- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ തടസ്സങ്ങളും ആശങ്കകളും ഒടുവിൽ നീങ്ങി; ബ്രെക്‌സിറ്റ് ബിൽ പാർലമെന്റ് പാസ്സാക്കിയതത് 114-നെതിരെ 498 വോട്ടുകളോടെ; ബ്രെക്‌സിറ്റ് പ്ലാൻ ഇന്നോ നാളെയോ പ്രഖ്യാപിക്കും; മാർച്ച് മുതൽ രണ്ടു വർഷം കൊണ്ട് ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തേയ്ക്ക്; പൗണ്ട് വിപണി വിലയുടെ ചാഞ്ചാട്ടത്തിന് ഈ ആഴ്ച അന്ത്യമാകും
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുകയെന്ന ജനതയുടെ ആഗ്രഹത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ സമ്പൂർണാംഗീകാരം. യൂറോപ്യൻ യൂണിയൻ വിടണോ വേണ്ടയോ എന്ന ഹിതപരിശോധനയിൽ വേണമെന്ന് വാദിച്ചവർക്ക് നേരീയ ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കിൽ, പാർലമെന്റ് വമ്പൻ ഭൂരിപക്ഷത്തോടെയാണ് ബ്രെക്‌സിറ്റ് ബില്ലിന് അനുമതി നൽകിയത്. ആർട്ടിക്കിൾ 50 പാസ്സാക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബ്രെക്‌സിറ്റ് തീരുമാനം 114-നെതിരെ 498 വോട്ടുകൾക്ക് പാസ്സായി. റിമെയ്ൻ പക്ഷക്കാരുടെ പ്രതീക്ഷയുടെ അവസാനത്തെ കണികയും ഇതോടെ ഇല്ലാതായി. ജൂൺ 23-ന് നടന്ന ഹിതപരിശോധനയ്ക്കുശേഷം റിമെയ്ൻ പക്ഷക്കാർ കോടതിയെ സമീപിച്ചതോടെയാണ് ബ്രെക്‌സിറ്റ് ബില്ലിന് പാർമെന്റിന്റെ അംഗീകാരം തേടേണ്ടിവന്നത്. ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും പാർലമെന്റിന്റെ അംഗീകാരം വേണമെന്ന് തീരുമാനിച്ചപ്പോൾ, ബ്രെക്‌സിറ്റ് അട്ടിമറിക്കപ്പെടുമോ എന്ന സംശയം പോലുമുയർന്നു. എന്നാൽ, ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെകൂടി അംഗീകാരത്തോടെ പാർലമെന്റ് ബ്രെക്‌സിറ്റുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരു
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുകയെന്ന ജനതയുടെ ആഗ്രഹത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ സമ്പൂർണാംഗീകാരം. യൂറോപ്യൻ യൂണിയൻ വിടണോ വേണ്ടയോ എന്ന ഹിതപരിശോധനയിൽ വേണമെന്ന് വാദിച്ചവർക്ക് നേരീയ ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കിൽ, പാർലമെന്റ് വമ്പൻ ഭൂരിപക്ഷത്തോടെയാണ് ബ്രെക്‌സിറ്റ് ബില്ലിന് അനുമതി നൽകിയത്. ആർട്ടിക്കിൾ 50 പാസ്സാക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബ്രെക്‌സിറ്റ് തീരുമാനം 114-നെതിരെ 498 വോട്ടുകൾക്ക് പാസ്സായി. റിമെയ്ൻ പക്ഷക്കാരുടെ പ്രതീക്ഷയുടെ അവസാനത്തെ കണികയും ഇതോടെ ഇല്ലാതായി.
