- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റിനു വിലങ്ങിട്ടു ഹൈക്കോടതി; പാർലമെന്റ് പാസാക്കാതെ ബ്രെക്സിറ്റ് പാടില്ലെന്നു വിധി; ഭൂരിപക്ഷം എംപിമാരും ബ്രെക്സിറ്റിന് എതിരായതിനാൽ ബ്രെക്സിറ്റ് മുടങ്ങിയേക്കും; സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് തെരേസ മേ; വിധികേട്ട ഉടൻ പൗണ്ട് വില ഉയർന്നു
ലണ്ടൻ: ബ്രെക്സിറ്റിന് അനുകൂലമായി യുകെയിലെ ജനങ്ങൾ എഴുതിയ വിധി വെറുതെയായേക്കുമെന്ന് സൂചന. ജൂൺ 23ന് 48ന് എതിരെ 52 ശതമാനം പേർ വോട്ട് ചെയ്തു നേടിയ ബ്രെക്സിറ്റ് വിജയം ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. ഇത്രയും നിർണ്ണായകമായ ഒരു തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയും മന്ത്രിമാരും ചേർന്നല്ലെന്നും പാർലിമെന്റിൽ വോട്ടിന്റെ തീരുമാനം എടുക്കാവു എന്നുമാണ് ഇന്നു ഹൈക്കോടതി വിധി എഴുതിയത്. ഭരണകക്ഷിയായ കൺസർവേറ്റുകളും പ്രതിപക്ഷമായ ലേബറും ലിബർ ഡെമോക്രാറ്റുകളും ബ്രെക്സിറ്റിന് എതിരായിരുന്നതിനാൽ പാർലിമെന്റിൽ ബ്രെക്സിറ്റ് വിജയിച്ചേക്കില്ലെന്നു വ്യക്തമായതോടെ റഫറണ്ടം ഫലത്തിൽ റദ്ദാവുകയാണ്. കോടതി വിധി വന്നതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അമേരിക്കയും അടക്കമുള്ള പാശ്ചാത്യ ശക്തികൾ ആഹ്ലാദത്തിലായി. കോടതി വിധി വന്ന ഉടൻ ഓഹരി വിപണിയിൽ മാത്രമല്ല പൗണ്ടിനും വില ഉയർന്നുതുടങ്ങി. ബ്രെക്സിറ്റിന് തൊട്ടുമുമ്പ് വരെ പൗണ്ട് വില 100 രൂപയ്ക്ക് അടുത്തായിരുന്നു. ബ്രെക്സിറ്റ് വിധി എഴുത്തോടെ ഏതാണ്ട് 20 രൂപ കുറഞ്ഞ് 80 ആയി മാറിയിര
ലണ്ടൻ: ബ്രെക്സിറ്റിന് അനുകൂലമായി യുകെയിലെ ജനങ്ങൾ എഴുതിയ വിധി വെറുതെയായേക്കുമെന്ന് സൂചന. ജൂൺ 23ന് 48ന് എതിരെ 52 ശതമാനം പേർ വോട്ട് ചെയ്തു നേടിയ ബ്രെക്സിറ്റ് വിജയം ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. ഇത്രയും നിർണ്ണായകമായ ഒരു തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയും മന്ത്രിമാരും ചേർന്നല്ലെന്നും പാർലിമെന്റിൽ വോട്ടിന്റെ തീരുമാനം എടുക്കാവു എന്നുമാണ് ഇന്നു ഹൈക്കോടതി വിധി എഴുതിയത്. ഭരണകക്ഷിയായ കൺസർവേറ്റുകളും പ്രതിപക്ഷമായ ലേബറും ലിബർ ഡെമോക്രാറ്റുകളും ബ്രെക്സിറ്റിന് എതിരായിരുന്നതിനാൽ പാർലിമെന്റിൽ ബ്രെക്സിറ്റ് വിജയിച്ചേക്കില്ലെന്നു വ്യക്തമായതോടെ റഫറണ്ടം ഫലത്തിൽ റദ്ദാവുകയാണ്.
കോടതി വിധി വന്നതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അമേരിക്കയും അടക്കമുള്ള പാശ്ചാത്യ ശക്തികൾ ആഹ്ലാദത്തിലായി. കോടതി വിധി വന്ന ഉടൻ ഓഹരി വിപണിയിൽ മാത്രമല്ല പൗണ്ടിനും വില ഉയർന്നുതുടങ്ങി. ബ്രെക്സിറ്റിന് തൊട്ടുമുമ്പ് വരെ പൗണ്ട് വില 100 രൂപയ്ക്ക് അടുത്തായിരുന്നു. ബ്രെക്സിറ്റ് വിധി എഴുത്തോടെ ഏതാണ്ട് 20 രൂപ കുറഞ്ഞ് 80 ആയി മാറിയിരുന്നു. ഇന്ന് രാവിലെ വിധി വന്നതോടെ പൗണ്ട് വില വീണ്ടും ഉയർന്നു തുടങ്ങി. ബ്രെക്സിറ്റ് നടക്കില്ല എന്നുറപ്പായാൽ വീണ്ടും വില ഉയർന്നേക്കും. ബ്രെക്സിറ്റിന്റെ നടപടിക്രമങ്ങൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമാകും.
പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ രാജി വച്ചതും, പകരം തെരേസ മേ ചുമതല ഏറ്റതും ബ്രെക്സിറ്റ് ജനവിധിയെ തുടർന്നായിരുന്നു. കാമറോണും മേയും ഒരേപോലെ റിമെയിൻ ക്യാമ്പിന് വേണ്ടി നിന്നെങ്കിലും തോൽവി ഉണ്ടായപ്പോള് ആണ് രാജി വച്ചത്. ബ്രെക്സിറ്റിന് നേതൃത്വം നൽകിയ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകാൻ ശ്രമിച്ചെങ്കിലും നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ തെരേസ മേ പ്രധാനമന്ത്രിയാവുകയായിരുന്നു. ഈ നാടകങ്ങൾ എല്ലാം ഇപ്പോൾ അപ്രസക്തമായിരിക്കുകയാണ്. ജനവിധിയിൽ ഉറച്ച് നിൽക്കുമെന്നും ബ്രെക്സിറ്റ് നടപ്പിലാക്കലുമായി മുമ്പോട്ട് പോകാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നുമാണ് തെരേസ മേ വിധിയോടുള്ള പ്രതികരണമായി പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ആത്മാർത്ഥത പലരും സംശയിക്കുന്നുണ്ട്.
1972 ലെ ആക്ട് പ്രകാരം സർക്കാരിന്റെ വാദങ്ങൾക്ക് പിന്തുണ നൽകുന്ന യാതൊരു കാര്യവും ഇല്ലെന്നാണ് സുപ്രീം കോടതി വിധി, പാർലമെന്റ് പാസാക്കാത്ത നിയമം നടപ്പിലാക്കാൻ സാധീക്കില്ലെന്നു കോടതി പ്രക്യാപിച്ചപ്പോൾ വിധിയിൽ സർക്കാർ നിരാശരാണെന്ന് സർക്കാർ വക്താവ് കോടതിയെ അറിയിച്ചു. പാർലമെന്റ് ആക്ട് അംഗീകരിച്ച പ്രകാരമാണ് രാജ്യം യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകാൻ ആഗ്രഹിക്കുന്നത് എന്നാണ് സർക്കാർ അറിയിച്ചത്. ബ്രെക്‌സിറ്റിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ വിധിയും വന്നു കഴിഞ്ഞു. പാർലമെന്റിൽ പാസാക്കാതെ രാജ്യത്തെ ബ്രസൽസ് ബ്ലോക്കിൽ നിന്നും വേർപെടുത്താൻ തെരേസ സർക്കാരിന് സാധിക്കില്ലെന്ന് തെളിഞ്ഞ കഴിഞ്ഞെന്നാണ് ബ്രെക്സിറ്റിൽ നിന്നും പുറത്ത് പോകേണ്ടെന്ന് വാദിച്ച ഭൂരിഭാഗം പേരും വിധി വന്നപ്പോൾ പ്രതികരിച്ചത്.
രാവിലെ 10 മണിക്കാണ് ലോർഡ് ചീഫ് ജസ്റ്റിസ് ലോർഡ് തോമസ്, മാസ്റ്റർ ഓഫ് ദി റോൾസ് സർ ടെറൻസ് എതേർടൻ, ലോർഡ് ജസ്റ്റിസ് സെയിൽസ് എന്നിവർ ചേർന്ന് പ്രഖ്യാപിച്ചത്. ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാനേജരായ ഗിന മില്ലെറിന്റെ നേതൃത്ത്വത്തിലുള്ള നിരവധി പേർ സമർപ്പിച്ച ഹർജിയുടെ മേലാണ് ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചത്. ആർട്ടിക്കിൾ 50ലൂടെ യുകെയെ യൂണിയന് പുറത്തെത്തിക്കാനുള്ള തെരേസയുടെ നീക്കത്തിന്റെ നിയമസാധുതയായിരുന്നു ഇവർ ഈ ഹർജിയിലൂടെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നത്. പാർലിമെന്റിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തെരേസയ്ക്ക് ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ നടത്താൻ നിയമാധികാരമില്ലെന്ന ഹർജിക്കാരുടെ വാദമാണ് വിജയിച്ചിരിക്കുന്നത്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ സമിശ്രാഭിപ്രായമാണ് സാമ്പത്തിക വിദഗ്ദർക്കുള്ളത്. 800 ഇന്ത്യൻ കമ്പനികളാണ് ബ്രിട്ടൺ കേന്ദ്രീകരിച്ച് യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നത്. ഓട്ടോമൊബൈൽ സെക്ടറിലുള്ള ടാറ്റ ഉൾപ്പെടെയുള്ള ഈ കമ്പനികളെ ബ്രക്സിറ്റ് മോശമായി ബാധിക്കുമെന്നാണ് കരുതുന്നത്.. യൂറോപ്യൻ യൂണിയന്റേയും ബ്രിട്ടന്റെയും നികുതികളിലും വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങളിലും വരുന്ന മാറ്റങ്ങൾ ഓട്ടോമൊബൈൽ മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കും. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ തന്ത്രപ്രധാന പങ്കാളിയെ കണ്ടത്തേണ്ടി വരും.
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ലോകം കരകയറിവരുന്നതിനിടെയുള്ള ബ്രിട്ടന്റെ ഹിതം ആഗോളസാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് ബ്രിട്ടൺ പുറത്ത് വരുന്നത് ഇന്ത്യക്ക് വാണിജ്യ തൊഴിൽ മേഖലകളിൽ ഗുണം ചെയ്യുമെന്നാണ് മറ്റൊരു വാദം.