പെട്ടിരുന്ന 41 ബില്യൺ പൗണ്ട് മൂല്യം തിരിച്ച് ലഭിക്കുകയും ചെയ്തിരുന്നു. ബ്രെക്സിറ്റിനെ തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ സ്റ്റോക്ക് മാർക്കറ്റിൽ 5.62 ശതമാനം ഇടിവുണ്ടായിരുന്നു. അതിൽ നിന്നുള്ള തിരിച്ച് വരവാണ് സ്റ്റോക്ക് മാർക്കറ്റ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടിപ്പിച്ചിരിക്കുന്നത്. സ്റ്റെർലിങ് കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമുണ്ടായ കടുത്ത തകർച്ചയിൽ നിന്നാണ് ചൊവ്വാഴ്ച കരകയറിയിരിക്കുന്നത്.
ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടൻ യൂണിയനുമായി ഏത് തരത്തിലുള്ള കരാറുകളാണ് ഉണ്ടാക്കുകയെന്നതിന് അനുസരിച്ചായിരിക്കും വോഡഫോണിന് പുറമെ മറ്റ് വിവിധ കമ്പനികളും യുകെയിൽ അവയുടെ പ്രവർത്തനം തുടരേണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്ന സൂചന ലഭിച്ചിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യ നിയമം സ്വീകരിച്ചാൽ മാത്രമേ ബ്രിട്ടന് യൂറോപ്പിന്റെ സിംഗിൾ മാർക്കറ്റിന്റെ ആനുകൂല്യം അനുഭവിക്കാൻ ബ്രിട്ടനെ അനുവദിക്കേണ്ടതുള്ളൂവെന്നാണ് ഇന്നലെ ബ്രസൽസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഡേവിഡ് കാമറോണില്ലാതെയുള്ള യൂറോപ്യൻ യൂണിയന്റെ ആദ്യ മീറ്റിങ് ബ്രസൽസിൽ ചേർന്നപ്പോഴാണ് അവർ ഈ നിർണായക തീരുമാനമെടുത്തിരിക്കുന്നത്. ഒരു നോൺ-യൂറോപ്യൻ യൂണിയൻ അംഗമെന്ന നിലയിൽ യൂറോപ്യൻ യൂണിയന്റെ താരിഫ് രഹിത വ്യാപാര മേഖലയുടെ ആനുകൂല്യമനുഭവിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിയമങ്ങൾ പിന്തുടരുന്ന കാര്യത്തിൽ യുകെയ്ക്ക് യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നാണ് 27 രാജ്യങ്ങളിലെ നേതാക്കളും പറയുന്നത്. ഏതായാലും ഇക്കാര്യത്തിൽ വരും നാളുകളിൽ നടക്കുന്ന ചർച്ചകളും കരാറുകളും യുകെയിലെ വിപണിയെയും സമ്പദ് വ്യവസ്ഥയെയും നിർണായകമായി സ്വാധീനിക്കുമെന്നാണ് സാമ്പത്തിക് വിദഗ്ദ്ധർ പറയുന്നത്.