- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളയും ശീതളപാനീയങ്ങളും ബ്രിട്ടനുമാത്രം നഷ്ടമാക്കുന്നത് 60,000 കോടി രൂപയും 70,000 ജീവനുകളും; 20 ശതമാനം നികുതി ഏർപ്പെടുത്താൻ സർക്കാർ; മക്കൾക്ക് കോള ഊറ്റിക്കൊടുക്കുമ്പോൾ നാം മറന്നുപോകുന്നത്
ലണ്ടൻ: കൊക്കക്കോളയും പെപ്‌സിയുമുൾപ്പെടെയുള്ള ശീതള പാനീയങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ ഫണ്ടിൽനിന്ന് ഒരുവർഷം ചോർത്തിയെടുക്കുന്നത് 60000 കോടി രൂപ! ഇല്ലാതാക്കുന്നത് 70000 ജീവനുകളും! അമിത വണ്ണമുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ശീതള പാനീയങ്ങൾ നിയന്ത്രിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്.
ലണ്ടൻ: കൊക്കക്കോളയും പെപ്‌സിയുമുൾപ്പെടെയുള്ള ശീതള പാനീയങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ ഫണ്ടിൽനിന്ന് ഒരുവർഷം ചോർത്തിയെടുക്കുന്നത് 60000 കോടി രൂപ! ഇല്ലാതാക്കുന്നത് 70000 ജീവനുകളും! അമിത വണ്ണമുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ശീതള പാനീയങ്ങൾ നിയന്ത്രിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്. ആരോഗ്യപരിരക്ഷാ ഫണ്ടിലുണ്ടാക്കുന്ന നഷ്ടം നികത്താൻ കോളകൾക്കും മറ്റു ശീതളപാനീയങ്ങൾക്കുംമേൽ 20 ശതമാനം ടാക്‌സ് ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാളയുടെ മേൽ നികുതി ഏർപ്പെടുത്തുന്നത് വഴി പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും കൂടുതൽ വിലക്കുറവ് നൽകാനാകുമെന്നാണ് മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടിലുള്ളത്. ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാനും വിലവർധനവ് സഹായിക്കുമെന്ന് അസോസിയേഷൻ കരുതുന്നു. 20 ശതമാനം നികുതി ഏർപ്പെടുത്തിയാൽ ഒരു ലിറ്റർ കൊക്കക്കോളയ്ക്ക് 1.50 പൗണ്ട് എന്നത് 1.80 പൗണ്ടായി ഉയരും. റെഡ്ബുൾ ഒരു കാനിന്റെ വില രണ്ട് പൗണ്ടിൽനിന്ന് 2.40 പൗണ്ടായി വർധിക്കും.
ഉയർന്ന തോതിലുള്ള പഞ്ചസാരയുടെ അളവാണ് ശീതളപാനീയങ്ങളെ അപകടകാരികളാക്കുന്നത്. ഇവയുടെ വില വർധിപ്പിക്കുന്നത് കോളയുടെയും മറ്റും പ്രചാരം തടയുന്നതിനും അമിത വണ്ണമുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ പ്രൊഫസ്സർ ഷെല്ലാ ഹോളിൻസ് പറയുന്നു. മറ്റ് രാജ്യങ്ങളിൽ ഇത്തരം നടപടികൾ എത്രത്തോളം ഗുണഫലങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയിട്ടാണ് ഈ നിർദ്ദേശം വെയ്ക്കുന്നതെന്നും റിപ്പോർട്ടിൽ തുടർന്ന് പറയുന്നു.
ശരാശരി വരുമാനമുള്ള ബ്രിട്ടീഷുകാരന്റെ ഭക്ഷണത്തിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും സ്ഥാനം കുറവാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. 2008-നുശേഷം പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിലയിൽ 30 ശതമാനത്തോളം വർധനയുണ്ടായി. കോളയ്ക്കും മറ്റും വില വർധിപ്പിച്ചാൽ പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും സബ്‌സിഡി നൽകാനും ബ്രിട്ടീഷ് ഭക്ഷണത്തിൽ അത് കൂടുതലായി ഉൾപ്പെടുത്താനും സാധിക്കുമെന്നും റിപ്പോർട്ട്പറയുന്നു.
