- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുത്തയച്ചത് ഒരു കിലോയോളം സ്വർണം; വിമാനത്തിൽ കയറുന്നതിന് മുമ്പ് മാറ്റാർക്കോ കൈമാറി; ഇത് ലഭിക്കാത്തതിനാലാണ് ജലീലിനെ മർദിച്ചതെന്ന് മുഖ്യപ്രതി യഹിയയുടെ മൊഴി; രണ്ടു പ്രതികൾ വിദേശത്തേക്ക് കടന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. അഗളി സ്വദേശി അബ്ദുൾ ജലീൽ ഗോൾഡ് കാരിയർ ആയിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൗദിയിൽ നിന്ന് ഇയാളുടെ കൈയിൽ ഒരു കിലോയിലധികം സ്വർണം കൊടുത്തയച്ചിരുന്നു എന്നാണ് കേസിലെ മുഖ്യ പ്രതി മൊഴി നൽകിയത്.
വിദേശത്ത് നിന്നും ഒരു കിലോയോളം സ്വർണ്ണമാണ് പെരിന്തൽമണ്ണയിൽമർദ്ദനമേറ്റ് കൊല്ലപ്പെട്ട കാരിയർ അബ്ദുൽ ജലീലിന്റെ പക്കൽ കൊടുത്തയച്ചതെന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി യഹിയ മൊഴി നൽകി. ഇത് ലഭിക്കാത്തതിനാലാണ് ജലീലിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ജിദ്ദയിൽ നിന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ മാറ്റാർക്കോ ജലീൽ സ്വർണം കൈമാറി എന്നാണ് പൊലീസ് നിഗമനം. യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെരിന്തൽമണ്ണ ആക്കപറമ്പിൽ നിന്നും പിടിയിലായ യഹിയയെ ചോദ്യം ചെയ്തിതിൽ നിന്നാണ് കേസിലെ പ്രധാനപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്. യഹിയയുടെ പങ്കാളികളാണ് ജിദ്ദയിൽ വച്ച് ഒരു കിലോയോളം സ്വർണം നാട്ടിലേക്ക് കടത്താൻ ജലീലിന് കൈമാറിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയപ്പോൾ യഹിയയ്ക്കും സംഘത്തിനും കടത്ത് സ്വർണം കൈമാറമെന്ന ധാരണ പാലിക്കപ്പട്ടില്ല.
ഇതോടെയാണ് ജലീലിനെ പ്രതികൾ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചത്. ക്രൂരമായി മർദ്ദിച്ച നാല് പേരിൽ രണ്ടു പ്രതികൾ വിദേശത്തേക്ക് കടന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ജലീലിന്റെ ബാഗും മറ്റ് വസ്തുക്കളും പൊലീസിന് കണ്ടെത്താനായിട്ടില്ല. ആക്കപ്പറമ്പിലെ ഒഴിഞ്ഞ വീടിന്റെ ശുചിമുറിയിലായിരുന്നു യഹിയ ഒളിവിൽ കഴിഞ്ഞത്. കേസിൽ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണയിലെ ഒളിത്താവളത്തിൽ നിന്ന് പിടിയിലായ മുഖ്യപ്രതി യഹിയയെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. യഹിയയുടെ പങ്കാളികളാണ് ജിദ്ദയിൽ വച്ച് ഒരു കിലോയോളം സ്വർണം നാട്ടിലേക്ക് കടത്താൻ ജലീലിന് കൈമാറിയത്. നെടുമ്പാശേരിയിൽ എത്തിയപ്പോൾ യഹിയയ്ക്ക് ഇയാൾ സ്വർണം നൽകിയില്ല. ഇതോടെയാണ് ജലീലിനെ തട്ടിക്കൊണ്ട് പോയി പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
നാല് ദിവസത്തിന് ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതികൾ മുങ്ങി. മെയ് 20 ന് പുലർച്ചെ ജലീൽ മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണക്കടത്തിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്.
രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് യഹിയയെ വലയിലാക്കിയത്. ജലീലിനെ മർദ്ദിച്ചതിൽ ഉൾപ്പെട്ട നാലപേരെ കൂടി ഇനി പിടികിട്ടാനുണ്ട്. രണ്ടുപേർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
യഹിയയുടെ അറസ്റ്റോടെ അബ്ജുൾ ജലീലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊന്ന കേസിൽ ആകെ 9 പേർ പിടിയിലായി. യഹിയ, അലിമോൻ, അൽത്താഫ്, റഫീഖ് ഇവർക്ക് സഹായം ചെയ്തുകൊടുത്ത അനസ് ബാബു, മണികണ്ഠൻ മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായിച്ച കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്.
മറുനാടന് മലയാളി ബ്യൂറോ