- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ ആശ്രയിക്കാനാവാത്തതിനാൽ ഇനി ബ്രിട്ടന് തുണ ഇന്ത്യ മാത്രം; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്റെ പ്രധാന പങ്കാളി ഇന്ത്യയാണെന്ന് വ്യക്തമാക്കിയുള്ള സന്ദർശനം; മേ - മോദി കരാറുകളിൽ ഇന്ത്യക്കാർക്ക് ഒട്ടേറെ ഇളവുകൾ വന്നേക്കും
ബ്രെക്സിറ്റിന് ശേഷം വ്യാപാര രംഗത്ത് വമ്പൻ തിരിച്ചടികൾ ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഭാവി സുരക്ഷിതമാക്കാൻ ബ്രിട്ടൻ നോക്കുന്നത് ഇന്ത്യയെ തന്നെ എന്നുറപ്പായി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനം ഇന്ത്യ ആയതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്യൻ സമ്മിറ്റിൽ പങ്കെടുത്തെങ്കിലും വാണിജ്യ കരാറുകൾക്കായി ആദ്യമായി സന്ദർശിക്കുന്നത് ഇന്ത്യയാണ്. സാധാരണഗതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ആദ്യം പോവുന്നത് അമേരിക്കയിലാണ്. പിന്നീട് ചൈനയും ഇടം പിടിച്ചെങ്കിലും തെരേസ മെയ് ഇന്ത്യയെ ആദ്യ രാജ്യമായി തെരഞ്ഞെടുക്കുക ആയിരുന്നു. യൂറോപ്യൻ വിപണയിൽ ബ്രിട്ടീഷ് ഉത്പ്പന്നങ്ങൾക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയാണ് പുതിയ ബന്ധം തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ഏറ്റവും വലിയ വിപണിയായ ചൈനയെ വിശ്വസിക്കാനാവില്ല എന്ന തോന്നലും ഇന്ത്യയെ മുഖ്യ പങ്കാളി ആക്കുന്നതിന് കാരണമായി. റഷ്യയും യൂറോപ്പും തമ്മിലുള്ള ഭിന്നത യുദ്ധത്തിന്റെ വക്കിലേക്ക് എത്തുമ്പോൾ ചൈനയെ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ബ്രിട്ട
ബ്രെക്സിറ്റിന് ശേഷം വ്യാപാര രംഗത്ത് വമ്പൻ തിരിച്ചടികൾ ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഭാവി സുരക്ഷിതമാക്കാൻ ബ്രിട്ടൻ നോക്കുന്നത് ഇന്ത്യയെ തന്നെ എന്നുറപ്പായി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനം ഇന്ത്യ ആയതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്യൻ സമ്മിറ്റിൽ പങ്കെടുത്തെങ്കിലും വാണിജ്യ കരാറുകൾക്കായി ആദ്യമായി സന്ദർശിക്കുന്നത് ഇന്ത്യയാണ്. സാധാരണഗതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ആദ്യം പോവുന്നത് അമേരിക്കയിലാണ്. പിന്നീട് ചൈനയും ഇടം പിടിച്ചെങ്കിലും തെരേസ മെയ് ഇന്ത്യയെ ആദ്യ രാജ്യമായി തെരഞ്ഞെടുക്കുക ആയിരുന്നു.
യൂറോപ്യൻ വിപണയിൽ ബ്രിട്ടീഷ് ഉത്പ്പന്നങ്ങൾക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയാണ് പുതിയ ബന്ധം തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ഏറ്റവും വലിയ വിപണിയായ ചൈനയെ വിശ്വസിക്കാനാവില്ല എന്ന തോന്നലും ഇന്ത്യയെ മുഖ്യ പങ്കാളി ആക്കുന്നതിന് കാരണമായി. റഷ്യയും യൂറോപ്പും തമ്മിലുള്ള ഭിന്നത യുദ്ധത്തിന്റെ വക്കിലേക്ക് എത്തുമ്പോൾ ചൈനയെ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ബ്രിട്ടന്റെ വിലയിരുത്തൽ. അമേരിക്കക്കെതിരെ വൻ ശക്തികളാകാൻ ചൈനയും റഷ്യയും ഒരേപോലെ നിൽക്കുമ്പോൾ ഇന്ത്യയായിരിക്കം സ്റ്റാർട്ടജിക് പങ്കാളി എന്നാണ് വിദേശ കാര്യ വിദഗ്ധരുടെല്ലാം ഒരുപോലെയുള്ള വിലയിരുത്തൽ. ഇതാണ് മേയെ സമയം ഒട്ടും കളയാതെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്.
