- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധു മുറികൾ ഒളിഞ്ഞു നോക്കി നടന്ന 'വില്ലനെ' ഒറ്റികൊടുത്തത് ഭാര്യ; പ്രതിയുമായി ഷെരീഫ ഫോണിൽ സംസാരിച്ചത് കണ്ടെത്തിയത് നിർണ്ണാകയമായി; പരിയാരത്തെ ഖാദറിന്റെ കൊലയിൽ ക്വട്ടേഷൻ സംഘത്തിനു പങ്കുള്ളതായും സംശയം
കണ്ണൂർ: തളിപ്പറമ്പ് ബക്കളം സ്വദേശിയായ അബ്ദുൾ ഖാദറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയവർക്ക് വിവരം നൽകിയത് ഭാര്യ ഷെരീഫയാണെന്നു പൊലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ മൂന്നാഴ്ചയോളം കേസിലെ ഒന്നാം പ്രതിയായ നൗഷാദുമായി ഇവർ ഫോൺവഴി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസിന് അറിവായിട്ടുണ്ട്. ഷെരീഫയും കേസിലെ പ്രതി നൗഷാദും തമ്മിൽ നടത്തിയ ആശയവിനിമയത്തിന്റെ വിശദവിവരം എന്താണെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഖാദർ വീട്ടിലെത്തുന്ന സമയം അയാളുടെ ദിനചര്യകൾ തുടങ്ങിയ വിവരം ഒന്നാം പ്രതിയായ നൗഷാദുമായി ഷെരീഫ പങ്കിട്ടുണ്ടെന്ന് നൗഷാദ് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ കോടതിയിൽ അപേക്ഷ നൽകും. പൊലീസ് ചോദ്യം ചെയ്യലിൽ അബ്ദുൾ ഖാദറിനെ വധിക്കാൻ ക്വട്ടേഷൻ സംഘം ഉൾപ്പെടെയുള്ളവരുടെ പങ്ക് വെളിവാകുമെന്നാണ് സൂചന. ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പത്തിലേറെ പേരുണ്ടെന്നാണ് ഖാദറിന്റെ മാതാവ് ആയിഷ പറയുന്നത്. ഇതു സംബന്ധിച്ച് ആയിഷ തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടിൽ നിന്നും ഖാദറിനെ
കണ്ണൂർ: തളിപ്പറമ്പ് ബക്കളം സ്വദേശിയായ അബ്ദുൾ ഖാദറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയവർക്ക് വിവരം നൽകിയത് ഭാര്യ ഷെരീഫയാണെന്നു പൊലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ മൂന്നാഴ്ചയോളം കേസിലെ ഒന്നാം പ്രതിയായ നൗഷാദുമായി ഇവർ ഫോൺവഴി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസിന് അറിവായിട്ടുണ്ട്.
ഷെരീഫയും കേസിലെ പ്രതി നൗഷാദും തമ്മിൽ നടത്തിയ ആശയവിനിമയത്തിന്റെ വിശദവിവരം എന്താണെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഖാദർ വീട്ടിലെത്തുന്ന സമയം അയാളുടെ ദിനചര്യകൾ തുടങ്ങിയ വിവരം ഒന്നാം പ്രതിയായ നൗഷാദുമായി ഷെരീഫ പങ്കിട്ടുണ്ടെന്ന് നൗഷാദ് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ കോടതിയിൽ അപേക്ഷ നൽകും. പൊലീസ് ചോദ്യം ചെയ്യലിൽ അബ്ദുൾ ഖാദറിനെ വധിക്കാൻ ക്വട്ടേഷൻ സംഘം ഉൾപ്പെടെയുള്ളവരുടെ പങ്ക് വെളിവാകുമെന്നാണ് സൂചന.
ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പത്തിലേറെ പേരുണ്ടെന്നാണ് ഖാദറിന്റെ മാതാവ് ആയിഷ പറയുന്നത്. ഇതു സംബന്ധിച്ച് ആയിഷ തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടിൽ നിന്നും ഖാദറിനെ പിടിച്ചിറക്കി കൊണ്ടുപോവുമ്പോൾ പത്തിലേറെ പേരെ താൻ നേരിൽ കണ്ടതായി ആയിഷയുടെ പരാതിയിൽ പറയുന്നു. ബഹളം കേട്ട് വീടിനടുത്തെത്തിയ നാട്ടുകാരെ തങ്ങൾ പൊലീസാണെന്നു പറഞ്ഞ് ഈ സംഘം പിൻതിരിപ്പിക്കുകയായിരുന്നുവെന്നും ആയിഷ പറഞ്ഞു.