ഒരു ലിറ്റർ കൊക്കകോളയിൽ 8.75 ടീസ്പീൾ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 19.5 ടീസ്പൂൺ പഞ്ചസാരവരെ അടങ്ങിയിട്ടുള്ള ശീതളപാനീയങ്ങളും ജ്യൂസുകളും വിപണിയിൽ ലഭ്യമാണ്. ഉപഭോക്താക്കളെ പ്രമേഹരോഗികളാക്കി മാറ്റുകയാണ് ഇവ ചെയ്യുന്നത്. ആകർഷകങ്ങളായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ഇത്തരം ശീതളപാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും ലോകത്തേയ്ക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെയാണ് ഇത്തരം പരസ്യങ്ങൾ പ്രധാനമായും ആകർഷിക്കുന്നതെന്ന് ആക്ഷൻ ഓൺ ഷുഗർ എന്ന സംഘടനയിലെ ഗവേഷകനായ കാവ്ത്തർ ഹാഷെം പറയുന്നു.
ലോകത്ത് പല രാജ്യങ്ങളിലും ശീതളപാനീയങ്ങളുടെയും മറ്റ് ജങ്ക് ഫുഡുകളുടെയും ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കാര്യവും ഗവേഷകർ ഉയർത്തിക്കാട്ടുന്നു. കൂടുതൽ നികുതി ഏർപ്പെടുത്തി ഇവയുടെ വില വർധിപ്പിക്കുകയാണ് ഉപഭോഗം നിയന്ത്രിക്കാനുള്ള പ്രധാന മാർഗം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്ന് തെളിയിക്കാൻ സർക്കാരിനാവണമെന്നും ഗവേഷകർ പറയുന്നു.
എന്നാൽ, നികുതി വർധിപ്പിച്ച് ശീതളപാനീയങ്ങളുടെയും മറ്റും വില വർധിപ്പിക്കുന്നത് ഇവയുടെ ഉപഭോഗം കുറച്ചതായി മറ്റു രാജ്യങ്ങളിൽ കാണുന്നില്ലെന്ന് സോഫ്റ്റ് ഡ്രിങ്ക് അസോസിയേഷനിലെ ഗാവിൻ പാർട്ടിങ്ടൺ പറയുന്നു. മെക്‌സിക്കോയിൽ ഇത്തരം പരീക്ഷണം മുമ്പ് നടത്തിയിരുന്നു. പ്രതിദിനം ഒരാൾ ഉള്ളിലാക്കുന്ന കലോറിയിൽ ആറ് കലോറിയുടെ വ്യത്യാസം മാത്രമാണ് ഇതുണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു.
അമിതവണ്ണമുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ സർക്കാർ ബാധ്യസ്ഥരാണെങ്കിലും ശീതളപാനീയങ്ങൾക്കുമേൽ നികുതി ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ ഭാഷ്യം. പ്രമേഹമുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിന് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതുസംബന്ധിച്ച് വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നും സർക്കാർ വക്താവ് പറഞ്ഞു. അതനുസരിച്ച് കോളയിലും മറ്റും പഞ്ചസാരയുടെ അളവ് കുറയ്്കാനാകുമോ എന്ന കാര്യമാണ് സർക്കാർ പരിശോധിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തമായിട്ടും ശീതളപാനീയങ്ങൾക്ക് മേൽ ഷുഗർ ടാക്‌സ് ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ തയ്യാറാവുന്നില്ല എന്നതാണ് യാഥാർഥ്യം. അടുത്തിടെ നികുതി കൂട്ടണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ സഹമന്ത്രി ജോർജ് ഫ്രീമാന് കടുത്ത വിമർശനമാണ് ഉന്നതങ്ങളിൽനിന്ന് നേരിടേണ്ടിവന്നത്. ജനങ്ങളുടെ മേൽ ഷുഗർ ടാക്‌സ് ഏർപ്പെടുത്തുന്ന കാര്യത്തോട് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ട് സർക്കാരിനുമേൽ ഇക്കാര്യമാവശ്യപ്പെട്ട് കൂടുതൽ സമ്മർദം ചെലുത്തുകയാണ് ചെയ്യുന്നത്. സൂപ്പർമാർക്കറ്റുകളിൽനിന്ന് പുറത്തേയ്ക്കിറങ്ങുന്ന ഭാഗത്ത് കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ മിഠായികളും മറ്റും സൂക്ഷിക്കുന്നത് നിർത്തണണെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ദന്താരോഗ്യത്തെ ഇത്തരം മിഠായികളും ശീതളപാനീയങ്ങലും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അനാരോഗ്യകരമായ ഭക്ഷണ പദാർഥങ്ങളുടെയും ശീതള പാനീയങ്ങളുടെയും പരസ്യങ്ങളും മറ്റും കുട്ടികളുടെ ടെലിവിഷൻ പരിപാടികളിൽ നിരോധിക്കണമെന്ന ആവശ്യവും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു. ഒന്നരലക്ഷത്തിലേറെ ഡോക്ടർമാർ അംഗങ്ങളായുള്ള സംഘടനയാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ.