- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിലെ ഒച്ചപ്പാട് കേട്ട് ഓടിയെത്തി; വനിതാ സുഹൃത്തിനെ അച്ചൻ ഉപദ്രവിക്കുന്നത് കണ്ടത് കതകിന്റെ വിടവിലൂടെ; മർദ്ദിച്ചത് വിവാഹം കഴിച്ചേ മതിയാകൂവെന്ന് വികാരിയോട് നിർബന്ധിച്ചപ്പോൾ; കരണത്ത് പരിക്കുമായി നേരേ പോയത് ആശുപത്രിയിൽ ചികിൽസ തേടിയും; 42കാരിയായ ബംഗ്ലാദേശിനിയുടെ ഭർത്താവല്ല താനെന്നും കെന്നഡിയുടെ മൊഴി; വികാരി തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ തന്നെ
കടുത്തുരുത്തി:ബ്രിട്ടൻ യുവതിയെ വികാരി മർദ്ദിക്കുന്നത് കണ്ടു. താമസിപ്പിച്ചിരുന്നത് ഇരുവരും അന്തിയുറങ്ങിയ പള്ളിമേടയിലെ മുറിക്കടുത്തുതന്നെ. കേരളത്തിലേക്കിറങ്ങിയത് ലോകം ചുറ്റികാണമെന്ന ആഗ്രuത്താലെന്നും യുവതി സുഹൃത്ത് മാത്രമെന്നും വെളിപ്പെടുത്തൽ. വികാരി തോമസ് താന്നിനിൽക്കും തടത്തിൽ പ്രതിയായ പീഡനക്കേസിൽ ഇരയായ ബ്രിട്ടൻ സ്വദേശിനിയുടെ സഹാത്രികൻ സിംബാബ് വെ സ്വദേശി കെന്നഡി കടുത്തുരുത്തി പൊലീസിൽ നൽകിയ മൊഴിയിലെ പ്രധാന സൂചനകൾ ഇങ്ങിനെ. യുവതി ആദ്യം കേരളത്തിലെത്തിയപ്പോൾ കെന്നഡിയും ഒപ്പമുണ്ടായിരുന്നു. ഇരുവരും വർഷങ്ങൾക്ക് മുമ്പേ സുഹൃത്തുക്കളാണ്. യുവതി നേഴ്‌സാണ്. അനുബന്ധ മേഖലയിലെ പ്രവർത്തകനാണ് കെന്നഡി. ജോലി ചെയ്തുണ്ടാക്കുന്ന പണം യാത്രകൾ നടത്താൻ വിനയോഗിക്കുന്ന സ്വഭാവക്കാരനായ താൻ യുവതി കേരളത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങിയപ്പോൾ ഒപ്പം കൂടുകയായിരുന്നെന്നാണ് കെന്നഡി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. യുവതിയുമായുള്ള സിംബാബ് വെൻ യുവാവിന്റെ ബന്ധം സംശയങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് പൊലീസ് ഇയാളിൽ നിന്നും മൊഴി രേഖപ്പെടുത്ത
കടുത്തുരുത്തി:ബ്രിട്ടൻ യുവതിയെ വികാരി മർദ്ദിക്കുന്നത് കണ്ടു. താമസിപ്പിച്ചിരുന്നത് ഇരുവരും അന്തിയുറങ്ങിയ പള്ളിമേടയിലെ മുറിക്കടുത്തുതന്നെ. കേരളത്തിലേക്കിറങ്ങിയത് ലോകം ചുറ്റികാണമെന്ന ആഗ്രuത്താലെന്നും യുവതി സുഹൃത്ത് മാത്രമെന്നും വെളിപ്പെടുത്തൽ. വികാരി തോമസ് താന്നിനിൽക്കും തടത്തിൽ പ്രതിയായ പീഡനക്കേസിൽ ഇരയായ ബ്രിട്ടൻ സ്വദേശിനിയുടെ സഹാത്രികൻ സിംബാബ് വെ സ്വദേശി കെന്നഡി കടുത്തുരുത്തി പൊലീസിൽ നൽകിയ മൊഴിയിലെ പ്രധാന സൂചനകൾ ഇങ്ങിനെ.