ജൂൺ 23-ന് നടന്ന ഹിതപരിശോധനയ്ക്കുശേഷം റിമെയ്ൻ പക്ഷക്കാർ കോടതിയെ സമീപിച്ചതോടെയാണ് ബ്രെക്‌സിറ്റ് ബില്ലിന് പാർമെന്റിന്റെ അംഗീകാരം തേടേണ്ടിവന്നത്. ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും പാർലമെന്റിന്റെ അംഗീകാരം വേണമെന്ന് തീരുമാനിച്ചപ്പോൾ, ബ്രെക്‌സിറ്റ് അട്ടിമറിക്കപ്പെടുമോ എന്ന സംശയം പോലുമുയർന്നു. എന്നാൽ, ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെകൂടി അംഗീകാരത്തോടെ പാർലമെന്റ് ബ്രെക്‌സിറ്റുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
ഭരണഘടനാ ഭേദഗതിക്കായുള്ള ആദ്യഘട്ട വോട്ടെടുപ്പ് 100-നെതിരെ 336 വോട്ടുകൾക്കും രണ്ടാം വോട്ടെടുപ്പ് 114-നെതിരെ 498 വോട്ടുകൾക്കും പാസ്സായി. വോട്ടെടുപ്പിൽ അനുകൂല നിലപാടെടുക്കാൻ ലേബർ പാർട്ടി നേതാവ് കോർബിൻ വിപ്പ് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഷാഡോ മന്ത്രിസഭയിലെ പലരും രാജിവെക്കുകയും ചെയ്തു. വോട്ടെടുപ്പിന് തൊട്ടുമുമ്പും രണ്ട് എംപിമാർ കൂടി രാജിവച്ചു. ഡോൺ ബട്‌ലറും റേച്ചൽ മാസ്‌കെലുമാണ് രാജിവച്ചത്. വോട്ടെടുപ്പ് പൂർത്തിയായതോടെ കൂടുതൽ പേർ രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. ബ്രെക്‌സിറ്റിനെതിരെ വോട്ട് ചെയ്തവരിൽ ഒരു ടോറി എംപിയുമുണ്ട്. യൂറോപ്യൻ വാദിയായ ക്ലെൻ ക്ലാർക്കാണ് റിമെയ്‌ന് അനുകൂലമായി വോട്ട് ചെയ്തത്.
പാർലമെന്റിൽ രണ്ടുദിവസത്തെ ചൂടേറിയ വാഗ്വാദത്തിനുശേഷമാണ് ബിൽ വോട്ടിനിട്ടത്. ഭരണകക്ഷി എംപിമാർക്കുനേരെ അസഭ്യവർഷംവരെയുണ്ടായി. വോട്ടെടുപ്പ് ഫലം സ്പീക്കർ പ്രഖ്യാപിക്കവെ, ഒരു ലേബർ പാർട്ടി എംപി ആത്മഹത്യാഭീഷണി പോലും മുഴക്കുകയുണ്ടായി. എന്നാൽ, യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുകയെന്ന ജനഹിതം നടപ്പിലാക്കുന്നതിന് ഇതൊന്നും തടസ്സമായില്ലെന്നുമാത്രം. ചരിത്രമുഹൂർത്തമെന്നാണ് ഇതിനെ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്.
ബ്രെക്‌സിറ്റ് എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച പദ്ധതിരേഖ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. എന്നാൽ, ബ്രെക്‌സിറ്റ് പ്ലാനുകളിൽ ഭരണപക്ഷത്തുതന്നെ ഒത്തൊരുമയിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചനകൾ. മുൻ ധനകാര്യമന്ത്രി ജോർജ് ഒസ്‌ബോണടക്കമുള്ളവർ ഇപ്പോഴും സർക്കാരിന്റെ പ്ലാനുമായി യോജിക്കുന്നില്ല. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെക്കാൾ പ്രാധാന്യകതത്തോടെ ബ്രെക്‌സിറ്റിനെ കാണുന്ന നിലപാട് അംഗീകരികക്കാനാവില്ലെന്ന് ഒസ്‌ബോൺ പറഞ്ഞു.
വോട്ടെടുപ്പ് പൂർത്തിയായതോടെ ബ്രെക്‌സിറ്റിന് മുന്നിലുണ്ടായിരുന്ന വലിയ കടമ്പ മറികടക്കാൻ തെരേസ മെയ്‌ക്ക് സാധിച്ചു. മാർച്ചുമുതൽ ബ്രെക്‌സിറ്റിനുവേണ്ടിയുള്ള നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുപോകും. രണ്ടുവർഷം കൊണ്ട് ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ പൂർണമായും യൂറോപ്പിന് പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.