ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കു തുടർച്ചയായ ഒമ്പതാം മാസവും നെഗറ്റീവിൽ. 4.05 % ആണ് ജൂലായിലെ നിരക്ക്. ജൂണിൽ 2.40 ആയിരുന്നു നിരക്ക്. ഇന്ധനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്ക് താഴാൻ ഇടയാക്കിയത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2014 നവംബർ മുതൽ നെഗറ്റീവിൽ തുടരുകയാണ്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 5.41 ശതമാനമായിരുന്ന നിരക്ക്.

പണപ്പെരുപ്പ നിരക്കിൽ ഇടിവുണ്ടായതോടെ ഓഹരി വിപണി മുന്നേറ്റം പ്രകടമാക്കി. ബോംബെ സൂചിക സെൻസെക്‌സ് 517.78 പോയിന്റ് ഇടിഞ്ഞ് 28,067.31ലാണ് ക്‌ളോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 162.70 പോയിന്റ് ഉയർന്ന് 8518.55ലാണ് വ്യാപാരം നിർത്തിയത്.