ചുരുക്കിപ്പറഞ്ഞാൽ നിലവിലെ സാഹചര്യത്തിൽ ചൈനയെ ആശ്രയിക്കാനാവാത്തതിനാൽ ഇനി ബ്രിട്ടന് തുണ ഇന്ത്യ മാത്രമേയുള്ളുവെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതിനാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്റെ പ്രധാന പങ്കാളി ഇന്ത്യയാണെന്ന് വ്യക്തമാക്കിയുള്ള സന്ദർശനമായിരിക്കും തെരേസ ഇന്ത്യയിലേക്ക് നടത്തുന്നത്. തുടർന്ന് ഒപ്പ് വയ്ക്കപ്പെടുന്ന മെയ്-മോദി കരാറുകളിലൂടെ ഇന്ത്യക്കാർക്ക് ഒട്ടേറെ ഇളവുകൾ ലഭിക്കുമെന്നും സൂചനയുണ്ട്. ബ്രെക്സിറ്റിന് ശേഷം വ്യാപാരകാര്യത്തിൽ ബ്രിടനുണ്ടായിരിക്കുന്ന ഉത്കർഷേച്ഛ നിറഞ്ഞ കാഴ്ചപ്പാട് വെളിപ്പെടുത്താനും പ്രാവർത്തികമാക്കാനുമായിരിക്കും തെരേസ ഇന്ത്യൻ സന്ദർശനത്തെ പരമാവധി പ്രയോജനപ്പെടുത്തുകയെന്നും റിപ്പോർട്ടുണ്ട്. ബ്രിട്ടനിലെ പുതിയ ഉൽപന്നങ്ങളെയും സേവനങ്ങളെയും ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുന്നതിന് പുറമെ പരമ്പരാഗത കമ്പനികളുടെ ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാനും ഈ അവസരം തെരേസ ഉപയോഗപ്പെടുത്തു. തെരേസുടെ സന്ദർശനവേളയിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിർണായകമായ നിരവധി വ്യാപാരക്കരാറുകളിൽ ഒപ്പ് വയ്ക്കുമെന്നാണറിയുന്നത്. നിരവധി തൊഴിലുകൾ ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ സൃഷ്ടിക്കപ്പെടാനും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതുമായ കരാറുകളായിരിക്കുമിവ.
സെക്രട്ടറി ഫോർ ഇന്റർനാഷണൽ ട്രേഡ് ആയ ഡോ. ലിയാം ഫോക്സും തെരേസയ്ക്കൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഈ നിർണായക സന്ദർശന വേളയിൽ തെരേസയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ യുകെയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിർണായകമായ ചർച്ചകൾ നടത്തുന്നതാണ്. ഇതിന് പുറമെ ഇരു രാജ്യങ്ങളും ഇപ്പോൾ തന്നെ നിലവിലുള്ള ആഴത്തിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള നടപടികളും ഈ അവസരത്തിൽ പ്രാവർത്തികമാക്കുന്നതാണ്. നവംബർ 6ന് ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിന് മുന്നോടിയായി തെരേസ ഇതിനെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം യുകെയ്ക്ക് ആഗോളതലത്തിൽ പുതിയൊരു മുഖ്യസ്ഥാനം നേടിയെടുക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും അതിനാൽ യൂറോപ്പിന് പുറത്തുള്ള ശക്തമായ സാമ്പത്തികവും നയതന്ത്രപരവുമായി അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും തെരേസ വിശദീകരിക്കുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് ഏറ്റവുംവേഗത്തിൽ വളർന്ന് വരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ ത്വരിതപ്പെടുത്തുന്നതിന് മുൻഗണന നൽകുന്നതെന്നും തെരേസ വ്യക്തമാക്കുന്നു.ഏവർക്കും പ്രയോജനപ്പെടുന്ന ഒരു സമ്പദ് വ്യവസ്ഥ യുകെയിൽ കെട്ടിപ്പടുക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും ഇത്തരത്തിലുള്ള അന്താരാഷ്ട്ര വ്യാപാര ദൗത്യങ്ങൾ പ്രസ്തുത ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്നും തെരേസ പറയുന്നു.ഇന്ത്യയുമായുള്ള ബന്ധം വർഷങ്ങളായി സുശക്തമാണെന്നും ഇന്ത്യക്കാർ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്നും തെരേസ വ്യക്തമാക്കുന്നു. മോദിയുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെ രണ്ട് രാജ്യങ്ങൾക്കും ഗുണകരമാകുന്ന ഒരു ബന്ധം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും പ്രതിരോധം, സുരക്ഷ എന്നിവയിലുള്ള പരസ്പര സഹകരണം വർധിപ്പിക്കാനും സാധിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നു. ബ്രിട്ടനിൽ തൊഴിൽ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്ക് ര ണ്ടാം സ്ഥാനമുണ്ട്. കഴിഞ്ഞ വർഷം 140പ്രൊജക്ടുകളിലൂടെ ഇന്ത്യൻ സംരംഭകർ ബ്രിട്ടനനിൽ 7105 തൊഴിലുകൾ സൃഷ്ടിച്ചുവെന്നും തെരേസ എടുത്ത് പറയുന്നു.
കുടിയേറ്റം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യാക്കാർക്ക് അനുകൂലമായ നിയമ നിർമ്മാണങ്ങൾ ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന. സ്റ്റുഡന്റ് വിസയിലും മറ്റും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാന ചർച്ച. വ്യാപരബന്ധത്തിനൊപ്പം കുടിയേറ്റ നിയമങ്ങളിൽ അയവ് വരുത്തുക കൂടി ചെയ്താൽ ഇന്ത്യയ്ക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നഴ്‌സുമാരായ അനേകരാണ് ഇപ്പോൾ ബ്രിട്ടണിൽ ജോലി ചെയ്യുന്നത്. എന്നാൽ പുതിയ പരിഷ്‌കാരങ്ങൾ മൂലം പുതിയതായി ആർക്കും വരാൻ കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് ഇന്ത്യ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.