- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹദിനത്തിലെ വിരുന്നു സൽക്കാരത്തിനിടെ മദ്യലഹരിയിൽ വാക്കുതർക്കം; വിവാഹവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്കെടുത്ത് വരനു നേരെ ചൂണ്ടി നവവധു
ടെന്നിസി: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വരന് നേരെ തോക്കുചൂണ്ടിയ വധു അറസ്റ്റിലായി. അമേരിക്കയിലെ ടെന്നിസിയിൽ വെച്ച് നടന്ന കെയ്റ്റ് പ്രിച്ചാഡ്- ജെയിംസ് ബർട്ടൺസ് എന്നിവരുടെ വിവാഹത്തിനിടയിലാണ് അതിഥികളെ ഞെട്ടിച്ചുകൊണ്ട് അത്യധികം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹത്തിന് ശേഷം മദ്യപിച്ച വരനും വധുവും സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് വധു വിവാഹവസ്ത്രത്തിനുള്ളിൽ നിന്ന് തോക്കെടുത്ത് വരന് നേരെ ചൂണ്ടി. ഭാഗ്യത്തിന് തോക്ക് ലോഡ് ചെയ്തിരുന്നില്ല. എന്നാൽ ഉടൻതന്നെ തോക്ക് ലോഡുചെയ്ത വധു ശൂന്യതയിലേക്ക് വെടിയുതിർത്തു. ഇതോടെ വിവാഹത്തിനെത്തിയ അതിഥികൾ ഭയചകിതരായി ഓടി. വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും വരനും വധുവും അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ആളിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. സംഭവത്തെ തുടർന്ന് ബാത്ത്റൂമിൽ ഉപേക്ഷിച്ച തോക്ക് പൊലീസ് പിന്നീട് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത കെയ്റ്റിനെ 15,000 ഡോളർ ബോണ്ടിൽ പിന്നീട് വിട്ട
ടെന്നിസി: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വരന് നേരെ തോക്കുചൂണ്ടിയ വധു അറസ്റ്റിലായി. അമേരിക്കയിലെ ടെന്നിസിയിൽ വെച്ച് നടന്ന കെയ്റ്റ് പ്രിച്ചാഡ്- ജെയിംസ് ബർട്ടൺസ് എന്നിവരുടെ വിവാഹത്തിനിടയിലാണ് അതിഥികളെ ഞെട്ടിച്ചുകൊണ്ട് അത്യധികം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിവാഹത്തിന് ശേഷം മദ്യപിച്ച വരനും വധുവും സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് വധു വിവാഹവസ്ത്രത്തിനുള്ളിൽ നിന്ന് തോക്കെടുത്ത് വരന് നേരെ ചൂണ്ടി. ഭാഗ്യത്തിന് തോക്ക് ലോഡ് ചെയ്തിരുന്നില്ല. എന്നാൽ ഉടൻതന്നെ തോക്ക് ലോഡുചെയ്ത വധു ശൂന്യതയിലേക്ക് വെടിയുതിർത്തു. ഇതോടെ വിവാഹത്തിനെത്തിയ അതിഥികൾ ഭയചകിതരായി ഓടി.
വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും വരനും വധുവും അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ആളിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
സംഭവത്തെ തുടർന്ന് ബാത്ത്റൂമിൽ ഉപേക്ഷിച്ച തോക്ക് പൊലീസ് പിന്നീട് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത കെയ്റ്റിനെ 15,000 ഡോളർ ബോണ്ടിൽ പിന്നീട് വിട്ടയച്ചു.