ഖാദറിനെ തട്ടിക്കൊണ്ടുപോയ കാറിനു പുറമേ മറ്റു വാഹനങ്ങളുണ്ടായതായും അവർ പറഞ്ഞു. ഖാദർ ശല്യക്കാരനാണെന്ന് സമ്മതിക്കുന്നു. എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ടു പോയി തല്ലിക്കൊല്ലാൻ മാത്രമുള്ള കുറ്റമൊന്നും അവൻ ചെയ്തിട്ടില്ല. അവന് ചില്ലറ മനോരോഗമുണ്ടെന്നതും ശരിയാണ്. അവനെ ചികിത്സിക്കാൻ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഇങ്ങനെ കൊല്ലാൻ തുടങ്ങിയാൽ ആരെയൊക്കെ കൊല്ലേണ്ടി വരുമെന്ന് ആ ഉമ്മ ചോദിക്കുന്നു.
മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാരുടെ വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവാക്കിയ കൗമാരക്കാലത്തു തന്നെ ഖാദർ നാട്ടുകാരുടെ മർദ്ദനമുറകൾ ഏറ്റു വാങ്ങിയിരുന്നു. മദ്യപാനശീലം പതിവായപ്പോൾ അതിനു വേണ്ടി ധർമ്മശാല പെട്രോൾ പമ്പിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ പണം കവർന്നായിരുന്നു തുടക്കം. അന്യസംസ്ഥാന ലോറി ഡ്രൈവർമാരെയാണ് ഖാദർ മോഷണത്തിന് ഇരയാക്കിയിരുന്നത്. പെട്രോൾ പമ്പിലെ സിസി. ടിവി ക്യാമറയിൽ നിന്നും ഖാദറിന്റെ ദൃശ്യം പതിഞ്ഞതോടെയാണ് ഈ കേസിൽ പിടികൂടപ്പെട്ടത്. അതോടെ ഖാദർ സ്ഥലത്തെ വില്ലനായി. ഉപദേശിക്കാൻ ചെന്നവരെയൊക്കെ ഖാദർ ശത്രുക്കളായി കണ്ടു.
വഴിവിട്ട ജീവിതത്തെ എതിർത്ത ഭാര്യേയും ഭാര്യവീട്ടുകാരേയും ശത്രുപക്ഷത്ത് നിർത്തി. ആ നാടിനോടുള്ള അടങ്ങാത്ത പകയിൽ ഇല്ലാത്ത കഥയുണ്ടാക്കി ഫയർ ഫോഴ്സിനേയും ആംബുലൻസുകളേയും വിളിച്ചു വരുത്തി കബളിപ്പിച്ചു. ഇല്ലാത്ത തീപ്പിടുത്തം, അപകടം, രോഗം എന്നിവ പറഞ്ഞായിരുന്നു ഇത്. ഭാര്യവീട് ഉൾക്കൊള്ളുന്ന പ്രദേശമായ വായാട് നിർത്തിയിടുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും അടിച്ചു പൊളിച്ചും സീറ്റുകൾ കീറിയും ഭാര്യോടുള്ള ശത്രുത തീർക്കുന്നു. മക്കളെ പഠിപ്പിക്കുന്ന ഉസ്താദുമാരെപ്പോലും വധിക്കുമെന്ന് ഭീഷണി ഉയർത്തി. ഇങ്ങനെ അസാധാരണമായ മനോനിലയിലായിരുന്നു അരോഗദൃഢഗാത്രനായ ഖാദർ ഒറ്റയാനായി വിലസിയത്. നൂറിലേറെ വാഹനങ്ങളാണ് ഖാദർ കേടു വരുത്തിയത്.
ബക്കളത്തെ വീട്ടിൽനിന്നും പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ച അബ്ദുൾ ഖാദറിന് മൂന്നുമണിക്കൂറോളം ജീവനുണ്ടായിരുന്നു. എന്നാൽ സഹായിക്കാൻ ആരും തയ്യാറാകാത്തതിനാൽ വായാട് വച്ചു തന്നെ മരണമടയുകയായിരുന്നു. ഖാദറിനെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വായാട് സ്വദേശികൾ തന്നെയായ വിവാഹ പന്തൽ ജോലിക്കാരൻ കെ.സി. നൗഷാദ് കച്ചവടക്കാരനായ ഇ. ഷിഹബുദ്ദീൻ, അലങ്കാര ജോലിക്കാരനായ എം. അബ്ദുള്ളക്കുട്ടി, ഓട്ടോ ഡ്രൈവർ സി.ടി. മുഹാസ് എന്നീ പ്രതികളെയാണ് കോടതി റിമാന്റ് ചെയ്തത്. എന്നാൽ ഇതിന് പുറമേ ഒരു ക്വട്ടേഷൻ സംഘം കൂടി ഖാദറിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.