- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാറിന്റെ പെരുമ ഉയർത്തി വലിയ തിരുസ്വരൂപവും; സുനിൽ തിരുവാണിയൂരിന്റെ കരവിരുതിൽ പിറന്നത് വെങ്കലത്തിലെ രാജ്യത്തെ ഏറ്റവും വലിയ യേശുദേവന്റെ രൂപം
ആലപ്പുഴ : വെങ്കലത്തിൽ കടഞ്ഞ ഇന്ത്യയിലെ ഏറ്റവും വലിയ തിരുസ്വരൂപം തിരുവല്ലയിൽ. ജീവൻ തുടിക്കുന്ന രൂപത്തിനു മുന്നിൽ വിശ്വാസികളും സന്ദർശകരും തടിച്ചുകൂടുകയാണ്. വെങ്കലപ്പെരുമയുടെ നാടായ മാന്നാറിൽനിന്നാണ് തിരുസ്വരൂപം കൊണ്ടുവന്നിട്ടുള്ളത്. 1.25 ടൺ ഭാരവും 18 അടി പൊക്കവുമുള്ള രൂപം ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് രാഷ്ട്രപതി പ്രണാബ് മുഖർജിയാണ്. ര
ആലപ്പുഴ : വെങ്കലത്തിൽ കടഞ്ഞ ഇന്ത്യയിലെ ഏറ്റവും വലിയ തിരുസ്വരൂപം തിരുവല്ലയിൽ. ജീവൻ തുടിക്കുന്ന രൂപത്തിനു മുന്നിൽ വിശ്വാസികളും സന്ദർശകരും തടിച്ചുകൂടുകയാണ്.
വെങ്കലപ്പെരുമയുടെ നാടായ മാന്നാറിൽനിന്നാണ് തിരുസ്വരൂപം കൊണ്ടുവന്നിട്ടുള്ളത്. 1.25 ടൺ ഭാരവും 18 അടി പൊക്കവുമുള്ള രൂപം ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് രാഷ്ട്രപതി പ്രണാബ് മുഖർജിയാണ്. രാഷ്ട്രപതിയുടെ സൗകര്യത്തിനായി കാത്തിരിക്കുകയാണ് സംഘാടകർ. ജൂണിൽ ഉദ്ഘാടനം നടക്കും, കൃത്യദിവസം ഉറപ്പായിട്ടില്ല.
തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് വേണ്ടി സ്വയം പ്രഖ്യാപിത മെത്രാൻ ഡോ. കെ പി യോഹന്നാന്റെ നിർദേശപ്രകാരമാണ് രൂപം തീർത്തത്. 35 ലക്ഷം രൂപയാണ് ചെലവ്. ഉയർത്തെഴുന്നേൽപ്പ് ദിനം രൂപം പ്രദർശിപ്പിച്ചെങ്കിലും ഔദ്യോഗീക ഉദ്ഘാടനം രാഷ്ട്രപതിയെത്തി നിർവഹിക്കും. വെങ്കല വ്യാപാരിയായ മാന്നാർ കുരട്ടിക്കാട് ഹുസൈനാണ് രൂപം തീർക്കാനുള്ള അവസരം ലഭിച്ചത്. പ്രഥമ ഓട്ടുനിർമ്മാണ ശിൽപി തൃപ്പൂണിത്തുറ സുനിൽ തിരുവാണിയൂരിന്റെ കരവിരുതിൽ ഒന്നര വർഷംകൊണ്ടാണ് തിരുരൂപം തീർത്തത്.
ബിലീവേഴ്‌സ് ആശുപത്രിയുടെ പ്രവേശനകവാടത്തോടു ചേർന്ന് നാലായിരം പേർക്ക് ഇരുന്നു പ്രാർത്ഥിക്കാനുള്ള ഹാളിലാണ് ഈ കൂറ്റൻ ശിൽപം സ്ഥാപിച്ചിട്ടുള്ളത്. മാന്നാറിലെ വെങ്കലപ്രതിമ നിർമ്മാണം ലോകശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്. ഇവിടത്തെ പ്രധാന വ്യാപാരവും ഓട്ടു പാത്രങ്ങളുടെ നിർമ്മാണമാണ്. ലോകത്തിന്റെ നാനാതുറകളിൽനിന്നും നിരവധി ഓർഡറുകൾ സ്വീകരിച്ച് രൂപങ്ങളും വിവിധയിനം പാത്രങ്ങളും ഇവിടെനിന്നും നിർമ്മിച്ചയച്ചിട്ടുണ്ട്. രണ്ടുമാസങ്ങൾക്ക് മുമ്പ് ഒമാനിലെ രാജകുടുംബത്തിലേക്ക് കൂറ്റൻ ബിരിയാണി ചെമ്പ് നിർമ്മിച്ചിരുന്നു.
തിരുവനന്തപുരം നിയമസഭാ കെട്ടിടത്തിലെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ അശോകസ്തംഭം നിർമ്മിച്ചുനൽകിയത് മാന്നാറിൽനിന്നാണ്. ആയിരത്തൊന്ന് തിരിയിട്ട് കത്തിക്കുന്ന കൂത്താട്ടുകുളത്തെ നിലവിളക്കും മാന്നാറിൽനിന്നു ജന്മമെടുത്തതാണ്. ഇത്തരത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് വെങ്കല ശിൽപങ്ങളുടെ കീർത്തി പട്ടികയിൽ ഈ കൂറ്റൻ തിരുരൂപവും ഇടം പിടിക്കുകയാണ്.