- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം നശിച്ചിട്ടും കരയാതെ ലോകത്തെ നോക്കി പുഞ്ചിരിച്ച ഉമ്രാൻ ഡാക്നീഷിന് ഇനി കരയാതിരിക്കാൻ പറ്റില്ല; ഒപ്പം രക്ഷപ്പെട്ട ചേട്ടൻ അലി മരണത്തിന് കീഴടങ്ങി
ബെയ്‌റൂട്ട്: ലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ചിത്രത്തിലെ സിറിയൻ ബാലൻ ഉമ്രാൻ ഒംറാൻ ഡാക്‌നീഷ്് എന്ന അഞ്ചു വയസുകാരനൊപ്പം മുറിവുകളുമായി രക്ഷപ്പെട്ട മൂത്ത സഹോദരനെ ഒടുവിൽ മരണം വിളിച്ചു. വടക്കൻ സിറിയൻ നഗരമായ അലെപ്പോയിൽ ബുധനാഴ്ച വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തിയ അലി എന്ന പത്തു വയസുകാരനാണ് ആന്തരിക രക്തസ്രാവത്തെ തുടർന്നു മരിച്ചത്. അലിയുടെ അവയവങ്ങൾക്കും ക്ഷതമേറ്റിരുന്നു. ഉമ്രാനെയും രണ്ടു സഹോദരങ്ങളെയും മാതാപിതാക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തുന്ന വിഡിയോയും ചോര വാർന്നൊഴുകുന്ന മുഖവുമായി ഞെട്ടൽ മാറാതെ നിർവികാരനായി ആംബുലൻസിൽ ഇരിക്കുന്ന ബാലന്റെ ദൃശ്യവും സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്തചിത്രമായി മാറിക്കഴിഞ്ഞു. സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഈ അടുത്ത കാലത്തായി പുറത്ത് വന്നിരുന്നു. എന്നാൽ സിറിയ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരന്തം തുറന്ന് പറയുന്ന മറ്റൊരു ചിത്രം അവയേക്കാളൊക്കെ വേദന പകരുന്നതായി
ബെയ്‌റൂട്ട്: ലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ചിത്രത്തിലെ സിറിയൻ ബാലൻ ഉമ്രാൻ ഒംറാൻ ഡാക്‌നീഷ്് എന്ന അഞ്ചു വയസുകാരനൊപ്പം മുറിവുകളുമായി രക്ഷപ്പെട്ട മൂത്ത സഹോദരനെ ഒടുവിൽ മരണം വിളിച്ചു. വടക്കൻ സിറിയൻ നഗരമായ അലെപ്പോയിൽ ബുധനാഴ്ച വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തിയ അലി എന്ന പത്തു വയസുകാരനാണ് ആന്തരിക രക്തസ്രാവത്തെ തുടർന്നു മരിച്ചത്. അലിയുടെ അവയവങ്ങൾക്കും ക്ഷതമേറ്റിരുന്നു. ഉമ്രാനെയും രണ്ടു സഹോദരങ്ങളെയും മാതാപിതാക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തുന്ന വിഡിയോയും ചോര വാർന്നൊഴുകുന്ന മുഖവുമായി ഞെട്ടൽ മാറാതെ നിർവികാരനായി ആംബുലൻസിൽ ഇരിക്കുന്ന ബാലന്റെ ദൃശ്യവും സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്തചിത്രമായി മാറിക്കഴിഞ്ഞു.
സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഈ അടുത്ത കാലത്തായി പുറത്ത് വന്നിരുന്നു. എന്നാൽ സിറിയ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരന്തം തുറന്ന് പറയുന്ന മറ്റൊരു ചിത്രം അവയേക്കാളൊക്കെ വേദന പകരുന്നതായി. സ്‌ഫോടനത്തിൽ തകർന്ന മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലൻസിൽ ഇരിക്കുന്ന ഒംറാൻ ഡാക്‌നീഷ് അഞ്ച് വയസുകാരന്റെ ചിത്രമാണിത്. തന്റെ രാജ്യത്ത് നിലനിൽക്കുന്ന നരകസമാനമായ അവസ്ഥയാണ് അവൻ ഇതിലൂടെ നിശ്ശബ്ദം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്.തന്റെ ഹോം ടൗണായ ആലെപ്പോയിൽ നടന്ന ഒരു വ്യോമാക്രമണത്തെ തുടർന്നാണീ കുട്ടിക്ക് പരുക്കേറ്റിരിക്കുന്നത്.
അമ്മയുടെ മടിത്തട്ടിലെന്ന പോലെ കുഞ്ഞുടുപ്പും ഷൂസുമണിഞ്ഞ് തുർക്കി തീരത്ത് ചേതനയറ്റ് കിടന്ന അയ്‌ലൻ കുർദിയെന്ന മുന്ന് വയസുകാരനായ സിറിയൻ ബാലന്റെ ചിത്രം കുറച്ചൊന്നുമായിരന്നില്ല കഴിഞ്ഞവർഷം ലോക മനസാക്ഷിയെ പിടിച്ച് കുലുക്കിയിരുന്നത്. വെറും ചിത്രത്തിനുപ്പുറം സിറിയൻ അഭയാർത്ഥി പ്രശ്‌നങ്ങളുടെ നിസ്സഹായത കൂടിയായിരുന്നു യഥാർത്ഥത്തിൽ അന്ന് അയ്‌ലൻ കുർദി ലോകത്തോട് പറഞ്ഞത്. എന്നാൽ ഒരു അയ്‌ലൻ കുർദി മാത്രമല്ല പുറം ലോകം അറിയാത്ത സിറിയയിലെ എത്രയോ കുഞ്ഞുങ്ങൾ ഇന്നും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കഷ്ടപ്പെടുകയാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പ്രക്ഷോഭക്കാർ തകർത്ത കെട്ടിടത്തിൽ നിന്നും അധികൃതർ രക്ഷപ്പെടുത്തിയ ഒംറാൻ എന്ന അഞ്ച് വയസുകാരനായ സിറിയൻ ബാലന്റെ ചിത്രം. സ്‌ഫോടനത്തിൽ തകർന്ന വീട്ടിൽ നിന്നും വീട്ടിൽ നിന്നും ഈ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന
സിറിയൻ സിവിൽ ഡിഫെൻസസ് ഗ്രൂപ്പിൽ നിന്നുള്ള വളണ്ടിയർമാരായ വൈറ്റ് ഹെൽമറ്റ്‌സാണ് മറ്റ് മൂന്ന് കുട്ടികൾക്കൊപ്പം ഉമ്രാനേയും രക്ഷിച്ചിരിക്കുന്നത്. ഇവരെ പിന്നീട് എം10 ഹോസ്പിറ്റിലെത്തിക്കുകയായിരുന്നു.