- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം കാശ്മീരിൽ; 1250 കോടി രൂപയുടെ പദ്ധതി; 2019 മേയിൽ പൂർത്തിയാക്കാൻ ശ്രമം; ഐഫൽ ഗോപുരത്തേക്കാൾ ഉയരക്കൂടുതൽ ഉള്ള പാലം ഇന്ത്യയുടെ അഭിമാനമാകും
ജമ്മു കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലവുമായി ഇന്ത്യ വരുന്നു. ചെനാബ് നദിക്ക് കുറുകെ നിർമ്മിക്കുന്ന റെയിൽവേ പാലത്തിന്റെ കമാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.റെയിൽവേയുടെ ചരിത്രത്തിൽ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിർമ്മിക്കുന്നത് ആദ്യമായിട്ടാണ് റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് ഐഫൽ ഗോപുരത്തേക്കാൾ 30 മീറ്റർ ഉയരം കൂടുതലുള്ള ഈ അത്ഭുത പാലം നിർമ്മിക്കുന്നത്. രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തിൽനിന്ന് 359 മീറ്ററാണ് ഉയരം ഉണ്ടാവുക. കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുർ- ശ്രീനഗർ- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം. 1.3 കി.മീ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 17 ഉരുക്കുതൂണുകൾ ഉപയോഗിക്കുന്ന പാലത്തിന്റെ ഏറ്റവും നീളം കൂടിയ തൂണിന്റെ ഉയരം 133.7 മീറ്ററാണ് റിക്ടർ സ്‌കെയിലിൽ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെ അതിജീവിക്കുന്ന ഈ പാലത്തിന്റെ പകുതിയിലേറെ ജോലികൾ പൂർത്തിയായി.മണിക്കൂറിൽ 2
ജമ്മു കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലവുമായി ഇന്ത്യ വരുന്നു. ചെനാബ് നദിക്ക് കുറുകെ നിർമ്മിക്കുന്ന റെയിൽവേ പാലത്തിന്റെ കമാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.റെയിൽവേയുടെ ചരിത്രത്തിൽ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിർമ്മിക്കുന്നത് ആദ്യമായിട്ടാണ്
റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് ഐഫൽ ഗോപുരത്തേക്കാൾ 30 മീറ്റർ ഉയരം കൂടുതലുള്ള ഈ അത്ഭുത പാലം നിർമ്മിക്കുന്നത്. രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തിൽനിന്ന് 359 മീറ്ററാണ് ഉയരം ഉണ്ടാവുക.
കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുർ- ശ്രീനഗർ- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം. 1.3 കി.മീ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 17 ഉരുക്കുതൂണുകൾ ഉപയോഗിക്കുന്ന പാലത്തിന്റെ ഏറ്റവും നീളം കൂടിയ തൂണിന്റെ ഉയരം 133.7 മീറ്ററാണ്
റിക്ടർ സ്‌കെയിലിൽ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെ അതിജീവിക്കുന്ന ഈ പാലത്തിന്റെ പകുതിയിലേറെ ജോലികൾ പൂർത്തിയായി.മണിക്കൂറിൽ 260 കി.മീ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഈ പാലത്തിനായി 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുകയാണ് ഇവിടെ.
റെയിൽവേ 120 വർഷം ആയുസ്സ് കണക്കാക്കുന്ന പാലത്തിന്റെ മുഖ്യകമാനത്തിന്റെ നീളം 485 മീറ്ററാണ്. 25,000 മെട്രിക് ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ പാലം നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കി.മീ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന പാലത്തിന്റെ 915 മീറ്ററുള്ള ഗോപുര മാതൃകയിലുള്ള ഇരുമ്പുചട്ടം ലോകത്തിലെ ഏറ്റവും നീളം കൂടിയത് ആണ്.
2004ൽ തുടങ്ങിയ പാലത്തിന്റെ പണി 2008ൽ നിർത്തിവച്ചിരുന്നു. ഈ ഭാഗത്തെ അതിശക്തമായ കാറ്റിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയർന്നതോടെയാണു പണി നിർത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോൾ ട്രെയിൻ സർവീസ് നിർത്തി വയ്ക്കാമെന്ന നിബന്ധനയിൽ പണി പുനരാരംഭിച്ചു. 2019 മേയിൽ പൂർത്തിയാക്കുമെന്ന് റെയിൽവെ എൻജിനിയറിങ് ബോർഡ് അംഗം എം.കെ.ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.