യുവതി ആദ്യം കേരളത്തിലെത്തിയപ്പോൾ കെന്നഡിയും ഒപ്പമുണ്ടായിരുന്നു. ഇരുവരും വർഷങ്ങൾക്ക് മുമ്പേ സുഹൃത്തുക്കളാണ്. യുവതി നേഴ്‌സാണ്. അനുബന്ധ മേഖലയിലെ പ്രവർത്തകനാണ് കെന്നഡി. ജോലി ചെയ്തുണ്ടാക്കുന്ന പണം യാത്രകൾ നടത്താൻ വിനയോഗിക്കുന്ന സ്വഭാവക്കാരനായ താൻ യുവതി കേരളത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങിയപ്പോൾ ഒപ്പം കൂടുകയായിരുന്നെന്നാണ് കെന്നഡി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
യുവതിയുമായുള്ള സിംബാബ് വെൻ യുവാവിന്റെ ബന്ധം സംശയങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് പൊലീസ് ഇയാളിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. യുവതി വിവാഹിതയാണെന്നും പണം തട്ടിയെടുക്കാൻ തന്നെ കേസിൽ കുടുക്കിയതാണെന്നുമുള്ള ഫാ.തോമസിന്റെ ആരോപണത്തിലും പൊലീസ് കെന്നഡിയിൽ നിന്നും വശദീകരണം തേടി. എന്നാൽ ഇക്കാര്യത്തിൽ യുവതി പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലന്ന നിലപാടിലായിരുന്നു ഇയാൾ. വിവാഹ ബന്ധത്തെക്കുറിച്ച് യുവതി കാര്യമായി മനസ്തുറന്നിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. തനിക്ക് 20 വയസായ മകനുണ്ടെന്നും ബ്രട്ടനിലാണ് താമസമെന്നും മാത്രമാണ് സ്വകാര്യ ജീവിതത്തെക്കുറിച്ച് യുവതി ഇതുവരെ പൊലീസുമായി പങ്കുവച്ച പ്രധാന വിവരം.
11 -ന് രാത്രി ഒച്ചപ്പാട് കേട്ടാണ് താൻ സുഹൃത്ത് കഴിഞ്ഞിരുന്ന മുറിയിലേക്ക് എത്തിയതെന്നും ഈ സമയം കതകിന്റെ വിടവിലൂടെ ഒപ്പമുണ്ടായിരുന്ന ഫ.തോമസ് യുവതിയെ ഉപദ്രവിക്കുന്നത് കണ്ടെന്നും വിവാഹം കഴിക്കണമെന്ന് യുവതി അവശ്യപ്പെട്ടപ്പോഴാണ് മർദ്ദനം ഉണ്ടായതെന്നും കരണത്ത് പരിക്കുമായി പുറത്തിറങ്ങിയ ഇവർ ആശുപത്രിയിലെത്തി ചികത്സതേടിയെന്നും മറ്റുമാണ് ഇയാൾ പൊലീസിൽ നൽകിയിട്ടുള്ളമൊഴി.
കടുത്തുരുത്തിയിൽ തങ്ങളുടെ നിരീക്ഷണത്തിൽ കഴിയുന്ന കെന്നഡിയെ വേണ്ടിവന്നാൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നിലപാട്. ഇതിനിടെ ഫാ.തോമസിനെ പള്ളിമേടിലും കുമരകത്തെ റിസോർട്ടിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. തെളിവെടുപ്പ്് ഒട്ടുമുക്കാലും പൂർത്തിയായയെന്നും കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഫ.തോമസിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും എസ് ഐ സുകുമാരൻ മറുനാടനോട് വ്യക്തമാക്കി.
ബ്രിട്ടീഷ് പൗരത്വമുള്ള 42 കാരിയായ ബംഗ്ലാളാദേശ് സ്വദേശിനിയുടെ പരാതിയിലാണ് വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെ കടുത്തുരുത്തി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. അനുമതിയില്ലാതെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിദേശ വനിതയുടെമൊഴിയുടെ അടിസ്ഥാനത്തിൽ ബലാൽസംഘ കുറ്റമാണ് പൊലീസ് ഫാ.തോമസിനെതിരെ ചുമത്തിയിട്ടുള്ളത്.
രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദീകനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.ഫേസ് ബുക്ക് ചാറ്റ് വഴിയാണ് പരിചയപ്പെട്ടെതെന്നും നേരിൽ കാണൻ ആഗ്രമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയെന്നും കണ്ട് മുട്ടിയ ആദ്യ ദിനങ്ങളിൽ പള്ളിമേടയിൽ വിളിച്ചുവരുത്തി വൈദീകൻ ബലാൽസംഘം ചെയ്‌തെന്നുമാണ് യുവതി പരാതിയിലെ പ്രധാന പരാമർശങ്ങൾ.